Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേട്ടൻ കഷ്ടപ്പെട്ട ക്യാഷ് എനിക്ക് എന്തിനാണ്! ആസാമി പയ്യന്റെ സത്യസന്ധതയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയ ചർച്ച ചെയ്യുന്ന ഒരു പേരാണ് രോഹുൽ അലി. രോഹിൽ അലിയെക്കുറിച്ചുള്ള ഒരു കുറിപ്പ് പുതുപ്പള്ളി കോട്ടയം എന്ന പേജിൽ വൈറൽ ആയിരുന്നു. ചിക്കൻ കടയിൽ ജോലി ചെയ്യുന്ന ആളാണ് രോഹുൽ. ചിക്കൻ വാങ്ങാൻ വന്ന ഒരാളുടെ കയ്യിൽ നിന്ന് വീണ 500 രൂപ എടുത്തുവെച്ച് തിരിച്ച് നൽകിയാണ് രോഹുൽ മാതൃകയായത്.

ഭായ് കഴിഞ്ഞ ദിവസം ഒരു 500 രൂപ എനിക്ക് ഇവിടെ നഷ്ടമായിരുന്നു... കിട്ടിയോ എന്ന് ചോദിച്ച് എത്തിയ ആളോട്, ആ കിട്ടി ചേട്ടാ... ഞാൻ എടുത്തു വച്ചിട്ടുണ്ട്.. ചേട്ടൻ എന്നെങ്കിലും വരുമ്പോൾ തരാൻ വേണ്ടി എന്ന് പറഞ്ഞ് ഉടനെ തന്നെ അലമാരിയുടെ മുകളിൽ സൂക്ഷിച്ചു വച്ചിരുന്ന 500 രൂപ എടുത്തു കൊടുക്കുകയായിരുന്നു. 100 രൂപ തരട്ടേ എന്ന് ചോദിച്ച അദ്ദേഹത്തോട് വേണ്ട ചേട്ടാ... ചേട്ടൻ കഷ്ടപ്പെട്ട ക്യാഷ് എനിക്ക് എന്തിനാണ്.... എന്നായിരുന്നു രോഹിലിന്റെ മറുപടി.

rohul

രോഹുലിനെക്കുറിച്ചുള്ള കുറിപ്പ്:

ഇത് രോഹുൽ അലി. പുതുപ്പള്ളി ബസ് സ്റ്റാന്റിന് മുന്നിൽ ഉള്ള ചിക്കൻ കടയിലെ ആസാമിൽ നിന്നുള്ള ജോലിക്കാരൻ...
ഇന്ന് (12/10/2024) വൈകുന്നേരം ചിക്കൻ മേടിക്കാൻ ഞാൻ ഈ കടയിൽ ചെന്നതാണ്.. ചിക്കൻ ഓർഡർ ചെയ്ത് വെയിറ്റ് ചെയ്യുമ്പോൾ.. കടയിലേക്ക് വേറെ ഒരാൾ കേറി വന്ന്... കണ്ടാൽ തന്നെ ഒരു സാധു മനുഷ്യൻ.. അയാൾ രോഹിലിനോട് ചോദിച്ചു... "ഭായ് കഴിഞ്ഞ ദിവസം ഒരു 500 രൂപ എനിക്ക് ഇവിടെ നഷ്ടമായിരുന്നു... കിട്ടിയോ???"

ആ കിട്ടി ചേട്ടാ... ഞാൻ എടുത്തു വച്ചിട്ടുണ്ട്.. ചേട്ടൻ എന്നെങ്കിലും വരുമ്പോൾ തരാൻ വേണ്ടി...
ഉടനെ തന്നെ അലമാരിയുടെ മുകളിൽ സൂക്ഷിച്ചു വച്ചിരുന്ന 500 രൂപ എടുത്തു കൊടുത്തു... രൂപ നഷ്ടമായ ചേട്ടൻ ഉടൻ പറഞ്ഞു...
ഭായ് ആയത് കൊണ്ട് മാത്രമാണ് ഇതെനിക്ക് തന്നത്... ഇതിൽ ഒരു 100 രൂപ ഞാൻ ഭയിക്ക് തരട്ടെ... വേണ്ട ചേട്ടാ... ചേട്ടൻ കഷ്ടപ്പെട്ട ക്യാഷ് എനിക്ക് എന്തിനാണ്.... എന്നായിരുന്നു രോഹിലിന്റെ മറുപടി..

അന്യസംസ്ഥാന തൊഴിലാളികളെ നമ്മൾ എന്നും കുറച്ച് അകറ്റി നിർത്തിയിരിക്കുന്നു... അതിന് ഒരുപാട് കാരണങ്ങളും ഉണ്ട്... അതിൽ നിന്ന് ഒരുപാട് വ്യത്യാസം ഉള്ള ഒരാളെ കണ്ടതിൽ സന്തോഷം... എന്തായാലും രോഹിൽ അലിക്ക്...
അഭിനന്ദനങ്ങൾ....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+