പോര്‍ച്ചുഗല്‍ ടൗണില്‍ അത്ഭുത പ്രതിഭാസം, ലിറ്റര്‍ കണക്കിന് ഒഴുകി വൈന്‍, നദിക്ക് സമാനം, കാരണം ഇതാണ്
ലിസ്ബണ്‍: പോര്‍ച്ചുഗലില്‍ പട്ടണമായ സാവോ ലോറന്‍സോ ഡി ബെയ്‌റോയില്‍ അത്ഭുത പ്രതിഭാസം കണ്ട് ഞെട്ടിയിരിക്കുകയാണ്. ഞായറാഴ്ച്ച ഈ പട്ടണത്തിന്റെ തെരുവുകളിലൂടെ നദി പോലെ ഒഴുകുകയാണ് റെഡ് വൈന്‍. തീര്‍ത്തും അവിശ്വസനീയമായിരുന്നു ഈ കാഴ്ച്ച. ലക്ഷകണക്കിന് ലിറ്റര്‍ റെഡ് വൈനായിരുന്നു നാട്ടുകാരുടെ മുന്നിലൂടെ ഒഴുകിയിരുന്നത്. ഇവിടെ കുത്തനെയുള്ള ഉള്ള മലനിരയുണ്ടായിരുന്നു. അവിടെ നിന്നാണ് ഈ വൈന്‍ താഴേക്ക് ഒഴകുതി വന്നിരുന്നു.
തെരുവിലാകെ വൈന്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിന്റെ വീഡിയോ വന്നതോടെ നിമിഷ നേരം കൊണ്ട് അത് വൈറലാവുകയും ചെയ്തു. പുറത്തുവന്ന വീഡിയോകളില്‍ എല്ലാം തെരുവിന്റെ ഇടവഴികളിലൂടെ ഇവ ഒഴുകി പോകുന്നതാണ് ഉള്ളത്. 2.2 മില്യണ്‍ ലിറ്റര്‍ വൈന്‍ ഉണ്ടെന്ന് പിന്നീട് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം ഇതിന്റെ കാരണം എന്താണെന്ന് നിരവധി പേര്‍ അന്വേഷിച്ചിട്ടുണ്ട്. ഇതേ ടൗണില്‍ തന്നെയുള്ള ഡിസ്റ്റിലറിയില്‍ നിന്നാണ് ഈ വൈന്‍ ഒഴുകിയെത്തിയിരിക്കുന്നത്.

ഇവിടെ ടാങ്കുകളില്‍ നിരവധി വൈന്‍ ശേഖരിച്ചിട്ടുണ്ട്. രണ്ട് മില്യണ്‍ ലിറ്ററില്‍ അധികം വൈന്‍ പുറത്തുപോയത് ഡിസ്റ്റിലറിയിലെ പിഴവ് മൂലമാണ്. അനാഡിയ മേഖലയിലുള്ള ലെവിറ ഡിസ്റ്റിലറിയില്‍ നിന്നാണ് ഇവ വന്നതെന്ന് നാട്ടുകാര്‍ കണ്ടെത്തി.. ഇവ ബാരലുകളില്‍ നിറച്ച നിലയിലായിരുന്നു. ഇവയാണ് പുറത്തേക്ക് ഒഴുകിയത്. അബദ്ധത്തില്‍ പുറത്തേക്ക് ഒഴുകിയെന്നാണ് സൂചന.ടാങ്കുകളില്‍ നിറച്ച ഈ റെഡ് വൈന്‍ അപ്രതീക്ഷിതമായി അടപ്പ് തെറിച്ച് പുറത്തേക്ക് ഒഴുകുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഒളിംപിക്‌സിന് ഒക്കെ ഉപയോഗിച്ച് തരത്തിലുള്ള സ്വിമ്മിംഗ് പൂള്‍ പോലെയായിരുന്നു നഗരം. അത്രയധികം വൈനാണ് ഒഴുകി പോയത്. വലിയ പാരിസ്ഥിതിക പ്രശ്‌നത്തിന് ഇവ കാരണമാകുമെന്നാണ് ഇപ്പോള്‍ ആശങ്ക. കാരണം സമീപത്ത് തന്നെയുള്ള ഒരു നദിയിലേക്കാണ് ലക്ഷക്കണക്കിന് ലിറ്റര്‍ വൈന്‍ ഒഴുകിയെത്തി ചേരുന്നത്. ഡിസ്റ്റിലറിയുടെ സമീപത്തായുള്ള വീട് മൊത്തം ഈ വൈനില്‍ മുങ്ങി പോയി.
അവിടെ നിന്നാണ് ഈ വൈന്‍ നഗരത്തിലേക്ക് ഒഴുകിയത്. അധികൃതര്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയായിരുന്നു. അതേസമയം അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ വേഗം തന്നെ ഡിസ്റ്റിലറിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. സമീപത്ത് തന്നെയുള്ള സെര്‍തിമ നദി ഒന്നാകെ വൈനില്‍ മുങ്ങുമെന്ന് അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ പറഞ്ഞു.
അതുകൊണ്ട് വൈനിനെ തുടര്‍ന്നാണ് ഈ വെള്ളപ്പൊക്കത്തെ ഗതിതിരിച്ച് വിടുകയാണ് ചെയ്തത്. സമീപത്തുള്ള ഒരു പാടത്തേക്കാണ് ഈ വൈനിന്റെ ഗതി തിരിച്ചുവിട്ടത്.ലെവിറ ഡിസ്റ്റിലറി സംഭവത്തില്‍ ക്ഷമ ചോദിച്ചു. വൈനില്‍ മുങ്ങിയ തെരുവ് സൗജന്യമായി ക്ലീന്‍ ചെയ്ത് നല്‍കുമെന്നും, നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ഡിസ്റ്റിലറി അറിയിച്ചു. കാര്യങ്ങള്‍ വേഗത്തില്‍ ചെയ്യാന്‍ ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.












Click it and Unblock the Notifications