തൊണ്ടവേദന കാരണം ഡോക്ടറെ കണ്ടു; പരിശോധിച്ചപ്പോൾ 20കാരി ഗർഭിണി; വൻട്വിസ്റ്റും
തൊണ്ട വേദനയെ തുടർന്നാണ് 20 കാരിയായ യുവതി ആശുപത്രിയിലെത്തിയത്. എന്നാൽ യുവതിയെ പരിശോധച്ച ശേഷം ഡോക്ടർ പറഞ്ഞ കാര്യം കേട്ടപ്പോൾ യുവതി ശരിക്കും ഞെട്ടി. ഡോക്ടർ പറഞ്ഞ കാര്യം കേട്ടാൽ ആരായാലും ഒന്നുഞെട്ടിപ്പോകുമെന്ന കാര്യത്തിൽ സംശയമില്ല. കാരണം യുവതി ഗർഭിണി ആണ് എന്നായിരുന്നു ഡോക്ടർ പറഞ്ഞത്. അതുമാത്രമല്ല നാല് കുഞ്ഞങ്ങളായിരുന്നു യുവതിയുടെ വയറ്റിലുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി തന്നെ അറിയാം.
ഏപ്രിൽ 20 നായിരുന്നു യു എസിലെ കത്തേലിയൻ യീറ്റ്സ് ഡോക്ടറെ കാണാൻ ചെല്ലുന്നത്. തൊണ്ടയിലെ വീക്കത്തിന്റെ കാരണം അറിയാനായിരുന്നു യുവതി ഡോക്ടറുടെ അടുത്ത് ചെന്നത്. എക്സറെ പരിശോധന നടത്തണമെന്ന് ഡോക്ടറർ അറിയിച്ചു. എക്സറെ നടത്തുന്നതിന് മുൻപ് പതിവ് സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി പ്രഗ്നൻസി പരിശോധന നടത്തുന്ന രീതിയുണ്ട്. ഈ പരിശോധനയിലാണ് യുവതി ഗർഭിണിയാണെന്ന് മനസ്സിലായത്.

ഏപ്രിൾ ഫൂൾ ആക്കുകയാണെന്നാണ് യുവതി ആദ്യം കരുതിയത്. പിന്നീട് ഡോക്ടർ കാര്യങ്ങൾ വിശദീകരിച്ച ശേഷമാണ് യുവതി വിശ്വസിച്ചത്. യുവതി കഴിഞ്ഞ ആറ് മാസമായി തന്റെ പ്രതിശ്രുത വരനൊപ്പമാണ് താമസിക്കുന്നത്. ഗർഭിണിയാണെന്ന കാര്യം അറിഞ്ഞതിന് പിന്നാലെ യുവതി യുവാവിനെ വിളിച്ച് സംഭവം അറിയിച്ചു. അപ്രതീക്ഷതമായത് കൊണ്ട് ആദ്യം അദ്ദേഹം ഒന്ന് ഞെട്ടിയെങ്കിലും നാല് കുരുന്നുകൾ തങ്ങളുടെ ജീവിതത്തിലേക്ക് വാരൻ പോവുകയാണെന്ന് അറഞ്ഞപ്പോൾ സന്തോഷമായി.
എന്നാൽ ഗർഭം അറിയാൻ വൈകിയതിന്റെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മാസം തികയുന്നതിന് മുൻപ് തന്നെ യുവതി കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. 28 ആഴ്ചയും 4 ദിവസവും കഴിഞ്ഞപ്പോൾ സി സെക്ഷൻ വഴി കുഞ്ഞുങ്ങളെ പുറത്തെടുത്തു. ഒക്ടോബർ 17-നാണ്, യേറ്റ്സ് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കുഞ്ഞുങ്ങൾക്ക് ഭാരം കുറവായിരുന്നു. എങ്കിലും എല്ലാ വെല്ലുവിളികളും അതിജീവിച്ച് നാല് കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുകയാണ്. കുഞ്ഞുങ്ങളുടെ തൂക്കം പതുക്കെ വർദ്ധിക്കുന്നുമുണ്ട്.












Click it and Unblock the Notifications