ഗാനരചയിതാവായി പ്രധാനമന്ത്രി മോദി; സംഗീതം തനിഷ്ക് ബാഗ്ചി, പാടിയത് ധ്വനി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുത്തിലും കഴിവുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? തനിഷ്‌ക് ബാഗ്‌ചിയുടെയും ധ്വനി ഭാനുശാലിയുടെയും പുതുതായി റിലീസ് ചെയ്ത ഗാനത്തിലൂടെയാണ് മോദിയുടെ ഈ കഴിവ് എല്ലാവരും അറിയുന്നത്. ഗാർബോ എന്ന് പേരിട്ടിരിക്കുന്ന പുതിയ നവരാത്രി ഗാനത്തിന്റെ വരികൾ എഴുതിയത് പ്രധാനമന്ത്രി മോദിയാണ്. ശനിയാഴ്ചയാണ് ഗാനം റിലീസ് ചെയ്തത്.
"പ്രിയപ്പെട്ട നരേന്ദ്രമോദി ജി, തനിഷ്‌ക് ബാഗ്ചിയും ഞാനും താങ്കൾ എഴുതിയ ഗാർബയെ ഏറെ ഇഷ്ടപ്പെട്ടു, പുതിയ താളവും രചനയും സ്വാദും ഉള്ള ഒരു ഗാനം നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. @Jjust_Music ഈ പാട്ടും വീഡിയോയും ജീവസുറ്റതാക്കാൻ ഞങ്ങളെ സഹായിച്ചു, ഈ വിവരം പ്രഖ്യാപിച്ചുകൊണ്ട് ഗായിക ധ്വനി ഭാനുശാലി ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രി ഈ പോസ്റ്റിന് മറുപടിയും നൽകി. "വർഷങ്ങൾക്ക് മുമ്പ് ഞാൻ എഴുതിയ ഒരു ഗർബയുടെ മനോഹരമായ അവതരണത്തിന് ധ്വനി വിനോദിനും, തനിഷ്ക് ബാഗ്ചിക്കും, Jjust_Music ടീമിനും നന്ദി! അത് ഒരുപാട് ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു.
ഞാൻ ഇപ്പോൾ വർഷങ്ങളായി എഴുതിയിട്ട്, പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു പുതിയ ഗർബ എഴുതാൻ എനിക്ക് കഴിഞ്ഞു, അത് ഞാൻ നവരാത്രി സമയത്ത് പങ്കിടും. " പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
നവരാത്രി ആഘോഷത്തിലൂടെ ഗുജറാത്തിന്റെ സമ്പന്നമായ പൈതൃകവും സംസ്കാരവും ഗാർബോയിൽ കൊണ്ടുവരുന്നു. നരേന്ദ്ര മോദി എഴുതിയ ഗാനം ധ്വനി ഭാനുശാലിയാണ് ആലപിച്ചിരിക്കുന്നത്, . തനിഷ്‌ക് ബാഗ്ചിയാണ് സംഗീതസംവിധായകൻ. മോദിയുടെ വരികളെ പ്രശംസിച്ച് നടി കങ്കണ റണാവത്ത് ഉൾപ്പെടെ നിരവധി പേരാണ് രംഗത്ത് എത്തിക്കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications