'അപ്പാ..'; അച്ഛനെ കാണാതെ പാെട്ടിക്കരഞ്ഞ് കുഞ്ഞയ്യപ്പൻ, ഒടുവിൽ അച്ഛനെ കണ്ടപ്പോൾ ആശ്വാസം..
പത്തനംതിട്ട: ശബരിമലയിലെ തിരക്ക് കാരണം പലർക്കും മലകയറാതെ തിരിച്ചിറങ്ങേണ്ട അവസ്ഥ വരെ വരുന്നതായാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞദിവസം സോഷ്യൽ മീഡയിയിൽ ഒരു വീഡിയോ വൈറലായിരുന്നു. നിലയ്ക്കലിലെ തിരക്കിൽപ്പെട്ട് കൂട്ടംതെറ്റിയ കുട്ടി അച്ഛനെ കാണാനായി കരയുന്നതായിരുന്നു വീഡിയോയിൽ. പോലീസിനോട് കൈക്കൂപ്പി അലറിക്കരയുന്ന കുട്ടി ഒടുവിൽ അച്ഛനെ കണ്ടപ്പോൾ ആശ്വാസത്തോടെ കൈവീശി കാണിക്കുന്നതും വീഡിയോയിൽ കാണാം.
അതേ സമയം, തിരക്കിൽപ്പെട്ട് മണിക്കൂറുകളോളം കാത്തിട്ടും മുന്നോട്ട് പോകാൻ കഴിയാത്തത് കാരണം ശബരിമല ദർശനം നടത്താതെ പലരും മടങ്ങി. സന്നിധാനത്ത് ചെയ്യേണ്ട ചടങ്ങുകൾ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി ചെയ്താണ് പല അയ്യപ്പ ഭക്തരും മടങ്ങിയത്.
പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ എത്തി ഇരുമുടി അഴിച്ച് നെയ്യഭിഷേകം നടത്തി മലയൂരി മടങ്ങുകയാണ് ചിലർ.

അതേ സമയം, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിലവിലെ സ്ഥിതിയും സർക്കാർ സ്വീകരിച്ച സംവിധനങ്ങളും വിലയിരുത്തുകയാണ് ലക്ഷ്യം. നിലയ്ക്കലെ പാർക്കിംഗ് സംബന്ധിച്ചുള്ള വിശദാംശങ്ങളടക്കം ഹൈക്കോടതി പരിഗണിക്കും.
എത്ര വാഹനം ഒരേ സമയം പാർക്ക് ചെയ്യാൻ പറ്റും എന്നത് സംബന്ധിച്ച് പത്തനംതിട്ട ആർ ടി ഒ ഹൈക്കോടതിയിൽ റിപ്പോർട്ടു നൽകും. റിപ്പോർട്ട് കോടതി വിശദമായി പരിശോധിക്കും. തിരക്ക് നിയന്ത്രിക്കാൻ പുതുതായി സ്വീകരിച്ച നടപടികൾ സർക്കാർ അറിയിക്കും.
സന്നിധാനത്തടക്കം വരുത്തിയ പുതിയ ക്രമീകരണങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയെ ധരിപ്പിക്കും, ശബരിമലവയിൽ എത്തുന്ന തീർത്ഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് കോടതി ഇന്നലെ സർക്കാരിനോടും ദേവസ്വം ബോർഡിനോടും നിർദ്ദേശിച്ചിരുന്നു. ഉച്ച കഴിഞ്ഞ് 2 ന് ആകും ഹൈക്കോടതl ശബരിമലയിലെ വിഷയം സംബന്ധിച്ചുള്ള കേസ് വീണ്ടും പരിഗണിക്കുക.
.












Click it and Unblock the Notifications