Game of Thrones: അമ്പമ്പോ... ഗെയിം ഓഫ് ത്രോണ്‍സിൽ മോഹൻലാലും മമ്മൂട്ടിയും ശോഭനയും വന്നാൽ.. വൈറൽ എഐ ആർട്ട്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ എഐ നമുക്ക് മുന്നില്‍ തുറന്നിടുന്ന അത്ഭുതങ്ങള്‍ക്ക് അതിരുകളില്ല. വിഖ്യാത ചിത്രം ഗോഡ്ഫാദറിലെ രംഗം മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ഫഹദ് ഫാസിലിനേയും ഉപയോഗിച്ച് എഡിറ്റ് ചെയ്ത എഐ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.
ഇനി ഗോട്ടിന്റെ വരവാണ്. അതെ, വെബ് സീരിസുകളുടെ തലതൊട്ടപ്പന്‍ എന്ന് വരെ വിളിക്കാവുന്ന 'ഗെയിം ഓഫ് ത്രോണ്‍സ്' (GOT). ലോകമെമ്പാടും വലിയ ആരാധകരുണ്ട് ഈ വെബ് സീരിസിന്. മലയാളികള്‍ക്കിടയിലും 'ഗെയിം ഓഫ് ത്രോണ്‍സ്' പ്രശസ്തമാണ്.

Image Credit: Jyo John Mulloor
ഗെയിം ഓഫ് ത്രോണ്‍സിലെ പ്രിയപ്പെട്ട കഥാപാത്രങ്ങളായി നമ്മുടെ മോഹന്‍ലാലും മമ്മൂട്ടിയും മഞ്ജു വാര്യരും ശോഭനയും പൃഥ്വിരാജുമെല്ലാം എത്തിയാല്‍ എങ്ങനെയിരിക്കും? അത്തരമൊരു വിസ്മയം ആണ് മലയാളിയായ ജോണ്‍ മുളളൂര്‍ ഒരുക്കിയിരിക്കുന്നത്. നേരത്തെ സെല്‍ഫീസ് ഫ്രം ദി പാസ്റ്റ് എന്ന പേരില്‍ ഗാന്ധിജിയും മദര്‍ തെരേസയും അടക്കമുളളവരുടെ സെല്‍ഫി ചിത്രപരമ്പര ജോണ്‍ തയ്യാറാക്കിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Image Credit: Jyo John Mulloor
വെസ്റ്ററോസിന്റെ സിംഹാസനം സ്വന്തമാക്കാന്‍ വിവിധ രാജകുടുംബങ്ങള്‍ തമ്മിലുളള മത്സരത്തിന്റെ കഥയാണ് ഗെയിം ഓഫ് ത്രോണ്‍സ് പറയുന്നത്. ഗെയിം ഓഫ് ത്രോണ്‍സിനെ കസേരകളി എന്നാണ് ജോണ്‍ 'മലയാളീകരിച്ചിരിക്കുന്നത്'. ഇതിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം മലയാളത്തിലെ അഭിനേതാക്കളായി എഐയുടെ സഹായത്തോടെ അവതരിപ്പിച്ചിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിനകം ഈ ചിത്രങ്ങള്‍ ഹിറ്റായിക്കഴിഞ്ഞു. ഒറിജിനലിനോട് കിട പിടിക്കുന്നതാണ് ഇവയെന്നാണ് സോഷ്യല്‍ മീഡിയ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്.

Image Credit: Jyo John Mulloor
സ്റ്റാര്‍ക്ക് കുടുംബത്തിന്റെ നാഥന്‍ നെഡ് സ്റ്റാര്‍ക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. നെഡ് സ്റ്റാര്‍ക്കിന്റെ ഭാര്യ കാറ്റലിന്‍ സ്റ്റാര്‍ക്ക് ശോഭനയാണ്. അതേസമയം വെസ്റ്ററോസിലെ രാജാവ് റോബര്‍ട്ട് ബരാത്തിയന്‍ ആയാണ് മോഹന്‍ലാലിനെ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റാര്‍ക്ക് സഹോദരങ്ങളായ ആര്യയായി നസ്രിയയും സാന്‍സയായി തൃഷയും ബ്രാന്‍ ആയി ഷെയിന്‍ നിഗമും റോബ് ആയി ഫഹദ് ഫാസിലുമുണ്ട്.

Image Credit: Jyo John Mulloor
ഗെയിം ഓഫ് ത്രോണ്‍സിലെ ഏറ്റവും പ്രധാന കഥാപാത്രമെന്ന് പറയാവുന്ന ഡനേരിസ് ടര്‍ഗേരിയന്‍ ആയി മറ്റാരുമല്ല, ഐശ്വര്യ റായി ആണ് ഉളളത്. ഡനേരിസിന്റെ വലംകൈ ജോറ മോര്‍മൊണ്ട് ആയി ദുല്‍ഖര്‍ സല്‍മാനുമുണ്ട്. ഷോയിലെ നായകനെന്ന് പറയാവുന്ന ജോണ്‍ സ്‌നോയുടെ വേഷത്തിലെത്തുന്നത് ടൊവിനോ തോമസ് ആണ്. ഉണ്ണി മുകുന്ദനാണ് ഗോത്ര തലവന്‍ ഖാല്‍ ദ്രോഗോ.

Image Credit: Jyo John Mulloor
ഗെയിം ഓഫ് ത്രോണ്‍സിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രങ്ങളാണ് ലാനിസ്റ്റര്‍ സഹോദരങ്ങള്‍. സ്വന്തം സഹോദരിയെ പ്രണയിച്ച ജെയ്മി ലാനിസ്റ്ററായി പൃഥ്വിരാജും സെര്‍സി ലാനിസ്റ്ററായി നയന്‍ താരയും റ്റിരിയന്‍ ലാനിസ്റ്ററായി സൗബിന്‍ ഷാഹിറുമാണ് ഉളളത്. തീര്‍ന്നിട്ടില്ല, മഞ്ജു വാര്യര്‍ ആണ് മാര്‍ജെറി. ഷോയിലെ ഏറ്റവും സൂത്രശാലിയായ കഥാപാത്രം പീറ്റര്‍ ബെയ്‌ലിഷ് ആയി എത്തുന്നത് ഷൈന്‍ ടോം ചാക്കോ ആണ്. മുരളി ഗോപി ലോര്‍ഡ് വാരിസും നൈല ഉഷ മിസന്‍ഡെയും വിനയ് ഫോര്‍ട്ട് തിയോണ്‍ ഗ്രെജോയിയുമാണ്. വിനയ് ഫോര്‍ട്ട് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിട്ടുമുണ്ട്.

Image Credit: Jyo John Mulloor












Click it and Unblock the Notifications