Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസവത്തിന് മകളെ പ്രവേശിപ്പിച്ച റൂമിൽ എസിയില്ല! കലിയിളകി ബന്ധുക്കൾ; ആശുപത്രിയിൽ നാടകീയ രം​ഗങ്ങൾ

എല്ലാവർക്കും അവരവരുടെ മക്കളുടെ കാര്യത്തിൽ ശ്രദ്ധയുണ്ടാവും. മക്കൾ കല്യാണം കഴിഞ്ഞുപോയാലും ആ ശ്രദ്ധ മാതാപിതാക്കൾക്ക് ഉണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇനി പറയാൻ പോകുന്ന കാര്യം കേട്ടാൽ ഈ ശ്രദ്ധ കുറച്ച് 'ഓവർ' അല്ലേ എന്ന് തോന്നിപ്പോകും.

കേൾക്കുമ്പോൾ ഇത്ര ചെറിയ കാര്യത്തിനാണോ ഈ കോലാഹലമൊക്കെ ഉണ്ടായതെന്ന് നിങ്ങൾക്ക് തോന്നും. എന്തായാലും ഈ സംഭവത്തിന് പിന്നാലെ ബന്ധുക്കൾ ശത്രുക്കളായി, പോലീസ് കേസായി.. നാട്ടിലും സോഷ്യൽമീഡിയയിലും സംഭവം ചർച്ചയായി. ഇതെന്താണ് കാര്യം എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. സംഭവം എന്താണ് വിശദിമായി വായിക്കാം.

fight

pc: Screengrab/ twitter

ഉത്തർപ്രദേശിലെ ബാരാബംഗയിലാണ് സംഭവം നടക്കുന്നത്. രണ്ട് കുടുംബങ്ങൾ തമ്മിൽ ആശുപത്രിയിൽ വെച്ച് കൂട്ടത്തല്ല്. ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം തുടങ്ങിയത്. യുവതിയുടെ കുടുംബവും ഭർത്താവിന്റെ വീട്ടുകാരുമായാണ് പ്രശ്‌നം.

യുവതിയുടെ വീട്ടുകാർക്കെതിരെ ഭർത്താവിന്റെ പിതാവ് രാം കൂമാർ പരാതി നൽകിയിട്ടുണ്ട്. വികാസ് കോളനിയിലെ താമസക്കാരാണ് രാം കുമാറും കുടുംബവും. മകന്റെ ഭാര്യയെ പ്രവസവത്തിനായി ഒരു സ്വകാര്യ ആശുപത്രിയിലാണ് കൊണ്ടുവന്നത്. അഡ്മിറ്റാക്കിയതിന് പിന്നാലെ യുവതിയുടെ ബന്ധുക്കൾ ലക്‌നൗവിൽ നിന്ന് ഇവിടേക്കെത്തി. ഇതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

യുവതിയെ അഡ്മിറ്റ് ചെയ്ത റൂം യുവതിയുടെ കുടുംബക്കാർക്ക് ഇഷ്ടമായില്ല. മകൾക്ക് എന്തുകൊണ്ട് എസി റൂം ബുക്ക് ചെയ്തില്ലെന്ന് പറഞ്ഞാണ് ഇവർ ബഹളം തുടങ്ങിയത്. വാക്കുതർക്കം കയ്യാങ്കളിയിൽ എത്തുകയായിരുന്നു. യുവതിയുടെ കുടുംബമാണ് പ്രശ്‌നം തുടങ്ങിയത്. ഇവർ ഭർത്താവിന്റെ വീട്ടുകാരെ അടിക്കുകയും ഇടിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

വിവാഹത്തിനിടെ കൂട്ടത്തല്ല് നടന്ന സംഭവങ്ങൾ നിരവധി നമ്മളൾ കേട്ടുകാണും. ഫോട്ടോ എടുത്തതുമായി ബന്ധപ്പെട്ട് വരന്റേയും വധുവിന്റെയും ആൾക്കാർ തമ്മിൽ തല്ലിയതും സ്ത്രീധനത്തിന്റെ പേരിൽ തല്ലു നടന്നതും‍ വരനെ കെട്ടിയിട്ടതും അങ്ങനെ നിരവധി സംഭവങ്ങൾ എന്നാൽ പ്രസസവത്തിന് എസി റൂം ബുക്ക് ചെയ്യാത്തതിന്റെ പേരിൽ ഒരു കൂട്ടത്തല്ല ്നടക്കുന്നത് അപൂർവ്വ സംഭവം തന്നെയാണ്.

നിരവധിപേരാണ് സോഷ്യൽമീഡിയിയൽ പ്രതികരണവുമായി എത്തിക്കൊണ്ടിരിക്കുന്നത്. വളരെ സ്നേഹത്തോടെ സന്തോഷത്തോടെ അവസിനിക്കേണ്ടിയിരുന്ന നല്ലൊരു നിമിഷത്തെയാണ് യുവതിയുടെ കുടുംബം പിടിവാശി കാരണം ഇല്ലാതാക്കിയതെന്നാണ് ഭൂരിപക്ഷവും പറയുന്നത്. മക്കളുടെ കാര്യങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ടോ എന്നതൊക്കെ ശ്രദ്ധിക്കണം എന്നാൽ ഇത് കുറച്ച് കടന്നുപോയെന്നാണ് ചിലർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+