Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റിന് മുമ്പ് പാർലമെന്റിൽ ധനമന്ത്രി ഹൽവ വിളമ്പുന്നത് എന്തിനാണ്? അറിയാം

എല്ലാ വർഷവും കേന്ദ്ര ബജറ്റിന് തൊട്ട് മുമ്പ് നടത്തുന്ന പതിവ് ഹൽവ ചടങ്ങിനെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാവും. ഹൽവ ചടങ്ങ് കുറച്ച് ദിവസങ്ങൾ മാത്രമേ നടക്കൂ. എന്നാൽ ഈ പതിവ് ഹൽവ ചടങ്ങ് എല്ലാ വർഷവും എന്തുകൊണ്ടാണ് നടത്തുന്നത് എന്ന് അറിയാമോ? എന്താണ് അതിന്റെ പ്രസക്തി എന്ന് അറിയാമോ? വിശദമായി അറിയാം.

കേന്ദ്ര ബജറ്റ് പാർലമെൻറിൽ അവതരിപ്പിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഉദ്യോ​ഗസ്ഥർക്കും സപ്പോർട്ട് സ്റ്റാഫിനും ഹൽവ വിളമ്പുന്ന പതിവ് ഹൽവ ചടങ്ങ്. നമ്മുടെ രാജ്യത്തെ പരമ്പരാഗത പലഹാരമാണ് ഹൽവ. ചടങ്ങിൽ സഹപ്രവർത്തകർക്ക് കേന്ദ്ര ധനമന്ത്രിയാണ് സാധാരണയായി ഹൽവ നൽകാറുള്ളത്.

Halwa

ബജറ്റ് നിർമാണത്തിൽ പങ്കെടുത്ത ഉന്നത ഉദ്യോ​ഗസ്ഥരടക്കം ഉള്ളവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക. പാർലമെന്റിലെ നോർത്ത് ബ്ലോക്കിലാണ് പതിവായ ഹൽവ ചടങ്ങ് നടത്താറുള്ളത്. ബജറ്റ് നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ ജീവനക്കാർതക്കും ഹൽവി വിതരണം ചെയ്യും.

ചടങ്ങിന് ശേഷം നോർത്ത് ബ്ലോക്കിലെ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ബജറ്റ് പ്രസ്സിലേക്ക് ധനമന്ത്രാലയ ഉദ്യോ​ഗസ്ഥർ പ്രവേശിക്കുന്ന ലോക്ക് ഇൻ കാലയളവ് ആരംഭിക്കുന്നു. ഫെബ്രുവരി ഒന്നിന് ധനമന്ത്രി കേന്ദ്ര ബജറ്റ് പ്രസം​ഗം പൂർത്തിയാക്കിയ ശേഷമേ അവർക്ക് പുറത്തിറങ്ങാൻ കഴിയൂ,

‌ഹൽവ ചടങ്ങ് നടത്തുന്നതിന് പിന്നിലെ കാരണം എന്താണ്? മധരുമുള്ള എന്തെങ്കിലും കഴിച്ച് പ്രധാനപ്പെട്ടതോ മം​ഗളകരമായതോ ആയ എന്തെങ്കിലും ആരംഭിക്കുന്നത് ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉള്ള ഒരു പാരമ്പര്യമാണ്. ബദറ്റ് തയ്യാറാക്കൽ പ്രക്രിയയുടെ അവസാന ഘട്ടം കൂടിയാണ് ഹൽവ ചടങ്ങ്.

ബജറ്റിൽ അക്ഷണം പ്രയത്നിച്ചവരെ ധനമന്ത്രി അഭിനനന്ദിക്കുന്ന ചടങ്ങ് കൂടിയാണ് ഹൽവ ചടങ്ങ്. ധനമന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാർക്കും ഹൽവ വിളമ്പിയ ശേഷം ബജറ്റ് രേഖകളുടെ ലോക്ക് ഇവൻ ആരംഭിക്കുന്നതിനും അച്ചടിക്കുന്നതിനും ചടങ്ങ് തുടക്കം കുറിക്കും. കഴിഞ്ഞ വർഷം, 2023 ജനുവരി 26 നാണ് ഹൽവ ചടങ്ങ് നടത്തിയത്.

എന്നാൽ 2022 ൽ ചടങ്ങ് നടത്തിയിട്ടില്ല. കോവിഡ് വ്യാപനം കണക്കിലെടുത്ത് ചടങ്ങായി നടത്തിയില്ലെങ്കിലും ഹൽവ ചടങ്ങിന് പകരം ഉദ്യോ​ഗസ്ഥർക്കും ജീവനക്കാർക്കും മധുര പലഹാരം വിതരണം ചെയ്തിരുന്നു. ധനമന്ത്രിയുടെയും കേന്ദ്ര ധനകാര്യ സഹമന്ത്രിമാരുടെയും സാന്നിധ്യത്തിലാണ് പൊതുവെ ഹൽവ ചടങ്ങ് നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+