Get Updates
Get notified of breaking news, exclusive insights, and must-see stories!

വാരണാസിയിൽ ഭഗവാൻ ശിവന്റെ തീമിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം; ചിത്രങ്ങൾ വൈറൽ

ഉത്തർപ്രദേശിൽ വരാനിരിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വളരെ പ്രത്യേകത നിറഞ്ഞതായിരിക്കും. വാരണാസിയിലാണ് നിർദിഷ്ട അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം. അത് നഗരത്തിന്റെ മഹത്തായ ഭൂതകാലത്തിന്റെയും ശിവനുമായി ബന്ധപ്പെട്ട ഘടകങ്ങളുടെയും പ്രതീകമാണ്.

ഫ്ലഡ്‌ലൈറ്റുകൾ ത്രിശൂലത്തിന്റെ ആകൃതിയിലായിരിക്കും, കൂടാതെ മേൽക്കൂരകൾ ശിവനെ കിരീടമണിയുന്ന ചന്ദ്രക്കല പോലെ രൂപകൽപ്പന ചെയ്യും. സെപ്തംബർ 23 ന് വാരാണസിയിലെ സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും.

stadium

ശനിയാഴ്ച നടക്കുന്ന വാരണാസിയിലെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ കപിൽ ദേവ്, സുനിൽ ഗവാസ്‌കർ, രവി ശാസ്ത്രി, സച്ചിൻ ടെണ്ടുൽക്കർ എന്നിവരുൾപ്പെടെയുള്ള പ്രധാന വ്യക്തികളും പങ്കെടുക്കും.

സ്റ്റേഡിയത്തിന്റെ രൂപകല്പന എല്ലാ രീതിയിലും വ്യത്യസ്തമാണ്. സ്റ്റേഡിയത്തിന്റെ രൂപകല്പനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയും ആണ്. വാരണാസി സ്റ്റേഡിയത്തിൽ ഒരു ശിവ തീം ഉണ്ടായിരിക്കും, ദംരു ആകൃതിയിലുള്ള ഡോം, ത്രിശൂൽ ആകൃതിയിലുള്ള ഫ്ലഡ്‌ലൈറ്റുകൾ, ബെൽപത്ര മാതൃകയിലുള്ള പ്രവേശന കവാടം എന്നിവ തന്നെയാണ് പ്രധാന ആകർഷണം.

2.5 വർഷത്തിനുള്ളിൽ ഈ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ വാരണാസിക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനാകും. കെട്ടിട നിർമാണ കമ്പനിയായ എൽ ആൻഡ് ടി മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നിർമാണത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

ശിവ് കി നഗരി (ശിവന്റെ നഗരം) എന്നത് ഒരു വിശുദ്ധ നഗരമായ വാരണാസിയുടെ പേരാണ്. പരമശിവന്റെയും പാർവതിയുടെയും വീടാണ് കാശി എന്നാണ് കരുതുന്നത്. വാരാണസിയിലെ ഗഞ്ചാരി പരിസരത്ത് നിർമിക്കുന്ന സ്റ്റേഡിയത്തിൽ 30,000 സീറ്റുകളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 450 കോടി രൂപയുടേതാണ് പ്രധാന പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+