പൃഥ്വിരാജിനെ കടത്തിവെട്ടി; ഫാൻസി നമ്പറിനായി യുവ സംരംഭക നിരഞ്ജന നൽകിയത് 7.85 ലക്ഷം രൂപ
വാഹനത്തിന് ഇഷ്ട നമ്പർ ലഭിക്കാൻ ലക്ഷങ്ങൾ ചെലവാക്കുന്ന വാഹന പ്രിയരുണ്ട്. ഇപ്പോൾ 7777 എന്ന നമ്പർ 7.85 ലക്ഷം രൂപ നൽകി സ്വന്തമാക്കിയിരിക്കുകയാണ് തിരുവല്ല നടുവത്ര ട്രേഡേഴ്സ് ഡയറക്ടർ അഡ്വ. നിരഞ്ജന. ലാൻഡ് റോവർ ഡിഫെൻഡർ എച്ച് എസ് ഇ വണ്ടിക്ക് വേണ്ടിയാണ് കെ എൽ 27 എം 7777 എന്ന നമ്പർ യുവസംരംഭക കൂടിയായ നിരഞ്ജന ലേലത്തിൽ നേടിയത്. തിരുവല്ല ആർ ടി ഓയ്ക്ക് കീഴിലായിരുന്നു ലേലം നടന്നത്.
ഈ നമ്പർ സ്വന്തമാക്കാനായി 50000 രൂപ അടച്ച് നാല് പേരാണ് ഇന്നലെ രാവിലെ ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാനായി എത്തിയത്. ഇതിൽ ഒരാൾ ലേലം തുടങ്ങിയപ്പോൾ തന്നെയും രണ്ടാമത്തെ ആൾ 4.7 ലക്ഷം രൂപ ആയതോടെയും പിന്മാറി. മൂന്നാമത്തെ ആൾ7.80 ലക്ഷം രൂപ വിളിച്ചതോടെ നിരഞ്ജന 7.85 ലക്ഷം വിളിച്ചി. ഇതോടെ ലേലം ഉറപ്പിച്ചു. ലേല തുകയിൽ പൃഥ്വിരാജിനെയും കടത്തി വെട്ടിയിരിക്കുകയാണ് നിരഞ്ജന. നേരത്തെ കൊച്ചിയിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പർ ലഭിക്കാനായി നടൻ പൃഥ്വിരാജ് 7. 5 ലക്ഷം രൂപയായിരുന്നു നൽകിയത്.

സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന വാഹനമാണ് ലാൻഡ് റോവർ ഡിഫെൻഡർ. 1. 78 കോടി രൂപയ്ക്കാണ് കാർപാതിയൻ ഗ്രേ കളർ . ലാൻഡ് റോവർ ഡിഫെൻഡർ വാങ്ങിയത്. ദേശീയപാത നിർമാണ പ്രവർത്തനത്തിന് ഉൾപ്പെടെ മെറ്റീരിയൽ സപ്ലൈ ചെയ്യുന്ന കമ്പനിയാണ് നടുവത്ര ട്രേഡേഴ്‌സ്. നടുവത്ര വീട്ടിൽ അനിൽ കുമാർ - സാജി ഭായ് ദമ്പതികളുടെ മകളാണ് നിരഞ്ജന. എർത്തെക്സ് വെഞ്ചേഴ്സ് പ്രൈ. ലിമിറ്റഡിന്റെയും ഡയർക്ടർ കൂടിയാണ് നിരഞ്ജന. ക്വാറി, ക്രഷർ അനുബന്ധ മേറലകളിലാണ് നിരഞ്ജനയുടെ ബിസിനസ്
തിരുവനന്തപുരം സ്വദേശി കെ എസ് ബാലഗോപാലിന്റെതാണ് ഇതുവരെ കേരളത്തിലുള്ള ഏറ്റവും വിലയേറിയ ഫാൻസി നമ്പർ. 31 ലക്ഷം രൂപ മുടക്കിയാണ് കെ എൽ 01 സി കെ 1 എന്ന നമ്പർ കെ എസ് ബാലഗോപാൽ സ്വന്തമാക്കിയത്. മമ്മൂട്ടി, ജോജു ജോർജ്, ആസിഫ് അലി കുഞ്ചാക്കോ ബോബൻ, ഫഹദ് തുടങ്ങിയ നിരവധി താരങ്ങളാണ് ലാൻഡ് റോവർ ഡിഫൻഡർ. സ്വന്തമാക്കിയിട്ടുള്ളത്.












Click it and Unblock the Notifications