എല്ലാ ദിവസവും ബേബി പൗഡർ തിന്നുന്ന യുവതി, ഭക്ഷണം ഉപേക്ഷിച്ചാലും പൗഡർ ഉപേക്ഷിക്കില്ല!!

വിചിത്രമായ സ്വഭാവം ഉള്ള പലരേയും കുറിച്ച് നമ്മൾ കേട്ടുകാണും. എന്നാൽ ഇതുപോലെ വിചിത്രമായ ഒരു സ്വഭാവം ഉള്ളയാളെ കുറിച്ച് കേൾക്കാൻ സാധ്യത കുറവാണ്. 27കാരിയുടെ വിചിത്രമായ ഈ ശീലം കേട്ടവരൊക്കെ ആകെ അമ്പരന്നുപോയി. എന്താണ് സംഭവം എന്ന് വിശദമായി അറിയാം. ജോൺസന്റെ ബേബി പൗഡർ എല്ലാ ദിവസവും ഈ യുവതി കഴിക്കും. ബേബി പൗഡർ കഴിക്കാൻ തനിക്ക് വളരെ ഇഷ്ടമാണെന്നാണ് ഇവർ പറഞ്ഞത്.

ഈ വർഷം മാത്രം 4000 ഡോളർ ആണ് ഇതിന് വേണ്ടി ഇവർ ചെലവഴിച്ചത്. കുട്ടികളെ കുളിപ്പിച്ചതിന് ശേഷം പൗഡർ കഴിക്കുന്നത് താൻ എപ്പോഴും ആസ്വദിച്ചിരുന്നുവെന്ന് യുവതി പറയുന്നതായി മിറർ റിപ്പോർട്ട് ചെയ്യുന്നു. ആ ശീലം തുടരുകയായിരുന്നുവെന്നും ഡ്രെക മാർട്ടിൻ പറയുന്നു. ലൂസിയാനയിലെ വ്യൂ ഓർലിയാൻസിൽ താമസിക്കുകയാണ് യുവതി.

powder

താൻ ദിവസേന 623 ​ഗ്രാം ( 22 ഔൺസ് ) ജോൺസൺസ് പൗഡർ കഴിക്കാറുണ്ടെന്ന് യുവതി പറയുന്നു. കറ്റാർ വാഴയിം വിറ്റാമിൻ ഇയും അടങ്ങിയ പൗഡർ ആണ് കഴിക്കാറുള്ളത്. പൗഡർ തിന്നുന്നത് നിർത്തുന്നതിന് പകരം സാധാ ഭക്ഷണം നിർത്താനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് അവർ പറഞ്ഞു. ഈ പൗഡർ തന്റെ വായിലിരുന്നു അലിയുമെന്നാണ് യുവതി പറയുന്നത്.

​ഗർഭ കാലത്ത് പൗഡർ തിന്നുന്നതിൽ നിന്ന് താൻ വിട്ടുനിന്നിരുന്നുവെന്നും യുവതി വ്യക്തമാക്കി. ഈ യുവതി ഇപ്പോൾ ജനപവരി മുതൽ ഒരു കുപ്പിക്ക് വേണ്ടി ഒരു ദിവസം 14 ഡോളർ ചെലവാക്കുന്നതായാണ് പറയുന്നത് ഇതുവരെ ഏകദേശം $3,780 വരെ ചെലവിട്ടു. എന്നാൽ ഇങ്ങനെ പൗഡർ തിന്നുത് കൊണ്ട് തനിക്ക് ആരോ​ഗ്യ പ്രശ്നങ്ങളോ ​ദഹന പ്രശ്നങ്ങളോ വന്നിട്ടില്ലെന്ന് യുവതി പറഞ്ഞു.

അതേ സമയം തങ്ങളുടെ ബേബി പൗഡർ ചർമ്മത്തിന് മാത്രം ഉപയോ​ഗിക്കുന്നതിന് വേണ്ടിയാണ് രൂപ കല്പന ചെയ്തിട്ടുള്ളതെന്നും അത് കഴിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ജോൺസൺ മുന്നറിയിപ്പ് നൽകി. താൻ പൗഡർ കഴിക്കുന്നത് കണ്ട് തന്റെ മകൻ ആ ശീലം വളർത്തിയെടുക്കാൻ സാധ്യത ഉണ്ടെന്ന് യുവതി ആശങ്ക പ്രകടിപ്പിച്ചു. കാരണം യുവതി കഴിക്കുന്നത് കണ്ട് കുളിക്കുന്ന സമയത്ത് കുട്ടിയും പൗഡർ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+