പതിവ് തെറ്റിക്കാതെ മോദി; ഇത്തവണയും പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം സൈനികർക്കൊപ്പം; ചിത്രങ്ങൾ വൈറൽ
രാജ്യം ഇന്ന് ദീപാവലി ആഘോഷിക്കുകയാണ്. തിന്മയ്ക്ക് മേൽ നന്മ വിജയിച്ച ദിവസം. ഐശ്വര്യവും ആനന്ദവും നിറഞ്ഞ ഈ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആഘോഷം സൈനികർക്കൊപ്പം. പ്രധാനമന്ത്രി മോദി ഇന്ന് ഹിമാചൽ പ്രദേശിലെ ലെപ്ചയിലാണ്.
എല്ലാവർഷവും സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന ഫോട്ടോസ് പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചു. സൈനിക വേഷം ധരിച്ചാണ് സൈനികർക്കൊപ്പം പ്രധാനമന്ത്രി നിൽക്കുന്നത്.

അധികാരത്തിൽ വന്നത് മുതൽ, അതിർത്തികളിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷ സേനയ്ക്കൊപ്പം ആണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്. കഴിഞ്ഞ വർഷം സൈനികരെ സന്ദർശിപ്പോൾ ഒരു സംഗീത പരിപാടിയിൽ സൈനികർ പാട്ട് പാടുമ്പോൾ അദ്ദേഹം സൈനികർക്കൊപ്പം ആഹ്ലാദിക്കുന്ന വീഡിയോ വൈറലായിരുന്നു.
ബി ജെ പി അധികാരത്തിൽ വന്ന 2014 ൽ ദീപാവലി ദിനത്തിൽ സിയാച്ചിൻ ഹിമാനികൾ സന്ദർശിച്ചിരുന്നു. 2015 ൽ പഞ്ചാബിലെ അതിർത്തിയിൽ ആയിരുന്നു പ്രധാനമന്ത്രി എത്തിയത്. അടുത്ത വർഷം ഹിമാചൽ പ്രദേശിലെ തൈന അതിർത്തിക്കടുത്തായിരുന്നു.
2017 ൽ കശ്മീരിലെ ഗുരെസ് സെക്ടറിലായിരുന്നു. 2018 ലെ ദീപാവലിക്ക് ഉത്തരാഖണ്ഡിലെ ഹർസിലിലായിരുന്നു പ്രധാനമന്ത്രി. അടുത്ത വർഷം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള രജൗരിയിലാണ് അദ്ദേഹം ആഘോഷിച്ചത്.
2020 ദീപാവലിക്ക് പ്രധാനമന്ത്രി ജയ്‌സാൽമീറിലെ ലോംഗേവാലയും അതിന് ശേഷമുള്ള വർഷം ജമ്മു കശ്മീരിലെ നൗഷേരയും സന്ദർശിച്ചു. കഴിഞ്ഞ വർഷം ദീപാവലിക്ക് കാർഗിലിലാണ് പ്രധാനമന്ത്രി ഉണ്ടായിരുന്നത്.
അതേസമയം, ദിവസങ്ങൾക്ക് മുൻപ് തന്നെ രാജ്യം ദീപാവലി ആഘോഷം ആരംഭിച്ചിരുന്നു. ലക്ഷക്കണക്കിന് മൺവിളക്കുകൾ പ്രകാശിപ്പിച്ചുകൊണ്ടാണ് റെക്കോർഡ് ഇട്ടത്, നേരത്തെ തങ്ങൾ തന്നെ ഇട്ട് റെക്കോർഡ് ആണ് ഇത്തവണ തകർത്തത്. ആയോധ്യയിൽ ഘട്ടങ്ങളിലായി 22. 23 ലക്ഷം ദീപങ്ങളാണ് ഒരേ സമയത്ത് കത്തിച്ച് ഗിന്നസ് റെക്കോർഡ് നേടിയത്.
ലക്ഷക്കണക്കിന് മൺവിളക്കുകൾ പ്രകാശിപ്പിച്ചുകൊണ്ടാണ് നേരത്തെ തങ്ങൾ തന്നെ ഇട്ട റെക്കോർഡ് ഭേദിച്ചത്. ദീപാവലിയുടെ തേലദിവസമായ ശനിയാഴ്ചയാണ് ഈ മഹത്തായ നേട്ടം. അയോധ്യയിലെ 51 ഘട്ടങ്ങളിലായി 22.23 ലക്ഷം ദീപങ്ങൾ ഒരേ സമയം കത്തിച്ച് പുതിയ ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. 2017 ൽ .യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിച്ചതോടെയാണ് അയോധ്യയിൽ ദീപോത്സവ ആഘോഷങ്ങൾ ആരംഭിച്ചത്. ആ വർഷം ഏകദേശം 51, 000 ദീപങ്ങൾ കത്തിച്ചു












Click it and Unblock the Notifications