Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിലേഷ് യാദവിന്റെ പിറന്നാളിന് മുറിച്ചത് ' തക്കാളി കേക്ക്' ; കാരണമുണ്ടെന്ന് പാർട്ടി പ്രവർത്തകർ

ന്യൂഡൽഹി: സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ 50ാം പിറന്നൾ ആയിരുന്നു ഇന്ന്.സോഷ്യൽ മീഡിയ നിറയെ അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.

കാരണം വ്യത്യസ്തമായെരു ആഘോഷമായിരുന്നു പാർട്ടി പ്രവർത്തകർ അദ്ദേഹത്തിന് വേണ്ടി ഒരുക്കിയത്. തക്കാളിയുടെ ആതൃതിയിലുള്ള കേക്ക് മുറിച്ചായിരുന്നു ആഘോഷം. തക്കാളിയുടെ വിലക്കുതിച്ചുയരുന്ന സാഹചര്യത്തിൽ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനായിരുന്നു ഇങ്ങനൊരു കേക്ക്. തക്കാളിപ്പെട്ടികളും പ്രവർത്തകർ വിതരണം ചെയ്തു.

cake

'ഇന്ന് ഞങ്ങളുടെ പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ജന്മദിനം ആണ്, മധുര പലഹാരങ്ങൾ നൽകിയാണ് എല്ലാത്തവണയും ഈ ദിവസം ആഘോഷിക്കാറുള്ളത്. എന്നാൽ ഇത്തവണ രാജ്യത്തെ വിലക്കയറ്റം ഉയർത്തിക്കാണിക്കുന്നതിനായി ഞങ്ങൾ തക്കാളി വിതരണം ചെയ്തുകൊണ്ട് അഖിലേഷ് യാദവിന്റെ പിറന്നാൾ ആഘോഷിക്കുകയാണ്,' പാർട്ടി പ്രവർത്തകൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

വീഡിയോ സോഷ്യൽമീഡിയിയിൽ ഇപ്പോൾ വൈറൽ ആണ് പാർട്ടി പ്രവർത്തകർ തക്കാളി ആകൃതിയിലുള്ള കേക്ക് മുറിച്ച് ആഘോഷിക്കുന്നതും തക്കാളി നിറച്ച പെട്ടികൾ വിതരണം ചെയ്യുന്നതും വീഡിയോയിൽ കാണാം. പെട്ടെന്നായിരുന്നു രാജ്യത്ത് തക്കാളിയുടെ വിലയിൽ വർധനവ് ഉണ്ടായത്. ഒരു കിലോ തക്കാളിയുടെ വില 100 രൂപയിൽ എത്തിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+