Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസ്സ കൊടുക്കാൻ പോയപ്പോൾ പ്രണയം തോന്നി, അടുത്ത ദിവസം മെസേജ്; ഡെലിവറി ബോയിയുടെ പണി പോയി

വനിതാ ഉപഭോക്താവിന്റെ ഫോൺനമ്പർ ദുരുപയോഗം ചെയ്ത പിസ്സ ഡെലിവറി ജീവനക്കാരന്റെ ജോലി പോയി. ഡോമിനോസ് പിസ്സയിലെ ജീവനക്കാരനെയാണ് കമ്പനി പുറത്താക്കിയത്. പിസ്സ എത്തിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ബബ്ലു എന്ന ഡെലിവറി ജീവനക്കാരൻ യുവതിക്ക് മെസേജ് അയച്ചത്.

വാട്‌സാപ്പിലൂടെയായിരുന്നു ഇയാൾ മെസേജ് അയച്ചത്. യുവതി ഇയാളുടെ ചാറ്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചതോടെയാണ് സംഭവം പുറത്തായത്. കമ്പനിക്ക് നൽകിയ നമ്പർ ജീവനക്കാരൻ ദുരുപയോഗം ചെയ്തുവെന്ന് പറഞ്ഞായിരുന്നു യുവതി ട്വീറ്റ് ചെയ്തത്.

virl

‌" അയാൾക്ക് എന്നെ ഇഷ്ടമായിരുന്നുവെങ്കിൽ പോലും ഇങ്ങനെയായിരുന്നില്ല. സമീപിക്കേണ്ടിയിരുന്നത്. ഡെലിവറി ആവശ്യത്തിന് വേണ്ടി കമ്പനിക്ക് നൽകിയ നമ്പർ അയാൾ ദുരുപയോ​ഗം ചെയ്തു. ഒരു ഉപഭോക്താവെന്ന നിലയിൽ വിശ്വാസത്തോടെ @dominos_india @dominosൽ രജിസ്റ്റർ ചെയ്ത എന്റെ നമ്പർ അയാൾ ദുരുപയോഗം ചെയ്തു. ഇത് വിശ്വാസ ലംഘനമാണ്, " യുവതി ട്വീറ്റ് ചെയ്തു.

യുവതിയുടെ ട്വീറ്റിന് പിന്നാലെയാണ് കമ്പനി ഇയാൾക്കെതിരെ നടപടി എടുത്തത്. ഏതെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റമോ ഉപദ്രവമോ കമ്പനി അനുവദിക്കില്ലെന്ന് ഡോമിനോസ് ഇന്ത്യയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

"സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, ഞങ്ങൾ ഉടൻ തന്നെ വിഷയത്തിൽ ഇടപെടുകയും നിയമങ്ങളുടെയും ഞങ്ങളുടെ കമ്പനിയുടെ നയങ്ങളുടെയും അടിസ്ഥാനത്തിൽ, ഉൾപ്പെട്ടിരിക്കുന്ന വ്യക്തിയെ പുറത്താക്കാനുള്ള നടപടികൾ ഞങ്ങൾ ആരംഭിക്കുകയും ചെയ്തു. ബന്ധപ്പെട്ട അധികാരികളുമായും അന്വേഷണത്തിനും ഞങ്ങൾ പൂർണ്ണമായും സഹകരിക്കും." അദ്ദേഹം പറഞ്ഞു.

തന്റെ ട്വീറ്റ് പിന്നാലെ ഡോമിനോസ് പിസ്സയിൽ നിന്നും ഒരു ഉ​‌‌‌‌‌‌‌‌‌‌ദ്യോ​ഗസ്ഥൻ തനിക്ക് മെസോജ് അയച്ചിരുന്നെന്നും ദൗർഭാ​ഗ്യകരമായ സംഭവത്തിൽ ക്ഷമ ചോദിച്ചെന്നും യുവതി പറഞ്ഞു. ഇയാൾക്കെതിരെ ആഭ്യന്തരമായ നടപടികൾ സ്വീകരിച്ചെന്നും യുവതിക്ക് എന്തെങ്കിലും പിന്തുണ ആവശ്യം ഉണ്ടെങ്കിൽ തങ്ങളെ ബന്ധപ്പെടാമെന്നും മെസേജിൽ പറയുന്നുണ്ട്. സംഭവത്തിൽ ക്ഷമ ചോദിച്ചുകൊണ്ടാണ് സന്ദേശം അവസാനിക്കുന്നത്. ഇതിന് പിന്നാലൊയണ് യുവാവിന് ജോലിയിൽ നിന്ന് പുറത്താക്കിയത്.

അതേസമയം, ഡെലിവറി ജീവനക്കാരൻ അയച്ച സന്ദേശം ഇങ്ങനെയാണ്. ''എൻറെ പേര് കബീർ, ഞാൻ ഇന്നലെ പിസ്സ എത്തിക്കാൻ വന്നിരുന്നു.. എനിക്ക് നിങ്ങളെ ഇഷ്ടമാണ്''. നിരവധിരപേരാണ് സംഭവത്തിൽ പ്രതികരണവുമായി എത്തിയത്. പ്രണം തോന്നുന്നത് തെറ്റല്ല, പക്ഷേ ഇതായിരുന്നിവല്ല അത് തുറന്നുപറയേണ്ടിയിരുന്നത്, എന്നാണ് ഒരാൾ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+