10 നിലയോളം ഉയർച്ചവരുന്ന കെട്ടിടത്തിന് മുകളിൽ തൂങ്ങിനിന്ന് റീൽ; 23കാരിയും സുഹൃത്തും അറസ്റ്റിൽ
പൂനെ: അപകടരമായ രീതിയിൽ റീൽ ചിത്രീകരിച്ച യുവാവും യുവതിയും പോലീസ് കസ്റ്റഡിയിൽ. ഇടിഞ്ഞുപൊളിഞ്ഞ ക്ഷേത്ര കെട്ടിടത്തിന് മുകളിൽ അപകടകരമായ രീതിയിൽ റീൽ ചിത്രീകരിച്ചതിനാണ് ഇരുവരേയും ഭാരതി വിദ്യാപീഠ് പോലീസ് കസ്റ്റഡിയിലെടുത്തത്. മിഹിർ ഗാന്ധി, 27 സുഹൃത്ത് മിനാക്ഷി സലുങ്കെ ( 23 ) എന്നിവരാണെയാണ് കസ്റ്റഡിയിൽ എടുത്തത്. മൂന്നാമത്തെ വ്യക്തി ഇപ്പോൾ ഒളിവിലാണ്.
"വീഡിയോയെ കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചതിനെത്തുടർന്ന്, ഞങ്ങൾ അന്വേഷണം ആരംഭിച്ചു, അവരെ കണ്ടെത്താൻ കഴിഞ്ഞു. ഇന്നലെ രാത്രി പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. ഞങ്ങൾ അവർക്കെതിരെ കേസെടുത്തു.

IPC സെക്ഷൻ 336 ഉം മറ്റുള്ളവ വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നര്." ഭാരതി വിദ്യാപീഠ് പോലീസ് സ്‌റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ ദശരത് പാട്ടീൽ എഎഐൻസിനെ അറിയിച്ചു. കുറ്റത്തിന് ആറ് മാസത്തിൽ താഴെ തടവും പിഴയും അല്ലെങ്കിൽ രണ്ടും കൂടി ലഭിക്കുമെന്നതിനാൽ, അവരെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യില്ലെന്നും പാട്ടീൽ കൂട്ടിച്ചേർത്തു.
ഈ ആഴ്ച ആദ്യം, തകർന്ന ക്ഷേത്രത്തിൻ്റെ മേൽക്കൂരയിൽ മൂന്ന് ആളുകളും അപകടകരമായ രീതിയിൽ റീൽ ചെയ്യുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. മിഹിർ മേൽക്കൂരയുടെ അരികിൽ കിടക്കുകയും സലുങ്കെ അവൻ്റെ കൈയിൽ പിടിച്ച്, കുറഞ്ഞത് 10 നിലകളുള്ള ഒരു കെട്ടിടത്തിന് തുല്യമായ ഉയരത്തിൽ നിന്ന് വായുവിൽ തൂങ്ങിക്കിടക്കുകയും ചെയ്യുകയായിരുന്നു.
അടുത്തുള്ള റോഡിലൂടെ വാഹനങ്ങൾ പാഞ്ഞുപോകുന്നതിനാൽ പിടി വഴുതിപ്പോയെങ്കിൽ, വൾക്ക് ദാരുണമായ അന്ത്യം സംഭവിക്കുമായിരുന്നുവെന്ന് സംഭവം കണ്ടവ ആളുകൾ പറയുന്നു. തങ്ങളുടെ ജീവൻ അപകടത്തിലാക്കുകയും മറ്റുള്ളവർക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് മോശം മാതൃക സൃഷ്ടിക്കുകയും ചെയ്തതിന് ഇരുവർക്കും കർശനമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്ന നിരവധി ആളുകളാണ് രംഗത്ത് എത്തിയത്.
മൊബൈൽ ഫോണിൽ റീൽ ചിത്രീകരിച്ച മൂന്നാമത്തെ കൂട്ടാളിക്കായി പോലീസ് ഊർജിതമായി തിരച്ചിൽ നടത്തി വരികയാണെന്ന് പോലീസ്സൂ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഈ വ്യക്തി ഉടൻ പിടിയിലാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സോഷ്യൽ മീഡിയയിലെ പ്രശസ്തിക്ക് ഇത്തരത്തിൽ അപകടരമായ കാര്യങ്ങൾ ചെയ്യുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ഇത്തരം അപകടകരമായ സ്റ്റണ്ടുകൾ ഒഴിവാക്കാനും ഓൺലൈൻ ജനപ്രീതിയേക്കാൾ സുരക്ഷയ്ക്ക് മുൻഗണന നൽകാനും അധികാരികൾ പൗരന്മാരോട് അഭ്യർത്ഥിച്ചു. ഭാവിയിൽ ഇത്തരം അശ്രദ്ധമായ പെരുമാറ്റം തടയുന്നതിന് കർശനമായ നിയന്ത്രണങ്ങളും ബോധവൽക്കരണ കാമ്പെയ്‌നുകളും ആവശ്യമാണെന്ന് ഈ കേസ് എടുത്തുകാണിക്കുന്നുണ്ടെന്നാണ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്.












Click it and Unblock the Notifications