കുളിക്കാനും അലക്കാനും ഉപയോഗിച്ച വെള്ളത്തിൽ നിന്ന് ബിയർ; പുത്തൻ പരീക്ഷണവുമായി യുഎസ് കമ്പനി
മലിനജലത്തിൽ നിന്ന് ബിയർ ഉണ്ടാക്കാൻ പറ്റുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അതെ ഒരു അമേരിക്കൻ കമ്പനിയാണ് മലിന ജലത്തിൽ നിന്ന് ബിയർ ഉണ്ടാക്കിയത്. മലിനം ജലം ശുദ്ധീകരിച്ചാണ് ബിയർ ഉണ്ടാക്കുന്നത്. കുടിവെള്ളത്തേക്കാൾ സുരക്ഷിതമാണെന്ന് ആണ് കമ്പനി പറയുന്നത്.
ഒറ്റത്തവണ മാത്രം ഉപയോഗിച്ച് പാഴാക്കി കളയുന്ന ജലം ശേഖരിച്ച് അത് ശുദ്ധീകരിച്ച ശേഷമാണ് വീണ്ടും ഉപയോഗിക്കുന്നത്. ടോയ്‌ലറ്റുകളിൽ നിന്നുള്ള വെള്ളം സിങ്കുകളിലെ വെള്ളം, കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളം ഉൾപ്പെടെ 95 ശതമാനവും വെള്ളവും അത്യാധുനിക ശുദ്ധീകരണം സംവിധാനം ഉപയോഗിച്ച് ബിയറാക്കി മാറ്റുകയാണ്.

എപിക് ക്ലിയന്റക് എന്ന അമേരിക്കൻ കമ്പനിയാണ് റീസൈക്കിൾ ചെയ്ത വെള്ളത്തിൽ ബിയർ നിർമിക്കുന്നത്. 40 നിലകളിലുള്ള സാൻഫ്രാൻസിസ്‌കോയിലെ ഒരു അപ്പാർട്ട്‌മെന്റിൽ നിന്ന് കുളിച്ച വെള്ളം, അലക്കിയ വെള്ളം, സിങ്കുകളിലെ വെള്ളം എന്നിവയാണ് ബിയർ നിർമ്മിക്കാൻ എടുക്കുന്നത്. വാട്ടർ ട്രീറ്റ്‌മെന്റ് കമ്പനി ഡെവിൾസ് കാന്യോൺ ബ്രൂയിംഗ് കമ്പനിയുമായി ചേർന്ന് അതിന്റെ ഓൺസൈറ്റ് ഗ്രേവാട്ടർ പുനരുപയോഗ സംവിധാനം ഉപയോഗിച്ച് ബിയർ നിർമ്മിക്കുന്നത്,
റീസൈക്കിൾ ചെയ്ത വെള്ളം ബിയർ ഉണ്ടാക്കാൻ വേണ്ടി മാത്രമല്ല മറ്റ് ആവശ്യങ്ങൾക്കപും ഉപയോഗിക്കാം. ഓർഗാനിക് പദാർത്ഥങ്ങളെ ഇല്ലാതാക്കുന്നതിനുള്ള വിപുലമായ ജൈവ ട്രീറ്റ്‌മെന്റിലൂടെയാണ് ശുദ്ധീകരിക്കുന്നതിനുള്ള പ്രോസസ് ആരംഭിക്കുന്നത്.
അതിന് ശേഷം സൂക്ഷ്മമായ ഫിൽട്ടറേഷൻ നടത്തും. അൾട്രാവയലറ്റ് ലൈറ്റ്, ക്ലോറിൻ എന്നിവ ഉപയോഗിച്ച് അണുനശീകരണം നടത്തും. നിരവധി ശുദ്ധീകരണ ഘട്ടങ്ങൾക്ക് ശേഷമാണ് ബിയർ ആക്കി മാറ്റുന്നത് എന്നാണ് കമ്പനി പറയുന്നത്.
സാൻ ഫ്രാൻസിസ്കോയിലെ നിലവിലുള്ള നിയന്ത്രണങ്ങൾ റീസൈക്കിൾ ചെയ്ത മലിനജലം വാണിജ്യ പാനീയങ്ങളിൽ ഉപയോഗിക്കാൻ അനുവദിക്കുന്നില്ല, എന്നാൽ കാലിഫോർണിയ നഗരത്തിൽ നടന്ന യുഎസിലെ ഏറ്റവും വലിയ സുസ്ഥിര കെട്ടിട സമ്മേളനമായ ഗ്രീൻബിൽഡിൽ ബിയർ ശ്രദ്ധേയമായി.
"ഞങ്ങൾ 7,000 ക്യാനുകൾ [7,570 ലിറ്റർ റീസൈക്കിൾ ചെയ്ത വെള്ളം ഉപയോഗിച്ച്] ഉൽപ്പാദിപ്പിച്ചത് ഒരു വാണിജ്യ ഉൽപ്പന്നം എന്ന നിലയിലല്ല, മറിച്ച് ഒരു പഠന ശ്രമമെന്ന നിലയിലാണ്," എപിക് ക്ലീൻടെക്കിന്റെ സഹസ്ഥാപകനും സിഇഒയുമായ ആരോൺ ടാർട്ടകോവ്സ്കി സിഎൻഎന്നിനോട് പറഞ്ഞു.












Click it and Unblock the Notifications