തീവ്ര പ്രണയം; യുവാവിനെ വിവാഹം കഴിക്കാന്‍ ഇന്ത്യയില്‍ പറന്നെത്തി പോളിഷുകാരി; സംഭവിച്ചത് ഇങ്ങനെ
ന്യൂഡല്‍ഹി: പ്രണയത്തിന് വേണ്ടി നിങ്ങള്‍ എന്തെല്ലാം ചെയ്യും. ഒന്നും പറയാന്‍ പറ്റില്ല അല്ലേ. പ്രണയത്തിന് കണ്ണും കാതുമില്ല എന്നാണ്. എന്ത് വേണമെങ്കിലും ചെയ്യാം. പോളണ്ടില്‍ നിന്നുള്ള ഒരു യുവതി പ്രണയത്തിനായി ചെയ്ത കാര്യങ്ങളാണ് ഇന്ത്യയില്‍ ചര്‍ച്ചയായിരിക്കുന്നത്. ബാര്‍ബറ പോളക്ക് എന്ന യുവതി തീവ്രമായ പ്രണയത്തെ തുടര്‍ന്ന് കാമുകനെ കാണാന്‍ ഇന്ത്യയില്‍ എത്തിയിരിക്കുകയാണ്.
യുവാവിനെ വിവാഹം ചെയ്യാന്‍ കൂടിയാണ് ബാര്‍ബറ എത്തിയത്. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലുള്ള ഖുത്ര ഗ്രാമത്തില്‍ ജീവിക്കുന്ന ഷദാബ് എന്ന യുവാവിനെ ഇന്‍സ്റ്റഗ്രാമിലൂടെ യുവതി പ്രണയിച്ചത്. 2021ലാണ് ഇവര്‍ ആദ്യമായി ഇന്ത്യയില്‍ വെച്ച് കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ സൗഹൃദത്തിലാവുകയായിരുന്നു. പിന്നീടാണ് ഇരുവരും പ്രണയത്തിലാവുന്നത്. അതേസമയം പ്രണയം തീവ്രവമായപ്പോഴാണ് യുവതി ഇന്ത്യയിലേക്ക് വന്നത്.

ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചിരിക്കുകയാണ്. ഹസാരിബാഗ് എസ്ഡിഎം കോടതിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷിച്ചിരിക്കുകയാണ്. ബാര്‍ബറയ്ക്ക് എട്ട് വയസ്സുള്ള ഒരു മകളുണ്ട്. ആന്യ പോളക് എന്നാണ് കുട്ടിയുടെ പേര്. തന്റെ ജീവിതം മുഴുവന്‍ ബാര്‍ബറയ്‌ക്കൊപ്പമായിരിക്കുമെന്ന് ഷദാബ് പറയുന്നു. സുഖത്തിലും ദു:ഖത്തിലും അവള്‍ക്കൊപ്പം ഉണ്ടാവണം. ഒരാളെ പ്രണയിക്കാന്‍ ജീവിതത്തില്‍ ഇല്ലെങ്കില്‍, ഒരിക്കലും നമ്മുടെ ജീവിതം പൂര്‍ണമാവില്ലെന്ന് ഷദാബ് വ്യക്തമാക്കി. ജീവിതത്തിലെ ഓരോ നിമിഷവും ബാര്‍ബറയ്‌ക്കൊപ്പം പങ്കുവെക്കണമെന്ന് ഷദാബ് പറഞ്ഞു.
ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് പരിചയപ്പെട്ടതെങ്കിലും, ഷദാബിനെ പോലെ സോഷ്യല്‍ മീഡിയയുടെ ആരാധികയല്ല ബാര്‍ബറ. ഷദാബ് ഇടയ്ക്കിടെ ഇന്‍സ്റ്റഗ്രാം ലൈവില്‍ വരുന്നതും ബാര്‍ബറയ്ക്ക് ഇഷ്ടമല്ല. തന്റെ റീല്‍സും, ലൈവുമെല്ലാം തുടര്‍ച്ചയായി വരുന്നത് ബാര്‍ബറയ്ക്ക് ഇഷ്ടപ്പെടാത്ത കാര്യമാണെന്ന് ഷദാബ് വെളിപ്പെടുത്തി. അത് മാത്രമല്ല, ഷദാബ് ജീവിതത്തില്‍ വളരെ കഷ്ടപ്പാടുകള്‍ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.
സിനിമകളില്‍ അവസരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഷദാബ്. മുംബൈയില്‍ എത്തി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിക്കാനാണ് ഷദാബ് ശ്രമിക്കുന്നത്. എന്നാല്‍ കാര്യമായിട്ടുള്ള അവസരങ്ങളൊന്നും ഷദാബിന് ലഭിച്ചിട്ടില്ല. തന്റെ ജോലിയുണ്ടോ, ഇല്ലേ എന്നെല്ലാം ബാര്‍ബറ ചോദിക്കുന്നുണ്ടെന്നും ഷദാബ് പറഞ്ഞു.അതേസമയം ബാര്‍ബറയ്ക്ക് താന്‍ ബോളിവുഡില്‍ അവസരം തേടേണ്ടെന്നാണ് നിലപാട്. താന്‍ കൂടുതല്‍ പഠിച്ച് നല്ലൊരു ജോലി നേടണമെന്നാണ് അവള്‍ നിര്‍ദേശിക്കുന്നതെന്ന് ഷദാബ് പറഞ്ഞു.
ഈ കാഴ്ച്ചപ്പാടിനോട് ഞാന്‍ യോജിച്ചു. അവളാണ് എന്നെ ശരിയായ ദിശയിലേക്ക് നയിച്ചത്. വിവാഹത്തിന് ശേഷം പോളണ്ടില്‍ ഒരു സ്ഥിരം ജോലി സ്വന്തമാക്കാനാണ് തീരുമാനം. തീര്‍ച്ചയായും കുടുംബത്തെ കാണാന്‍ ഇന്ത്യയിലേക്ക് മടങ്ങി വരും. ബാര്‍ബറ ഇതിനോട് യോജിച്ചതായും ഷദാബ് പറഞ്ഞു. ഹസാരിബാഗ് മുഴുവന്‍ ബാര്‍ബറയെ ഞാന്‍ കാണിച്ചു. അവള്‍ക്ക് ഈ ടൗണ്‍ ഇഷ്ടമായി. എന്നാല്‍ ഒരുപാട് ആളുകളുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇഷ്ടമല്ല. കുറച്ച് സന്തോഷകരമായ സമയം ജാര്‍ഖണ്ഡില്‍ ചെലവഴിച്ച ശേഷം പോളണ്ടിലേക്ക് മടങ്ങാനാണ് അവള്‍ ആഗ്രഹിക്കുന്നതെന്നും ഷദാബ് പറഞ്ഞു.
ഷദാബ് വളരെ നല്ല വ്യക്തിയാണ്. അതുപോലെ ഇന്ത്യ മനോഹരമായ രാജ്യമാണ്. ഹസാരിബാദ് ജീവിക്കാന്‍ പറ്റുന്ന നല്ലൊരു സ്ഥലമാണ്. താന്‍ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്. 2027 വരെ ഇന്ത്യയില്‍ തുടരാനാവുമെന്നും ബാര്‍ബറ പറഞ്ഞു. മുന്‍ ഭര്‍ത്താവുമായി ഇവര്‍ വേര്‍പിരിഞ്ഞതാണെന്നും ബാര്‍ബറ വ്യക്തമാക്കി.












Click it and Unblock the Notifications