Get Updates
Get notified of breaking news, exclusive insights, and must-see stories!

Video: ഒരു മിനുട്ട് കാെണ്ട് തലയിൽ വെച്ച് വളച്ചത് 24 ഇരുമ്പ് ദണ്ഡ്; റെക്കോർഡ് ഇട്ട് ഇന്ത്യയുടെ 'സ്റ്റീൽമാൻ'

അവിശ്വസനീയമായ ലോക റെക്കോർഡ് തീർത്ത് ആളുകളെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യക്കാരനായ വിസ്പി ഖരാദി. ഇരുമ്പ് ദണ്ഡുകൾ തലകൊണ്ട് വളച്ചാണ് ഇദ്ദേഹം റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ് തന്നെയാണ് വീഡിയോ പങ്കുവെച്ചത്.

ആഗസ്റ്റ് 17 ന് ആണ് വീഡിയോ പോസ്റ്റ് ചെയ്തത്. തല ഉപയോഗിച്ചാണ് ഒരു മിനുട്ടിനുള്ളിൽ ഏറ്റവും കൂടുതൽ തവണ ഇദ്ദേഹം കമ്പി വളയ്ക്കുന്നത്. തലയിൽ കമ്പി വെച്ച് സെക്കന്റുകൾ കൊണ്ടാണ് ഇദ്ദേഹം ദണ്ഡ് വളയ്ക്കുന്നത്. 24 ഇരുമ്പ് ദണ്ഡ് ആണ് വളച്ചത്.

record virl

വീഡിയോയുടെ തുടക്കത്തിൽ, ഖരാദി തന്റെ തലയിൽ കറുത്ത തുണി ധരിച്ചിരിക്കുന്നത് കാണാം. തുടർന്ന്, അദ്ദേഹം ഇരുമ്പ് ദണ്ഡുകൾ ഓരോന്നായി വളയ്ക്കാൻ തുടങ്ങുന്നു. ഈ ഇരുമ്പു കമ്പികൾ വളച്ചൊടിക്കുന്ന വേഗത, സംഭവം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരെ വിസ്മയത്തിലാക്കുന്നു. ഒടുവിൽ, ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് പിടിച്ച് നിൽക്കുന്നു. ഖരാദി കാണികളോട് നന്ദി പറയുന്നത് കാണാം.

നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. പലരും അത്ഭുതമാണ് പങ്കുവെച്ചത്. ചിലർ അദ്ദേഹത്തെ അഭിനന്ദിച്ചു. ചിലർ അപകടം നിറഞ്ഞത് പ്രവൃത്തിയല്ലേ എന്നാണ് ചോദിക്കുന്നത്.

വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+