Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതിലും വലിയൊരു സർപ്രൈസ് സമ്മാനം കിട്ടാനുണ്ടോ? റെസ്റ്റോറന്റിന്റെ കരുതലിന് കയ്യടിച്ച് സോഷ്യൽ മീഡിയ

ആർക്കാണ് സർപ്രൈസ് ആയി ഒരു സമ്മാനം ലഭിക്കുന്നത് ഇഷ്ടമല്ലാത്തത്. പ്രത്യേകിച്ച് നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളിൽ. അത് പിറന്നാൾ ദിനത്തിലാവാം, അല്ലെങ്കിൽ വിവാഹ വാർഷികത്തിനാവാം. സർപ്രൈസ് ​ഗിഫ്റ്റ് ലഭിക്കുന്നത് തന്നെ വലിയ സന്തോഷമാണ്.

അത് ഒട്ടും പ്രതീക്ഷിക്കാത്ത ആളുകളാണ് നൽകുന്നതെങ്കിലോ? ഒന്നും പറയേണ്ടല്ലേ... അതെ ഇനി പറയാൻ പോകുന്നത് തങ്ങളുടെ 50ാം വിവാഹ വാർഷിക ദിനത്തിൽ ഒ‌ട്ടും പ്രതീക്ഷിക്കാത്ത ഒരു സമ്മാനം ലഭിച്ച ദമ്പതികളെ കുറിച്ചാണ് സംഭവത്തെക്കുറിച്ച് വിശദമായി അറിയാം.

lov

ഇം​ഗ്ലണ്ടിലെ സൗത്ത് പോർട്ടിൽ ആണ് ഈ സംഭവം, പോൾ - ഡോൺ മോളിനെക്സ് ദമ്പതികൾ ആണ് തങ്ങളുടെ 50ാം വിവാഹ വാർഷികം ആഘോഷിക്കാൻ റെസ്റ്റോറന്റിൽ എത്തിയത്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം ആണ് ഇവർക്ക് അവിടെ ഉണ്ടായത്. 15 വയസ്സ് തൊട്ട് ഇഷ്ടത്തിലായിരുന്നു ഇവർ. പ്രണയം വിവാഹത്തിലേക്ക് എത്തുകയും, സന്തോഷകരമായി 50 വർഷം അവർ പൂർത്തിയാക്കുകയും ചെയ്തു.

ഇത് ആഘോഷിക്കാനാണ് ഇവർ സൗത്ത് പോർട്ടിലെ റെസ്റ്റോറന്റിൽ എത്തിയത്. സൗത്ത് പോർട്ടിലെ ഹിക്കറി സ്‌മോക്ക്‌ഹൗസിലായിരുന്നു ഇവർ പോയത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വലിയ വിവാഹഘോഷ ചടങ്ങ് ഇവർ തയ്യാറാക്കിയിരുന്നു. എന്നാൽ അതിന് മുമ്പ് രണ്ട് പേർക്കും മാത്രമായി ഒരു ചെറിയ ആഘോഷമായിരുന്നു അത്. എന്നാൽ അവിടെ കാത്തിരുന്നത് വലിയ സർപ്രൈസ് ആയിരുന്നു.

ഇവർക്ക് ഭക്ഷണം വിളമ്പാനെ്തതിയ വെയിറ്ററോട് തങ്ങളുടെ 50ാം വിവാഹ വാർൽികമാണെന്ന് ഇവർ പറഞ്ഞിരുന്നു. തങ്ങളുടെ പ്രണയത്തെക്കുറിച്ചും പോളിന്റെ കാൻസർ രോ​ഗത്തെ കുറിച്ചുമൊക്കെ പറഞ്ഞിരുന്നു, അങ്ങനെ ഡിന്നറൊക്കെ കഴിഞ്ഞ് പോകാൻ ഇറങ്ങിയപ്പോഴായിരുന്നു ആ സർപ്രൈസ്. ബിൽ വന്നപ്പോൾ അതിനൊപ്പം ഒരു കുറിപ്പ്. പണം വേണ്ടെന്നും ഇത് തങ്ങളുടെ വിവാഹ വാർഷിക സമ്മാനമാണെന്നും അതിൽ ഫറഞ്ഞിരുന്നു, ഏകദേശം 9000 രൂപയ്ക്കടുത്തായിരുന്നു ബില്ല്. ഒരിക്കലും പ്രതീക്ഷിക്കാത്ത ​ഗിഫ്റ്റായിരുന്നു റെസ്റ്റോറന്റ് നൽകിയത്. ദമ്പതികൾ അമ്പരന്നുപോയി.

അപ്രതീക്ഷിതമായി ഇങ്ങനെയൊരു ​ഗിഫ്റ്റ് ലഭിച്ചപ്പോൾ സന്തോഷം കൊണ്ട് ദമ്പതികളുടെ കണ്ണുകൾ നിറഞ്ഞു. റെസ്റ്റോറന്റിന്റെ ഈ പ്രവർത്തിക്ക് സോഷ്യൽ മീഡിയ കയ്യടിക്കുകയാണ്. കരുതൽ ഏത് മനുഷ്യരാണ് ഇഷ്ടപ്പെടാത്തത് എന്നാണ് കമന്റുകൾ വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+