Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖത്തെ രോമത്തിന്റെ പേരിൽ കളിയാക്കൽ; പ്രാചി നി​ഗത്തിന്റെ മേക്കോവർ വീഡിയോ, ഒടുവിൽ വൻ ട്വിസ്റ്റ്...

പ്രാചി നി​ഗം എന്ന പെൺകുട്ടിയെ ആരും മറന്നുകാണില്ല. ഉത്തർപ്രദേശിലെ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ 98. 5 മാർക്കോടെയാണ് മിടുക്കി ഒന്നാമതെത്തിയത്. എന്നാൽ അഭിനന്ദനങ്ങൾക്ക് പകരം പരിഹാസങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. പഠനത്തിൽ ഒന്നാമത് എത്തിയെങ്കിലും ആളുകൾ പ്രാചിയുടെ മുഖത്തെ രോമത്തിന്റ പേരിലാണ് പരിഹസിച്ചത്.

സോഷ്യൽ മീഡിയയിൽ പലപ്പോഴും ഇത്തരത്തിലുള്ള പരിഹാസങ്ങൾ കാണാറുണ്ട്. പലരും ഓൺലൈനിൽ വിദ്വേഷകരമായ പരാമർശങ്ങൾ നേരിടുന്ന അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രാചി നിഗവും ​​ഇത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്. പഠനത്തിൽ മികവ് പുലർത്തിയെങ്കിലും മുഖത്തെ രോമങ്ങളുടെ പേരിൽ അവൾ പരിഹസിക്കപ്പെട്ടു. എന്നാൽ കളിയാക്കലുകൾക്ക് മുന്നിൽ തളർന്നുനിൽക്കാൻ ഒരുക്കമായിരുന്നില്ല ആ മിടുക്കി. സോഷ്യൽ മീഡിയയിൽ ആളുകൾ അവർക്ക് തോന്നുന്നതെന്തും പറയും. ഒന്നിനും അതിനെ തടയാൻ കഴിയില്ല എന്നായിരുന്നു പ്രാചി പറഞ്ഞത്..

prachi

ആളുകൾ തന്നെ കളിയാക്കുന്നത് തന്നെ ഒരുപാടൊന്നും വിഷമിപ്പിച്ചില്ല, തന്റെ മാർക്കാണ് പ്രാധന്യമെന്നും പ്രാചി പറഞ്ഞിരുന്നു. ഇപ്പോൾ പ്രാചിയുടെ മറ്റൊരു വീഡിയോ ആ​ണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. അനീഷ് ഭ​ഗത് എന്ന ഇൻഫ്ലുവൻസറാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രാചിക്ക് ഒരു ​ഗ്ലോ അപ്പ് നൽകാനാണ് താൻ പോകുന്നതെന്ന് പറഞ്ഞാണ് അനീഷ് പോകുന്നത്. പ്രാചിയുടെ ഒരു മേക്കോവർ ആകും എല്ലാവരും പ്രതീക്ഷിക്കുന്നത്.

എന്നാൽ അതല്ല സംഭവിക്കുന്നത്. പ്രാചിയെ രണ്ടാമത് കാണിക്കുമ്പോഴും മുഖത്തെ രോമം അതുപോലെ ഉണ്ട്. പ്രാചി മാറിയിട്ടില്ല. പ്രാചിയുടെ സ്വാഭാവിക രൂപം മാറ്റാത്തതിന് പലരും അനീഷിനോട് നന്ദി പറഞ്ഞു. വീഡിയോയുടെ അവസാനത്തിൽ, പ്രാചി പറയുന്നത് ഇങ്ങനെയാണ് , "പ്രിയപ്പെട്ട സ്ത്രീകളേ, ഒരിക്കലും തകരാത്ത എന്തെങ്കിലും കൂട്ടിച്ചേർക്കാൻ ശ്രമിക്കരുത്."

പ്രാചിയുടെ ഈ വാക്കുകളെ അഭിനന്ദിച്ച് നിരവധിപേരാണ് എത്തുന്നത്. വലിയൊരു സന്ദേശമാണ് പ്രാചി സമൂഹത്തിനായി പകർന്നുനൽകിയത് എന്നാണ് ചിലർ പറയുന്നത്. പ്രാചിയുടെ മുഖത്തെ രോമം വിചിത്രമായി തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അങ്ങനെ തന്നെ തുടരാം, ആ മിടുക്കി ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കും മറ്റു ചിലർ പറയുന്നു. പ്രാചി രൂപ മാറ്റം വരുത്തിയിരുന്നെങ്കിൽ സങ്കടമായേനെ, എന്നാൽ ഇത് കാണുമ്പോൾ അഭിമാനം തോന്നുന്നുവെന്നാണ് മറ്റുചിലൽ പറയുന്നത്. എന്തായാലും പ്രാചി വീണ്ടും താരമായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+