'രാഹുൽ എന്ന് വിളിച്ചാൽ മതി, സാർ എന്ന് വിളിക്കേണ്ട'; വിരുന്നിനിടെ പച്ചക്കറി വിൽപ്പനക്കാരനോട് രാഹുൽ
രാഹുൽ ഗാന്ധി തന്റെ പെരുമാറ്റം കൊണ്ടാണ് മറ്റുള്ളവർക്ക് ഏറെ പ്രിയങ്കരനാകുന്നത്. വിലക്കയറ്റം കാരണം പച്ചക്കറി വാങ്ങാൻ സാധിക്കാതെ തിരിച്ചുപോയ രാമേശവർ എന്ന കച്ചവടക്കാരന് രാഹുൽ കഴിഞ്ഞ ദിവസം വീട്ടിൽ വിരുന്ന് നൽകിയത് ചർച്ചയായിരുന്നു.
ഡൽഹിയിലെ വീട്ടിലാണ് അദ്ദേഹം വിരുന്ന് നൽകിയത്. വിരുന്നിന്റെ ചിത്രങ്ങൾ രാഹുൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ വിരുന്നിന്റെ കൂടുതൽ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി അദ്ദേഹം ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

വീഡിയോയിൽ രാമേശ്വർ രാഹുലിനെ സർ എന്ന് വിളിച്ച് സംസാരിക്കുമ്പോൾ തന്നെ രാഹുൽ എന്ന് വിളിക്കാൻ രാഹുൽ അഭ്യർത്ഥിക്കുന്നതും കാണാം. തന്റെ പേര് രാഹുൽ എന്നാണെന്നും സർ എന്ന് വിളിക്കേണ്ടതില്ല എന്നും രാഹുൽ പറയുന്നു. യുപി സ്വദേശിയായ താൻ നല്ലൊരു ജീവിതം സ്വപ്‌നം കണ്ടാണ് ഡൽഹിയിൽ വന്നതെന്നും എന്നാൽ തിരിച്ചാണ് സംഭവിച്ചതെന്നും രാമേശ്വർ പറയുന്നു. തന്റെ കഷ്ടപ്പാട് തീരുന്നില്ലെന്നും പാവപ്പെട്ടവർ പാവപ്പെട്ടവരായി തുടരുകയാണെന്നും രാമേശ്വർ സങ്കടം പറഞ്ഞു.
ജൂലായിൽ ആയിരുന്നു വിലക്കയറ്റം കാരണം പച്ചക്കറി വാങ്ങാനാവാതെ മടങ്ങുന്ന രാമേശ്വറിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വന്നത്.
ജൂലൈയിലാണ് വിലക്കയറ്റത്തിന്റെ തീവ്രത വ്യക്തമാക്കി രമേശ്വറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. വില കാരണം കടയിലേക്ക് തക്കാളി എടുക്കാൻ കഴിയാതെ വന്നതോടെ ഒഴിഞ്ഞ സഞ്ചി കാട്ടിക്കൊണ്ട് രാമേശ്വർ വികാരാധീനൻ ആവുകയായിരുന്നു
'കഴിഞ്ഞ പത്ത് വർഷത്തിനിടെ ചെയ്യാത്ത ജോലികളൊന്നുമില്ല. കൂടുതൽ ജോലി ചെയ്യാനുള്ള ആരോഗ്യവും നശിക്കുകയാണ്. പക്ഷേ ഇത്ര നാളും കഷ്ടപ്പെട്ടതിന്റെ ഫലം ഇതുവരെ ഉണ്ടായിട്ടില്ല എന്ന കാര്യമാണ് സത്യം. സർക്കാർ ആരെയും കേൾക്കില്ല.
രാജ്യത്ത് ദരിദ്രർ അതിദ രിദ്രരാവുകയും സമ്പന്നർ അതിസമ്പന്നർ ആവുകയും ചെയ്യുകയാണ്., രാമേശ്വർ പറയുന്നു. ചൊവ്വാഴ്ചയായിരുന്നു രാമേശ്വറിന് രാഹുൽ വിരുന്ന് നൽകിയത്. ജീവസ്സുറ്റ ഹൃദയത്തിന്റെ ഉഉയാണ് രാമേശ്വർ ജി എന്നും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീകമാണ് അദ്ദേഹമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചിരുന്നു.












Click it and Unblock the Notifications