അയൽവാസികൾ, വർഷങ്ങളായി പ്രണയം; പെൺകുട്ടികൾ ഒളിച്ചോടി വിവാഹം കഴിച്ചു.. പക്ഷേ, ഒരബദ്ധം പറ്റി
പ്രണയം ആർക്ക് വേണമെങ്കിലും ആരോട് വേണമെങ്കിലും തോന്നാം, പ്രായമോ, ദേശമോ അങ്ങനെ ഒന്നും തന്നെ അതിന് ഒരു തടസ്സമാവില്ല. ആൺകുട്ടിക്കും പെൺകുട്ടിക്കും ഇടയിൽ മാത്രമല്ല ആൺകുട്ടിക്കും ആൺകുട്ടിക്കും തമ്മിൽ പ്രണയം തോന്നാം.
പെൺകുട്ടിക്കും പെൺകുട്ടിക്കും തമ്മിൽ പ്രണയം തോന്നാം. എന്നാൽ ഇത്തരം പ്രണയങ്ങൾ മറ്റുള്ളവർ അംഗീകരിച്ച് നൽകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെയാണ് പരസ്പരം പ്രണയിച്ച രണ്ട് പെൺകുട്ടികൾ ഒളിച്ചോടി പോയി വിവാഹം കഴിച്ചത്.

പ്രായപൂർത്തിയാവാത്ത കുട്ടികളാണ് വിവാഹതരായത്. ഇതിൽ ഒരു പെൺകുട്ടിയുടെ വിവാഹം ജൂൺ ഒന്നിന് കഴിഞ്ഞിരുന്നു. എന്നാൽ കുറച്ച് ദിവസം മാത്രമാണ് അവൾ ഭർത്താവിന്റെ കൂടെ താമസിച്ചത്. അവിടെ നിൽക്കാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞ പെൺകുട്ടി തന്റെ വീട്ടിലേക്ക് തിരിച്ചുവന്നു. ഇതിന് പിന്നാലെയാണ് ഒളിച്ചോടി പോയത്.
രണ്ട് പെൺകുട്ടികളും ബാല്യകാല സുഹൃത്തുക്കളാണ്, ഒരുമിച്ചാണ് പഠിച്ചത്, ഇവർ എപ്പോഴും ഒരുമിച്ച് തന്നെയാണ് ഉണ്ടാവാറുള്ളതും. അടുത്തടുത്തായിരുന്നു ഇവരുടെ വീട്. പെൺകുട്ടികൾക്കിടയിൽ പ്രണയം ഉണ്ടായിരുന്നതായി ബന്ധുക്കൾക്കും തോന്നിയിരുന്നില്ല ..
വീട്ടിൽ നിന്നും ഒളിച്ചോടിയ പെൺകുട്ടികൾ വിവാഹതരാവുകയും ചെയ്തു. എന്നാൽ പെൺകുട്ടികളെ കാണാനാല്ലെന്ന് വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
ബീഹാറിൽ ആണ് സംഭവം . പെൺകുട്ടികളിൽ ഒരാൾ അണ്ടർഗ്രാജ്വേറ്റ് വിദ്യാർത്ഥി ആണ്. മേറ്റയാൾ മെട്രിക്കുലേഷൻ പാസായിട്ടുണ്ട്. വിവാഹം കഴിഞ്ഞെങ്കിലും ഇവർക്ക് ഒരു അബദ്ധം പറ്റി. പ്രായപൂർത്തിയായിരുന്നില്ല.
സൂര്യപുര പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് പ്രിയാകുമാരി പെൺകുട്ടികളോട് കാര്യങ്ങൾ സംസാരിച്ച് മനസ്സിലാക്കിയിട്ടുണ്ട്. ഒരുമിച്ച് താമസിക്കണമെങ്കിൽ ഇരുവർക്കും പ്രായപൂർത്തിയാകേണ്ടതുണ്ട് എന്ന കാര്യം ഇവരെ അറയിച്ചിട്ടുണ്ട്.
എന്നാൽ വീട്ടിലേക്ക് പോകാൻ പേടി ആണ് എന്നാണ് പെൺകുട്ടികൾ പറഞ്ഞത്. എന്നാൽ കുട്ടികളെ ഉപദ്രവിക്കില്ലെന്ന ഉറപ്പിൽ കുട്ടികളെ വീട്ടുകാർക്കൊപ്പം കുട്ടികളെ അയച്ചു.












Click it and Unblock the Notifications