ഒറിജിനലല്ല, ഇത് എ ഐ! ഒരു മാസം ഈ എ ഐ മോഡൽ സമ്പാദിക്കുന്നത് 9 ലക്ഷം വരെ.. ആരും നോക്കിനിൽക്കും
പലപ്പോഴും മോഡലുകളുടെ സൗന്ദര്യത്തിൽ നമ്മൾ മതിമറന്നുപോകാറില്ലേ. അങ്ങനെ ആരും നോക്കിനിന്നുപോകുന്ന സൗന്ദര്യമാണ് ഐറ്റാനയ്ക്ക്. ഐറ്റാന ഒരു മോഡലാണ്. അടുത്ത ദിവസങ്ങളിൽ ഐറ്റാന വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ഈ മോഡൽ ഒരു മനുഷ്യസ്ത്രീ അല്ല, ഐറ്റാന ഒരു എ ഐ മോഡലാണ്. ആദ്യത്തെ സ്പാനിഷ് എ ഐ മോഡൽ.
ഡിസൈനർ റൂബൻ ക്രൂസും അദ്ദേഹത്തിന്റെ ഏജൻസിയായ ദി ക്ലൂലെസും ചേർന്നാണ് ഈ എ ഐ മോഡലിനെ സൃഷ്ടിച്ചത്. Euronews-മായുള്ള ഒരു അബിമുഖത്തിനിടെ, ഐറ്റാനയെ സൃഷ്ടിക്കേണ്ടി വന്നതിന്റെ ആവശ്യകതയെക്കുറിച്ച് ക്രൂസ് വിശദീകരിച്ചു, "ഞങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഞങ്ങൾ വിശകലനം ചെയ്യാൻ തുടങ്ങി.

PC: fit_aitana
ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമായ പ്രശ്നങ്ങൾ കാരണം പല പ്രോജക്റ്റുകളും നിർത്തിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിരുന്നു. പലപ്പോഴും അത് ഇൻഫ്ലുവൻസറുകളുടേയോ മോഡലിന്റെയോ കുഴപ്പം കാരണമായിരുന്നു.
ഡിസൈൻ പ്രശ്‌നങ്ങൾ കൊണ്ടല്ല," "ഞങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാനും ഈഗോ ഉള്ള, മാനിയ ഉള്ള, അല്ലെങ്കിൽ പോസ് ചെയ്ത് ധാരാളം പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്ന മറ്റ് ആളുകളെ ആശ്രയിക്കാതിരിക്കാനും വേണ്ടിയാണ് ഞങ്ങൾ ഇത് ചെയ്തത്," ക്രൂസ് കൂട്ടിച്ചേർത്തു.
Euronews റിപ്പോർട്ട് അനുസരിച്ച്, ഐറ്റാന പ്രതിമാസം € 3,000 ശരാശരി സമ്പാദിക്കുന്നു. അതേസമയം വരുമാനം € 10,000 വരെ ഉയരാം. ഈ വെർച്വൽ മോഡൽ ഒരു സ്പാനിൽ് സ്പോർട്സ് കമ്പനിയുടെ മുഖമായി മാറിയിരിക്കുകയാണ്.
ഇത് കൂടാതെ അവളുടെ ചിത്രങ്ങൾ ഓൺലി ഫാൻസ് എന്ന വെബ്സൈറ്റാ? ഫാൻവ്യൂവിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.ക്രൂസും സംഘവും ഐറ്റാന എന്ന എ ഐ മോഡലിനെ സൃഷ്ടിച്ച് കുറച്ച് മാസങ്ങൾക്ക് ശേഷം ഇൻസ്റ്റഗ്രാമിൽ ഐറ്റാനയ്ക്ക്
1,21,000-ത്തിലധികം ഫോളോവേഴ്‌സ് ലഭിച്ചു, കൂടാതെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ 5 ദശലക്ഷം ഫോളോവേഴ്‌സുള്ള പേര് വെളിപ്പെടുത്താത്ത ലാറ്റിൻ അമേരിക്കൻ നടൻ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളിൽ നിന്ന് സ്വകാര്യ സന്ദേശങ്ങൾ പോലും ലഭിച്ചു.
എല്ലാ ആഴ്ചയും ഐറ്റാനയെ സൃഷ്ടിച്ച ടീമംഗങ്ങൾ യോഗം ചേരാറുണ്ട്. അവളെ എങ്ങനെ മെച്ചപ്പെടുത്താം, എങ്ങനെ അവളുടെ പേരിട്ടിട്ടുള്ള പേജുകൾ ലൈവാക്കാം എന്നതിനെക്കുറിച്ചൊക്കെ ചർച്ച നടത്താറുണ്ട്. ഐറ്റായയ ശ്രദ്ധിക്കപ്പെട്ടതോടെ മായിയ എന്ന പേരിട്ട പുതിയ മോഡലിനെ കൂടി സൃഷ്ടിച്ചു.












Click it and Unblock the Notifications