Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ഭക്ഷണം കഴിച്ചാല്‍ ഫ്രീയായി എസി റൂമില്‍ ഉറങ്ങാം... വ്യത്യസ്ത ഓഫറുമായി ഒരു റെസ്റ്റോറന്റ്‌

വയറ് നിറച്ച് ഭക്ഷണ കഴിച്ചാൽ, ആദ്യം എന്താണ് തോന്നുക സുഖമായി ഒന്ന് ഉറങ്ങാനായിരിക്കുമല്ലേ. വീട്ടിൽ നിന്നാണ് കഴിക്കുന്നതെങ്കിൽ ഭക്ഷണം കഴിഞ്ഞ് നമുക്ക് മയങ്ങാം. എന്നാൽ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചാൽ അങ്ങനെ ഉറങ്ങാൻ സാധിക്കില്ലല്ലോ..

പക്ഷേ, ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചാൽ നിങ്ങൾക്ക് മയങ്ങാം അതിനുള്ള സൗകര്യം ഹോട്ടലിലെ ജീവനക്കാർ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ എല്ലാ ഭക്ഷണവും കഴിച്ചാൽ ഉറങ്ങാനുള്ള ബെഡ് ലഭിക്കില്ല, ഈ പ്രത്യേക ഭക്ഷണം കഴിക്കണം. എന്താണ് സംഭവമെന്ന് വിശദമായി അറിഞ്ഞാലോ..

SLEEP

Representative Image

ജോർദാനിലെ ഒരു റെസ്റ്റോറന്റ് തങ്ങളുടെ ഉപഭോക്താക്കൾക്ക് രാജ്യത്തിന്റെ ദേശീയ വിഭവമായ മാൻസാഫ് കഴിച്ച ശേഷം അൽപനേരം ഉറങ്ങാൻ അവസരം നൽകുന്നതെന്നാണ് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. മൻസഫ് പലരും 'ഹെവി ഭക്ഷണമായി' കണക്കാക്കുന്നു, കൂടാതെ കൊഴുപ്പ് കൂടുതലുള്ള ചേരുവകൾ കാരണം മയക്കത്തിന് കാരണമാകും.

അതുകൊണ്ടാണ്, ജോർദാന്റെ തലസ്ഥാനമായ അമ്മാനിലെ മുവാബ് റെസ്റ്റോറന്റിൽ ഈ ഭക്ഷണത്തിന് ശേഷം ഉറങ്ങാൻ കിടക്കകൾ സ്ഥാപിച്ചിരിക്കുന്നത്, ഉപഭോക്താക്കൾക്ക് വിഭവം കഴിച്ച് മയങ്ങാൻ കഴിയും. ഇതുവരെ, മൻസഫിന്റെ പ്രേമികൾ വീട്ടിൽ നിന്നുമാത്രമാണ് ഈ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നത്.

എന്നാൽ ഈ ഭക്ഷണം കഴിച്ചാൽ ഉറക്കം വരും എന്ന് എല്ലാവരും പറഞ്ഞുതുടങ്ങിയപ്പോഴാണ് തമാശയായി റെസ്റ്റോറന്റിൽ കിടക്കെ വെയ്ക്കാനുള്ള ആശയം കൊണ്ടുവന്നതെന്നാണ് റെസ്റ്റോറന്റ് ഉടമയുടെ മകൻ മുസാബ് മുബൈദീൻ അറബ് ന്യൂസിനോട് പറഞ്ഞത്.

വിഭവം കഴിച്ചതിന് ശേഷം ഉറക്കം വന്നതിനാൽ ചില ഉപഭോക്താക്കൾ റസ്റ്റോറന്റ് ജീവനക്കാരോട് 'ബെഡ് ഇടാൻ' ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.'അതിനാൽ ഞങ്ങൾ കിടക്കകൾ കൊണ്ടുവന്ന് റെസ്റ്റോറന്റിലെ ഒരു പ്രത്യേക വിഭാഗത്തിൽ സജ്ജീകരിച്ചു. ഉപഭോക്താക്കൾ ഇപ്പോൾ മൻസഫ് കഴിച്ചതിനുശേഷം അതു കിടക്കാൻ ഉപയോ​ഗിക്കുന്നു,' മൊബീദീൻ കൂട്ടിച്ചേർത്തു.

ആട്ടിൻ മാംസം, അരി, ജമീദ് (നെയ്യ്) എന്നിവ ഉപയോഗിച്ച് പാകം ചെയ്യുന്ന കൊഴുപ്പ് നിറഞ്ഞ ഭക്ഷണമാണ് മൻസഫ് എന്ന് അദ്ദേഹം പറഞ്ഞു. 'ഈ ചേരുവകൾ ഒരുമിച്ച് ‌ കവിച്ചു കഴിയുമ്പോൾ ഉറക്കം വരാൻ കാരണം ആവുന്നു. റെസ്റ്റോറന്റ് തയ്യാറാക്കിയ കിടപ്പുമുറിയിൽ എയർകണ്ടീഷണർ ഉണ്ട്..

കൂടാതെ ശാന്തമാണ്, ഇത് മൻസഫ് പ്രേമികൾക്ക് നല്ല ഉറക്കത്തിനുള്ള അവസരം നൽകുകയും ചെയ്യുന്നുവെന്നാണ് പറയുന്നത്. ജോർദാനിലെ തെക്കൻ നഗരമായ കാരക്കിലെ പുരാതന മോവാബ് രാജ്യത്തിന്റെ പേരിലാണ് ഈ റെസ്റ്റോറന്റിന് പേര് നൽകിയിരിക്കുന്നത്, മൻസഫിൽ മാത്രമാണ് ഇവിടെ നൽകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+