സൗദി രാജകുമാരന്റെ കൊട്ടാര നൗക!! അമ്പരപ്പിക്കും അകത്തളം... പൊടിച്ചത് കോടികള്‍
റിയാദ്: ആഡംബര ജീവിതം നയിക്കുന്നവരാണ് സൗദി അറേബ്യയിലെ പല പ്രമുഖരും. കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. അദ്ദേഹത്തിന്റെ ആഡംബര നൗകയെ കുറിച്ച് അറിഞ്ഞാല്‍ ആരും അമ്പരന്നുപോകും. 40 കോടി ഡോളര്‍ ചെലവഴിച്ചാണ് ഈ നൗക ബിന്‍ സല്മാന് സ്വന്തമാക്കിയത്. അതിനകത്ത് 45 കോടി മൂല്യമുള്ള ഡാവിഞ്ചിയുടെ കലാസൃഷ്ടിയുമുണ്ട്.
റഷ്യന്‍ വ്യവസായി യുരി ഷെഫ്ലര്‍ ആയിരുന്നു ഈ ആഡംബര നൗകയുടെ ആദ്യ മുതലാളി. 2015ലാണ് സൗദി രാജകുമാരന് വാങ്ങിയത്. ഇറ്റാലിയന്‍ കപ്പല്‍ നിര്‍മാതാക്കളായ ഫിന്കന്തിയറിയാണ് 134 മീറ്ററുള്ള നൗക നിര്‍മിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ നൗകയിലുണ്ടെന്ന് നിര്‍മാതാക്കള്‍ തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു.

12 കാബിനുകളിലായി 24 അതിഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യം നൗകയിലുണ്ട്. 30 കാബിനുകളിലായി 52 കപ്പല്‍ ജീവനക്കാര്‍ക്കുള്ള സൗകര്യം വേറെ. എല്ലാ മുറികളും ഒന്നിനൊന്ന് മെച്ചമാണ്. ഏഴ് നീന്തല്‍കുളങ്ങള്‍ നൗകയിലുണ്ടെന്ന് ലക്ഷ്വറി ലോഞ്ചസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ സ്പാ, ഉപ്പുവെള്ളം നിറഞ്ഞ പൂള്, വിശാലമായ തിയേറ്റര്‍, നിശാക്ലബ്ബ് എന്നിവയും നൗകയില്‍ ഒരുക്കിയിട്ടുണ്ട്.
മഞ്ഞു പെയ്യുന്ന സ്നോ റൂമില്‍ 12 ഡിഗ്രി ഫാരന്‍ഹീറ്റ് ആണ് താപനില. മുകളില്‍ നിന്ന് സദാസമയം മഞ്ഞുവീണുകൊണ്ടിരിക്കും. കുട്ടികള്‍ക്കുള്ള കളി സ്ഥലം, കുടുംബാംഗങ്ങളുടെ സൗകര്യാര്‍ഥം നിര്‍മിച്ച വിശ്രമ മുറികള്‍, വെള്ളത്തിനടിയിലേക്ക് കാണാന്‍ സാധിക്കുന്ന ചില്ല് ഗ്രൗണ്ട് എന്നിവയും നൗകയിലുണ്ട്. കൂടാതെ രണ്ട് ഹെലിപാഡുകളും.
അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന മുറികള്‍ വളരെ ആകര്‍ഷണീയമാണ്. ബിസിനസ് ചര്‍ച്ചകള്‍ക്കായി പ്രത്യേക കോണ്‍ഫറന്‍സ് ഹാള്‍ സജീകരിച്ചിട്ടുണ്ട്. നൗകയുടെ പരമാവധി വേഗത മണിക്കൂറില്‍ 18 നോട്ടിക്കല്‍ മൈല്‍ ആണ്. നൗകയേക്കാള് മൂല്യമുള്ളതാണ് അകത്തുള്ള കലാസൃഷ്ടി. ലിയാണാഡോ ഡാവിഞ്ചിയുടെ സാല്‍വദോര്‍ മുണ്ടി നൗകയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 45 കോടി ഡോളര്‍ നല്‍കിയാണ് 2017ല്‍ ബിന്‍ സല്മാന് ഇത് സ്വന്തമാക്കിയത്.
മുഹമ്മദ് ബിന്‍ സല്മാന് ഈ ആഢംബര നൗക വാങ്ങുന്നതിന് മുമ്പ് വന്‍കിടക്കാര്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്്സ് ഒരാഴ്ച്ച ഇതില്‍ താമസിച്ചിട്ടുണ്ട്. 2014ലായിരുന്നു ഇത്. 50 ലക്ഷം ഡോളര്‍ ആണ് അന്ന് ബില്‍ ഗേറ്റ്സ് വാടക നല്‍കിയത്. തൊട്ടടുത്ത വര്‍ഷമാണ് ബിന്‍ സല്മാന് നൗക സ്വന്തമാക്കിയത്.
സൗദി രാജാവ് സല്‍മാന്റെ മകനാണ് മുഹമ്മദ് ബിന്‍ സല്മാന്. 2016ലാണ് ഇദ്ദേഹം സൗദിയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന ബിന്‍ സല്മാന് പിന്നീട് കിരീടവകാശിയായി. അടുത്ത കാലത്ത് പ്രധാനമന്ത്രിയും. സൗദി അറേബ്യയുടെ അടുത്ത ഭരണാധികാരിയായ ഈ 38കാരന് നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ സൗദിയില്‍ വലിയ ചര്‍ച്ചയാണ്.
-
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?











Click it and Unblock the Notifications