Viral Video: അടിമുടി അടി! ഇതും ഒരു കബഡി; സോഷ്യൽമീഡിയയിൽ വൈറലായി സ്ലാപ്പ് കബഡി
കബഡി വളരെ ജനകീയമായ കായിക വിനോദമാണ്. ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട കായിക ഇനങ്ങളിൽ ഒന്നുകൂടിയാണ്. ഇന്ത്യയിൽ മാത്രമല്ല പാക്കിസ്ഥാനിലും കബഡി പോലൊരു കായിക ഇനമുണ്ട്. ഇന്ത്യയിൽ കബഡിക്ക് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് പാക്കിസ്ഥാനിലെ ഈ കബഡിക്ക് ലഭിക്കുന്നത്.
ഇപ്പോൾ എന്തുകൊണ്ടാണ് പാക്കിസ്ഥാനിലെ കബഡിയെക്കുറിച്ച് പറയാൻ കാര്യം എന്നാവും നിങ്ങൾ വിചാരിക്കുന്നത്. കാരണം സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ തന്നെയാണ്. പാക്കിസ്ഥാനിൽ നിന്നുമുള്ള ഒരു കബഡി വീഡിയോ ആണ് ഇത്.

എന്നാൽ നമ്മുടെ നാട്ടിലേത് പോലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള കബഡിയല്ല. രണ്ട് പേര് മാത്രമേ ഈ കബഡിയിൽ ഉള്ളൂ. രണ്ട് പേരും തല്ലോട് തല്ലാണ്. അതേ ഈ ഇനത്തിന്റെ പേരാണ് സ്ലാപ്പ് കബഡി.
എതിരെ നിൽക്കുന്ന ആളെ തല്ലി തോൽപ്പിക്കുക. അല്ലെങ്കിൽ തല്ലുകൊള്ളാതെ ഒഴിഞ്ഞുമാറുക. ഈ അടിമുടി തല്ല് കാരണം തന്നെയാണ് ആളുകൾ ഈ സ്ലാപ്പ് കബഡിക്ക് ഇത്ര ആസ്വാദകർ എന്നാണ് പറയപ്പെടുന്നത്. തല്ലാനേ പാടുള്ളൂ ഇടിച്ചാൽ ഫൗൾ ആകും.
അതുപോലെ തന്നെ എതിരാളിയെ എത്ര വേണമെങ്കിലും തല്ലാം. ഒരു കളിക്കാരൻ മറ്റേ കളിക്കാരനെ അടിക്കുമ്പോഴാണ് പോയിന്റ് ലഭിക്കുക. എന്നാൽ എതിരാളി ഈ തല്ല് പ്രതിരോധിച്ചാൽ പോയിന്റ് ലഭിക്കുകയുമില്ല.
ഇപ്പോൾ ഈ സ്ലാപ്പ് കബഡിയുടെ വീഡിയോ ആണ് സോഷ്യൽമീഡിയയിൽ ഷെയയർ ചെയ്യപ്പെടുന്നത്. രണ്ട് പേര് അങ്ങോട്ടുമിങ്ങോട്ടും തല്ലോട് തല്ലാണ് . ഇത് കാണാൻ നിരവധിപേരാണ് കൂടിനിൽക്കുന്നത്.
നിർത്താതെയാണ് തല്ല് കൊടുക്കുന്നത്. വുമൺ ഓഫ് വണ്ടർ എന്ന് ട്വിറ്റർ ഉപയോക്താവാണ് സ്ലാപ്പ് കബഡിയുടെ വീഡിയോ പങ്കുവെച്ചത്. എന്തുതരം തല്ലാണിത് എന്ന് ചോദിച്ചുകൊണ്ടാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്.
'മത്സരം രണ്ട് വ്യക്തികൾ തമ്മിലുള്ളതാണ്. ഒരു കളിക്കാരൻ അടിച്ച് പോയിന്റ് സ്‌കോർ ചെയ്യുന്നു, മറ്റേ കളിക്കാരൻ ആ പോയിന്റ് ഇല്ലാതാക്കാൻ പ്രതിരോധിക്കുന്നു. എന്നാൽ, പഞ്ചുകൾ ഫൗളുകളായി കണക്കാക്കപ്പെടുന്നു.
ഒരു കളിക്കാരന് തന്റെ എതിരാളിയെ എത്ര തവണ വേണമെങ്കിലും അടിക്കാം, അടിയുടെ എണ്ണം ഒരു പ്രശ്‌നമല്ല, ''പാകിസ്ഥാനിൽ നിന്നുള്ള സ്ലാപ്പ് കബഡി താരം ഹാജി തസാവുർ ബിബിസിയോട് പറഞ്ഞു. കളിയിൽ ജിയക്കുന്ന ആൾക്ക് കൂടി നിന്ന ആളുകൾ പണം നൽകും.
വീഡിയോ കാണാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications