ഭാര്യ മുഴുകുടിയത്തി, എന്നും മദ്യപിക്കാൻ നിർബന്ധിക്കും; ഗതികെട്ട് ഭർത്താവ് ചെയതത് ഇങ്ങനെ..
ഉത്തർപ്രദേശിലെ ഝാൻസിയിൽ നിന്നുള്ള ഒരു സംഭവമാണ് പറയുന്നത്. അടുത്തിടെ വലിയരീതിയിൽ ചർച്ചയായ സംഭവമാണ് ഇത്.
ഒരു വനിതാ പോലീസ് സ്റ്റേഷനിലെ ഒരു ഫാമിലി കൗൺസിലിംഗ് സെന്ററിൽ നിന്നാണ് ഈ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തന്റെ ഭാര്യയുടെ അമിത മദ്യാപനത്തെക്കുറിച്ച് ഒരു യുവാവ് പരാതി നൽകിയിരുന്നു. ഭാര്യ മദ്യം കഴിക്കുന്നത് മാത്രമല്ല, തന്നെയും കഴിക്കാൻ നിർബന്ധിക്കുന്നുവെന്നാണ് യുവാവ് പറയുന്നതെന്ന് ലോക്കൽ 18 ഉത്തർപ്രദേശ് റിപ്പോർട്ട് ചെയ്തതായി ന്യൂസ്18 പറയുന്നു.
ഭാര്യയുടെ പീഡനം സഹിക്കാൻ പറ്റാതെ യുവാവ് അവരെ അമ്മയുടെ വീട്ടിൽ കൊണ്ടുവിടുകയും ചെയ്തു. ഭാര്യ പരാതി നൽകിയതോടെ പോലീസ് ദമ്പതികളെ ഫാമിലി കൗൺസിലിംഗ് സെന്ററിലേക്ക് മാറ്റി. കൗൺസിലർ ദമ്പതികൾക്കിടയിൽ കൗൺസിലിംഗ് ആരംഭിച്ചു. ഭാര്യയും ഭർത്താവും തമ്മിൽ തർക്കം നടന്നു. ഭാര്യ സ്ഥിരം മദ്യം കഴിക്കുന്നുവെന്നും തന്നെ കഴിക്കാൻ നിർബന്ധിക്കുന്നെന്നും എന്നാൽ തനിത്ത് എന്നും മദ്യം കഴിക്കാൻ കഴിയില്ലെന്നും യുവാവ് പറഞ്ഞു.

ഭാര്യ ഒരേ സമയം മൂന്ന് മുതൽ നാല് പെഗ് വരെ കുടിക്കാറുണ്ടെന്നും ഭർത്താവ് പറഞ്ഞു. താൻ മദ്യം കഴിക്കാൻ ഒട്ടും ഇഷ്ടപ്പെടുന്നില്ലെന്നും യുവാവ് പറഞ്ഞു. ഭർത്താവ് പറഞ്ഞ കാര്യങ്ങളൊക്കെ യുവതി സമ്മതിക്കുകയും ചെയ്തു. രണ്ട് മാസം മുൻപാണ് യുവതിയെ വിവാഹം ചെയ്തതെന്നും യുവാവ് പറഞ്ഞു.
മദ്യപാനത്തെക്കുറിച്ച് ഭാര്യ സംസാരിച്ചിരുന്നെന്നും ഇതിന് ശേഷം അവൾ എല്ലാ ദിവസവും മദ്യം കഴിക്കാൻ തുടങ്ങിയെന്നും തന്നെയും കുടിക്കാൻ നിർബന്ധിച്ചുവെന്നുമാണ് ഭർത്താവ് പറയുന്നത്. ഭാര്യയുടെ മദ്യപാന ശീലത്തിൽ മനംനൊന്താണ് അമ്മയുടെ വീട്ടിൽ കൊണ്ടുവിട്ടതെന്നും ഭർത്താവ് പറഞ്ഞു. നിലവിൽ കൗൺസിലർ സംഘവും ദമ്പതികളും തമ്മിലുള്ള തർക്കം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ പരിഹരിച്ചു. രണ്ട് പേരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു.
2023 ൽ ആഗ്രയിലും ഇതുപോലെ സംഭവം ഉണ്ടായി. ഭർത്താവ് സ്ഥിരമായി മദ്യപിക്കുകയും തന്നോട് വഴക്കിടുകയും ചെയ്യുന്നതിനാൽ യുവതി ഒരു ദിവസം മദ്യപിച്ച് ബോധംപോയ പോലെ അഭിനയിച്ച് ഭർത്താവുമായി വഴക്കിട്ടും. ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്താൻ കാരണമായി. ഭർത്താവും ഭാര്യയും തമ്മിലുള്ള പ്രശ്നം കുടുംബ കൗൺസിലിംഗ് സെന്ററിൽ എത്തി. ഇരുവർക്കും കൗൺസിലിംഗ് നൽകുകയും ചെയ്തു.












Click it and Unblock the Notifications