ആളുകൾക്ക് ഇപ്പോഴും സംശയം മാറിയിട്ടില്ല, എല്ലാ സംശയങ്ങൾക്കുമുള്ള മറുപടിയാണ് ഈ വീഡിയോ; ഷിഹാബും സനയും
സോഷ്യൽ മീഡയയിൽ സജീവമാണ് ഷിഹാബും ഭാര്യ സനയും. ജീവിതത്തിലെ പ്രതിസന്ധികൾക്ക് എതിരെ തളരാതെ പൊരുതി മുന്നോട്ട് പോകുന്ന ഷിഹാബിന്റെ കരുത്ത് അദ്ദേഹത്തിന്റെ ഭാര്യ സന തന്നെയാണ്. ജീവിതം കൊണ്ട് മാതൃകയാവുകയാണ് ഷിഹാബ്.
മനസ്സുണ്ടെങ്കിൽ പരിമിതകളെയൊക്കെ തരണം ചെയ്ത് മുന്നോട്ട് പോകാൻ സാധിക്കും എന്ന വലിയ പാഠമാണ് ഷിഹാബ് മുന്നോട്ട് വെയ്ക്കുന്നത്. യുട്യൂബിലും ഫേസ്ബുക്കിലുമൊക്കെ ഇവർ വീഡിയോകൾ പങ്കിടാറുണ്ട്. ഇപ്പോൾ തങ്ങളോട് നിരന്തരം ആളുകൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ഷിഹാബും ഭാര്യയും.

എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ആമി ശരിക്കും നിങ്ങളുടെ മകളാണോ, ആമിക്ക് എത്ര വയസായി ? അങ്ങനെ ഒരുപാട് സംശയങ്ങൾ. ആമിക്ക് ഇപ്പോൾ മൂന്ന് വയസ്സായി.. ആളുകൾക്ക് ഇപ്പോഴും സംശയം മാറിയിട്ടില്ല. എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടിയാണ് ഈ വീഡിയോ.
എന്തുകൊണ്ടാണ് ആമി നിങ്ങളുടെ മകളാണോ എന്ന് ചോദിക്കുന്നത് എന്ന് എനിക്ക് അറിയില്ല. ഒരുപക്ഷേ നമ്മളെ പോലുള്ള ആളുകൾക്ക് കുട്ടികൾ ഉണ്ടാകുമോ എന്ന സംശയമോ ആമിക്ക് ഞങ്ങളെക്കാള് സൗന്ദര്യം ഉള്ളതുകൊണ്ടോ ആവാം.
ആമിയെ സ്കൂളിൽ വിട്ടുതുടങ്ങിയിട്ടില്ല. ചിലർ ഈ പ്രായത്തിൽ നഴ്സറിയിൽ വിടുന്നവരുണ്ട്, എന്നാണ് ഷിഹാബ് പറയുന്നത്. ഇവരുടെ തന്നെ യൂട്യൂബ് ചാനലിലാണ് ചോദ്യങ്ങൾക്കുള്ള മറുപടി.
ആമി വലിയ കുട്ടിയായില്ലേ അടുത്ത കുട്ടി വേണ്ടേ എന്നൊക്കെ പലരും ചോദിക്കാറുണ്ട്. ആമി ചെറിയ കുട്ടിയാണ്. പിന്നെ ഞങ്ങൾ കല്യാണം കഴിഞ്ഞ മുതലെ കേൾക്കുന്നതാണ് കുട്ടി എപ്പോഴാണെന്നാണ്. കല്യാണം കഴിഞ്ഞ് രണ്ടര വർഷം ആയപ്പോഴാണ് ആമിയുണ്ടായത്. ഇപ്പോൾ പലരും ചോദിക്കാറുണ്ട്. ഇപ്പോള രണ്ടാമതൊരു കുട്ടിയെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ഇവർ പറയുന്നു.
ആമിയുടെ കാര്യങ്ങളൊക്കെ ശരിയാക്കാണ് ഷിഹാബ് പറയുന്നു, ഒരു വീട് പണിയാനുള്ള പ്ലാനിലാണെന്നും ഷിഹാബ് പറയുന്നു.
നമ്മുടെ ലൈഫിൽ സമയം ആകുമ്പോൾ എല്ലാം സംഭവിച്ചിട്ടുണ്ട്. ഒരു മകൾ ഉണ്ടാവണമെന്ന് വലിയ ആഗ്രഹമായിരുന്നു.
അതുപോലെ ഞങ്ങൾക്ക് ആമി ഉണ്ടായി. ആമിയെ കാണുമ്പോൾ എല്ലാവരും സുന്ദരിയാണ് സ്മാർട്ട് ആണെന്ന് പറയാറുണ്ട്. അത് കേൾക്കുമ്പോൾ സന്തോഷം, അദ്ദേഹം പറയുന്നു.
നമ്മുടെ ആഗ്രഹങ്ങൾ എന്തായാലും സമയം ആകുമ്പോൾ യഥാലമയം നടക്കും. അവയ്ക്കായി ശ്രമിച്ചുകൊണ്ടേയിരിക്കണം ഷിഹാബ് പറയുന്നു. കോട്ടയം സ്വദേശിനിയാണ് സന, മലപ്പുറമാണ് ഷിഹാബ്.












Click it and Unblock the Notifications