കോടതിയിൽ വിവാഹമോചന കേസ്; ഡിക്റ്ററ്റീവായി ഭർത്താവ്; ഭാര്യയുടെ കള്ളത്തരം കയ്യോടെ പൊക്കി, വിധി അനുകൂലമായി
വിവാഹ ബന്ധമായാൽ ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കണം എന്നില്ല. പരസ്പരം മുന്നോട്ടുപോകാൻ സാധിക്കുന്നില്ലെന്ന് മനസ്സിലാക്കുമ്പോൾ ആ ബന്ധത്തിൽ നിന്ന് നമുക്ക് നിയമപരമായി തന്നെ വേർപിരിയാം. വളരെ സാധാരണമാണ്. ഇനി പറയുന്നതും വിവാഹമോചനത്തിന് വേണ്ടി കോടതിയെ സമീപിച്ച ഭാര്യയേയും ഭർത്താവിനേയും കുറിച്ചാണ്. എന്നാൽ ഇത് സാധാരണ വിവാഹമോചനം പോലെയായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് അറിയാം.
കുടുംബ കോടതിയിൽ ആയിരുന്നു ഇവരുടെ കേസ് നടക്കുന്നത്. കേസിനിടയിൽ ഭർത്താവ് ഡിക്റ്ററ്റീവ് ആയി മറുകയും ഭാര്യയുടെ കള്ളക്കളി കയ്യോടെ പൊക്കി അക്കാര്യം കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു. വിവാഹ മോചനക്കേസ് നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ഭാര്യയുടെ രഹസ്യ വിവാഹം ഭർത്താവ് അന്വേഷിച്ച് കണ്ടെത്തി ഈ വിവരം കോടതിയിൽ അറിയിച്ചത്.

ഇതിന് പിന്നാലെ ഭാര്യയ്ക്ക് നൽകിയിരുന്ന ജീവിനാംശം നൽകേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ആദ്യ ഭർത്താവ് അറിയാതെയായിരുന്നു ഇവർ രണ്ടാം വിവാഹം കഴിച്ചതെന്നും കോടതി നിരീക്ഷിച്ചു.
ബണ്ട്വാളിലാണ് സംഭവം നടന്നത്. 2018 ൽ ആണ് ഉദയ് നായക് അനിത നായ്കിനെ വിവാഹം കഴിച്ചത്. എന്നാൽ മുന്നോട്ടുപോകുന്നതിനിടെ ഒത്തുപോകില്ലെന്ന് ഇരുവർക്കും മനസ്സിലായി. അങ്ങനെയാണ് വിവാഹ മോചനത്തിലേക്ക് എത്തുന്നത്. വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ഉദയ് നായകിന് സംശയം തോന്നിത്തുടങ്ങിയത്.
ഇതിന് പിന്നാലെയാണ് സംഭവം എന്താണെന്ന് അറിയാൻ ഉദയ് അന്വേഷണം ആരംഭിക്കുന്നത്. ഈ അന്വേഷണത്തിലാണ് അനിത മറ്റൊരു വിവാഹം കഴിച്ച വിവരം അദ്ദേഹം മനസ്സിലാക്കി. ഇതിന് പിന്നാലെ സി ജെയിലും ജെ എം എഫ് സി കോടതിയിലും സ്വകാര്യ അന്യായം ഫയൽ ചെയ്യുകയും ചെയ്തു.
നേരത്തെ താൻ ഇപ്പോഴും നിയപരമായി ഉദയ് യുടെ ഭാര്യയാണെന്നും 15000 രൂപ പ്രതിമാസം ജീവനാംശം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
അനിതക്ക് 15000 രൂപ നൽകാൻ കോടതി അന്ന് ഉത്തരവ് ഇട്ടിരുന്നു. എന്നാൽ സംശയം തോന്നിയ ഉദയ് യുവതിയുടെ കള്ളി പൊളിക്കാൻ ക സംഭവം അന്വേഷിക്കാൻ പുറപ്പെട്ടു.
ഹരികൃഷ്ണ റാവൂ എന്നയാളെ അനിത വിവാഹം കഴിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഗസറ്റിലെ ചിത്രം സഹിതം ഉദയ് കോടതിയെ ബോധിപ്പിക്കുകയും ചെയ്തു. തെളിവ് സ്വീകരിച്ച കോടതി അനിതയ്ക്ക് നൽകേണ്ടിയിരുന്ന 15000 രൂപ ജീവനാംശം നൽകേണ്ടിതില്ലെന്ന് വിധിച്ചു.












Click it and Unblock the Notifications