പെട്രോൾ പമ്പിലെത്തിയ എംഎൽഎയോട് യുവാവ് ആവശ്യപ്പെട്ടത് വിവാഹം നടത്തിക്കൊടുക്കാൻ; പിന്നെ സംഭവിച്ചത് ഇങ്ങനെ
വോട്ട് നേടാന്‍ പല വാഗ്ദാനങ്ങളും വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ നല്‍കാറുണ്ട്. പലതും നടത്തിക്കൊടുക്കാറുണ്ട്, ചിലര്‍ പറഞ്ഞതൊക്കെ പാടെ മറന്നുപോകാറുമുണ്ട്. അതുപോലെ തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച വോട്ടര്‍മാര്‍ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ജനപ്രതിനിധികള്‍ നടത്തിക്കൊടുക്കാറുമുണ്ട്.
എന്നാല്‍ വോട്ട് ചെയ്തതിന്റെ പേരില്‍ ഇങ്ങനെയൊരു ആവശ്യം ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്. യുപിയിലെ ചര്‍ക്കാരി നിയോജക മണ്ഡലത്തിലെ ബി ജെ പി എം എല്‍ എയായ ബ്രിജ്ഭൂഷണ്‍ രജ്പുത്തിനോടാണ് വിചിത്രമായ കാര്യം ആവശ്യപ്പെട്ടത്. തനിക്ക് വിവാഹം കഴിക്കാനായി ഒരു വധുവിനെ കണ്ടുപിടിച്ച് തരാമോ എന്നായിരുന്നു ചോദ്യം.

വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയപ്പോഴായിരുന്നു ഇയാളുടെ ചോദ്യം. ആരും ചോദിച്ച് കേള്‍ക്കാത്ത ഈ ചോദ്യം കേട്ടപ്പോള്‍ എം എല്‍ എ ഒന്ന് ഞെട്ടി. ഉടന്‍ തന്നെ എന്തുകൊണ്ടാണ് തന്നോട് ഈ കാര്യം ആവശ്യപ്പെട്ടത് എന്നാണ് എം എല്‍ എ ചോദിച്ചത്.
താന്‍ എം എല്‍ എയ്ക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും അത് കൊണ്ട് അദ്ദേഹം തന്റെ വിവാഹം നടത്തിത്തരണമെന്നുമായിരുന്നു പമ്പ് ജീവനക്കാരന്റെ ആവശ്യം. സംഭവത്തിന്റെ വീഡിയോ വൈറല്‍ ആവുന്നുണ്ട്. കാറിന് അകത്ത് ഇരുന്ന് എം എല്‍ എ പമ്പ് ജീവനക്കാരനോട് സംസാരിക്കുന്നത് കാണാം.
അതേ സമയം വിവാഹം നടത്തിത്തരാനായി താന്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും ജീവനക്കാരന്‍ പറയുന്നുണ്ട്. ജീവനക്കാരനോട് അദ്ദേഹത്തിന്റെ കാര്യങ്ങള്‍ എം എല്‍ എ ചോദിക്കുന്നുണ്ട്. സാമ്പത്തിക സ്ഥിതിയെക്കുറിച്ചാണ് അദ്ദേഹം ചോദിച്ചത്.
തന്റെ വിവാഹത്തിന് സഹായം അഭ്യര്‍ത്ഥിച്ച് എംഎല്‍എയുടെ എതിരാളിയായ ഗോസ്വാമി ജിയെയും സമീപിച്ചതായി ജീവനക്കാരന്‍ അവരുടെ പ്രസംഗത്തില്‍ വെളിപ്പെടുത്തി. പ്രതി മാസം ആറായിരം രൂപയാണ് തനിക്ക് കിട്ടുന്നതെന്ന് ജീവനക്കാരന്‍ പറഞ്ഞു. 13 ബിഗാസ് ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ വളരെ സമ്പന്നനാണ് എന്ന് എം എല്‍ എ തമാശയായി പറയുന്നുണ്ട്. ഞാന്‍ നിങ്ങളുടെ വിവാഹം ഉടന്‍ നടത്തിത്തരുമെന്നും പറയുന്നു. ഇരുവരും തമ്മില്‍ സംസാരിക്കുന്നതിനിടെ സ്വന്തം ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വേണോ എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. അതോ മറ്റ് ജാതിയില്‍പ്പെട്ട പെണ്‍കുട്ടി വിവാഹം ചെയ്യാന്‍ തയ്യാറാണോ എന്നും ചോദിക്കുന്നുണ്ട്. സ്വന്തം ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ജാതിയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് നോക്കാന്‍ ജീവനക്കാരനെ പ്രോത്സാഹിപ്പിക്കുകയും താന്‍ പെണ്‍കുട്ടിയെ നോക്കാമെന്നും നിനക്ക് വിധിക്കപ്പെട്ട പെണ്‍കുട്ടി നിന്റെ അടുത്തേക്ക് വരുമെന്നും അദ്ദേഹം പറയുന്നു.
.












Click it and Unblock the Notifications