മകളുടെ വിവാഹത്തിനായി സ്വരൂപിച്ച 18 ലക്ഷം; ബാങ്ക് ലോക്കറിൽ നിന്ന് മുഴുവൻ പണവും ചിതലരിച്ചുപോയി!
മൊറാദാബാദ്: വളരെ സുരക്ഷിതമായി സൂക്ഷിക്കാനാണ് നമ്മൾ പണവും ആഭരണങ്ങളുമൊക്കെ ലോക്കറിൽ സൂക്ഷിക്കുന്നത്. എന്നാൽ ലോക്കറിൽ സൂക്ഷിച്ച പണത്തിന് ഇങ്ങനെ സംഭവിക്കുമെന്ന് ഈ യുവതി സ്വപ്നത്തിൽ പോലും കരുതിക്കാണില്ല. മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയ 18 ലക്ഷം രൂപയാണ് യുവതി ബാങ്ക് ലോക്കറിൽ ഇട്ടത്. എന്നാൽ 18 ലക്ഷം രൂപയും ചിതലരിച്ച് പോയിരിക്കുകയാണ്. സംഭവം ഉത്തർപ്രദേശിലാണ്.
മൊറാദാബാദ് സ്വദേശിനിയായ അൽക്ക പഥക് കഴിഞ്ഞ വർഷം ഒക്ടോബറിൽ ബാങ്ക് ഓഫ് ബറോഡയുടെ ആഷിയാന ശാഖയിലെ ലോക്കറിൽ 18 ലക്ഷം രൂപയുടെ പണം സൂക്ഷിച്ചിരുന്നു. ബാങ്ക് ജീവനക്കാർ അടുത്തിടെ യുവതിയെ ബന്ധപ്പെടുകയും ലോക്കർ എഗ്രിമെന്റ് പുതുക്കുന്നതിനും യുവതിയുടെ 'നോ യു കസ്റ്റമർ' വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും ബ്രാഞ്ച് സന്ദർശിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ചർമ്മത്തിന് പ്രായം തോന്നുന്നുണ്ടോ? എങ്കിൽ ഉടൻ ഈ അഞ്ച് ഭക്ഷണ സാധനങ്ങൾ ഒഴിവാക്കൂ
എല്ലാം ക്രമത്തിലാണോ എന്നറിയാൻ പഥക് തന്റെ ലോക്കർ തുറന്നപ്പോൾ അവർ തകർന്നുപോയി. മകളുടെ വിവാഹത്തിന് വേണ്ടി കഷ്ടപ്പെട്ട് സ്വരൂപിച്ച കറൻസി നോട്ടുകൾ ചിതലിന്റെ ആക്രമണത്തിൽ പൊടിയായി മാറിയ അവസ്ഥയിലായിരുന്നു.
സംഭവത്തിൽ ബാങ്ക് അധികൃതരും ഞെട്ടി. വിഷയം വ്യാപകമായി റിപ്പോർട്ട് ചെയ്യുകയും മാധ്യമങ്ങൾ സംഭവത്തിൽ മറുപടിക്കായി അധികൃതരെ സമ്മർദ്ദത്തിലാക്കുകയും ചെയ്തപ്പോൾ, ബാങ്ക് ഓഫ് ബറോഡ ആസ്ഥാനത്തേക്ക് റിപ്പോർട്ട് അയച്ചതായി ബാങ്ക് ഉദ്യോഗസ്ഥർ പറഞ്ഞു.
ബാങ്ക് ഉദ്യോഗസ്ഥർ തന്നോട് ഒരു വിവരവും പങ്കിടുന്നില്ലെന്നും എം എസ് പഥക് ആരോപിച്ചു. "ബാങ്കിൽ നിന്ന് എനിക്ക് പ്രതികരണവും പിന്തുണയും ലഭിച്ചില്ലെങ്കിൽ, പ്രശ്നം ചർച്ചയാവാൻ മാധ്യമങ്ങളുടെ സഹായം തേടും," അവർ പറഞ്ഞു. റിസർവ് ബാങ്ക് കൊണ്ടുവന്ന ഏറ്റവും പുതിയ നിയമങ്ങൾ ബാങ്ക് ലോക്കറുകളിൽ പണം സൂക്ഷിക്കുന്നത് നിരോധിച്ചിരിക്കുന്നു.
"ഇതുവഴി അനുവദിച്ചിരിക്കുന്ന ലോക്കർ ഉപയോഗിക്കാനുള്ള ലൈസൻസ് ആഭരണങ്ങളും രേഖകളും പോലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നത് പോലെയുള്ള നിയമാനുസൃതമായ ആവശ്യങ്ങൾക്ക് മാത്രമാണ്, എന്നാൽ പണമോ കറൻസിയോ സൂക്ഷിക്കാൻ വേണ്ടിയല്ല". ബാങ്ക് ഓഫ് ബറോഡ ലോക്കർ കരാർ പറയുന്നു,
"മോഷണം, കവർച്ച എന്നിവ മൂലമുണ്ടാകുന്ന" ലോക്കറിലെ സാധനങ്ങൾ നഷ്ടപ്പെടുന്നതിന് ബാങ്കിന്റെ ഉത്തരവാദിത്തം ഉണ്ടായിരിക്കുമെന്ന് ബാങ്കിന്റെ വെബ്‌സൈറ്റ് പ്രസ്താവിക്കുന്നു. "നിലവിലുള്ള സേഫ് ഡെപ്പോസിറ്റ് ലോക്കർ വാർഷിക വാടകയുടെ 100 മടങ്ങ് നിങ്ങൾക്ക് നൽകാൻ ബാങ്ക് ബാധ്യസ്ഥനായിരിക്കും. തീപിടിത്തമോ കെട്ടിടം തകരുകയോ വഞ്ചനയോ ഉണ്ടായാൽ ഈ നഷ്ടപരിഹാരം ബാധകമാണ്," അതിൽ പറയുന്നുയ












Click it and Unblock the Notifications