ട്രെയിനിൽ നിന്ന് ചാടിത്തുള്ളി പ്ലാറ്റ്ഫോമിൽ ഡാൻസ്; റീൽസ് വൈറൽ, പക്ഷേ ഇൻഫ്ലുവൻസർക്ക് എട്ടിന്റെ പണി കിട്ടി!!
സോഷ്യൽ മീഡിയയിൽ എങ്ങനെയെങ്കിലും വൈറലാകണമെന്നതാണ് പലരുടേയും ലക്ഷ്യം. അതിന് വേണ്ടി പാട്ടോ, ഡാൻസോ എന്ത് വേണമെങ്കിലുംചെയ്യാനും ഇവർ തയ്യാറുമാണ്. പലപ്പോഴും ഇങ്ങനെ ലൈക്ക് വാരിക്കൂട്ടാൻ ഇവർ ചെയ്ത് കൂട്ടുന്ന ഓരോ കാര്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നത് സാധാരണക്കാർക്കാണ്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറൽ ആയിരുന്നു. ട്രെയിനിൽ നിന്ന് ചാടിയിറങ്ങി റെയിൽ വേ സ്റ്റേഷനിൽ നിന്ന് ഡാൻസ് ചെയ്യുന്നു യുവതിയുടേതായിരുന്നു വീഡിയോ. ഇവരുടെ പെട്ടെന്നുള്ള ഈ ഡാൻസിൽ ഞെട്ടിനിൽക്കുന്ന യാത്രക്കാരേയും വീഡിയോയിൽ കാണാമായിരുന്നു. അപ്രതീക്ഷിതമായ ഈ ഡാൻസ് യാത്രക്കാർക്ക് വലിയ തരത്തിലുള്ള ബുദ്ധിമുട്ടാണ് ഉണ്ടാക്കിയതും.

P C: INSTAGRAM
സംഭവം നടന്നത് മുംബൈയിലായിരുന്നു. എന്തായാലും ഈ ഇൻഫ്ലുവൻസർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുകയും ചെയ്തു. സീമ കനോജിയ എന്ന ഇൻഫ്ലുവൻസർക്കെതിരെയാണ നടപടി. റെയിൽ വേ മാനദണ്ഡങ്ങൾ ലംഘച്ചതിന് യുവതി പരസ്യമായി മാപ്പ് പറഞ്ഞു. സീമ തന്നെയാണ് മാപ്പ് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുെവച്ചത്.
രണ്ട് പോലീസുകരാരുടെ നടുവിൽ നിന്നുകൊണ്ടാണ് സീമ മാപ്പ് രഖയുന്നത്. റെയിൽ വേ പ്ലാറ്റ്ഫോമിൽ നൃത്തം ചെയ്തത് തെറ്റാണ്, നിയമവിരുദ്ധമാണ് എന്ന് യുവതി സമ്മതിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മറ്റ് യൂട്യൂബർമാരോടും കണ്ടന്റ് ക്രിയേറ്റർമാരോടും പൊതു സ്ഥലങ്ങളിൽ ഇത്തരം വീഡിയോകൾ സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്നും അവർ മാപ്പ് അപേക്ഷയിൽ പറയുന്നു.
'' റെയിൽവേ പ്ലാറ്റ് ഫോമുകളിലും ട്രെയിനുകൾക്കുള്ളിലും വീഡിയോകളോ റീലുകളോ ഉണ്ടാക്കരുത്. യാത്രക്കാർ പ്രശ്നങ്ങൾ നേരിടുന്നു,. അത് കുറ്റകരമാണ്. അന്ധേരിയിലെയും സി എസ് എംടിയിലെയും റെയിൽ വേ പ്ലാറ്റ്ഫോമുകളിൽ നിന്ന് റീലുകൾ നിർമ്മിച്ചതിൽ ഞാൻ ഖേദിക്കുന്നു, സീമ പറഞ്ഞു. പോലീസിൽ സമർപ്പിച്ച ക്ഷമാപണവും സീമ ഷെയർ ചെയ്തു.
ഛത്രപതി ശിവാജി ടെർമിനസിൽ ( സിഎസിടി) ഞാൻ ചെയ്ത വീഡിയോ വൈറലാവുകയും 70 -80 ദശലക്ഷം വ്യൂസ് നേടുകയും ചെയ്തു. പൊതു പ്ലാറ്റ്ഫോമുകളിൽ അത്തരം വീഡിയോകൾ ചെയ്യാൻ ഞാൻ പാടില്ലാത്തതിനാൽ ഇത് അധാർമികവും കുറ്റകരവുമാണ്, എല്ലാ യൂട്യൂബർമാരും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻമാരും അത്തരം വീഡിയോകൾ ഒഴിവാക്കണം, യാത്രക്കാർക്ക് അസൗകര്യം സൃഷ്ടിച്ചതിൽ ക്ഷമ ചോദിക്കുന്നു സീമ പറഞ്ഞു,












Click it and Unblock the Notifications