Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: അഹമ്മദാബാദ് വിമാനത്താവളത്തിൽ വെള്ളം കയറി; മുട്ടോളം വെള്ളത്തിൽ യാത്രക്കാർ

അഹമ്മദാബാദ്: കനത്ത മഴയില്‍ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ വെള്ളം കയറി. ശനിയാഴ്ച രാത്രിയാണ് വിമാനത്തവളത്തില്‍ വെള്ളം കയറിയത്. റെണ്‍വേ അടക്കം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

എയര്‍പോര്‍ട്ടില്‍ വെള്ളം കയറിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. കൃത്യസമയത്ത് എത്തിച്ചേരാന്‍ പറ്റാത്ത അവസ്ഥ വന്നു. തങ്ങളുടെ വിാനങ്ങളെക്കുറിച്ച് അറിയാന്‍ എയര്‍ലൈനുകളുമായി ബന്ധപ്പെടാനും തത്സമയ വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷം യാത്രയ്ക്കിറങ്ങാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

viral

'' കനത്ത മഴയും വിമാനത്താവളത്തിന് ചുറ്റും വെള്ളം കെട്ടും ഉള്ളതിനാല്‍ യാത്ര ആരംഭിക്കുന്നതിന് മുമ്പ് എല്ലാ യാത്രക്കാരോടും അതത് എയര്‍ലൈനുകളുമായി ബന്ധപ്പെട്ടാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. എയര്‍പോര്‍ട്ടിന്റെ പാര്‍ക്കിംഗ് സൗകര്യം ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്, അഹമ്മദാബാദ് വിമാനത്താവളത്തിന്റെ ട്വീറ്റില്‍ പറയുന്നു.

കാല്‍മുട്ടോളം വെള്ളത്തിലൂടെ യാത്രക്കാര്‍ വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്നത് സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോകളില്‍ കാണാം.

ശനിയാഴ്ച ഗുജറാത്തിലെ തെക്കന്‍ സൗരാഷ്ട്ര മേഖലകളിലെ നിരവധി ജില്ലകളില്‍ കനത്തതോതില്‍ അതിശക്തമായ മഴ പെയ്തിരുന്നു. വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് ഉണ്ടായത്.

നാഷണല്‍ ഡിഫന്‍സ് റെസ്‌പോണ്‍സ് ഫോഴ്‌സ്( എന്‍ ഡി ആര്‍ എഫ്) സംഘം ശനിയാഴ്ച ണേഖലയിലെ ജുനഗഡ് ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. എന്‍ ഡി ആര്‍ എഫ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളെ വെള്ളക്കെട്ടുള്ള പ്രദേശതഡ്ത് നിന്ന് മാറ്റാന്‍ സഹായിക്കുകയും ചെയ്തിരുന്നു,.

ജുനഗഢില്‍ ശനിയാഴ്ച വൈകുന്നേരം 4 മണി വരെ എട്ട് മണിക്കൂറിനുള്ളില്‍ 219 മില്ലി മീറ്റര്‍ മഴ പെയ്തതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ഡസന്‍ കണക്കിന് കാറുകളും കന്നുകാളികളും വെള്ളത്തില്‍ ഒലിച്ചുപോയിരുന്നു,. അരയോളം വെള്ളത്തിലോടെ ആളുകള്‍ രക്ഷപ്പൈടാനുള്ള ശ്രമത്തിലായിരുന്നു.

നവസാരി, ജുനഗഢ് എന്നീ ജില്ലകളിൽ മഴ മൂലം കാര്യമായ നാശനഷ്ടമുണ്ടായി. ജനങ്ങള്‍ മുന്‍കരുതലല്‍ എടുക്കണമെന്നും എന്തെങ്കിലും അനിഷ്ടസംഭവങ്ങളോ അടിയന്ത്ര സാഹചര്യമോ ഉണ്ടായാല്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ പറഞ്ഞു. ഡാമുകളും പരിസര പ്രേദശങ്ങളും സന്ദര്‍ശിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് മുംബൈ- അഹമ്മദാബാദ് ദേശീയ പാതയില്‍ നവരാസിക്ക് സമീപം വെള്ളപ്പൊക്കം മൂലം ഗതാഗതകുരുക്ക് ഉണ്ടയാതയി അധികൃതര്‍ പറഞ്ഞു.ഗുജറാത്തിലെ ദാദ്ര ആന്റ് നഗർ ഹവേലി ജില്ലയിലെ സിൽവാസ പട്ടണത്തിന് സമീപം കാർ ഒഴുക്കിൽപ്പെട്ട് പിതാവും മകനും മുങ്ങിമരിച്ചിരുന്നു

വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+