മൂന്ന് ഭാര്യമാരുമായി യുവാവിന്റെ അസാധാരണ ജീവിതം.. കൂടുതല്‍ നന്നാകാന്‍ പ്ലാസ്റ്റിക് സര്‍ജറി; വൈറലായി കുടുംബം
ഒന്നിലധികം ഭാര്യമാര്‍ക്കൊപ്പം ഒന്നിച്ച് കഴിയുക എന്നത് അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണ്. അമേരിക്കക്കാരനായ മസായ ആന്‍ഡ്രൂസ് ആ അപൂര്‍വതയിലാണ് ജീവിക്കുന്നത്. സംരംഭകനായ മസായ ആന്‍ഡ്രൂസ് ആണ് മൂന്ന് ഭാര്യമാര്‍ക്കൊപ്പം സന്തോഷത്തില്‍ കഴിയുന്നത്. ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലാകാറുമുണ്ട്. സ്റ്റെഫാനി, റോസ്, ഡെസാരെ എന്നിവരാണ് മസായ ആന്‍ഡ്രൂസിന്റെ ഭാര്യമാര്‍.
മൂവര്‍ക്കുമൊപ്പം ഒരു വീട്ടില്‍ തന്നെയാണ് ആന്‍ഡ്രൂസ് കഴിയുന്നത്. സ്റ്റെഫാനിയുമായിട്ടായിരുന്നു ആന്‍ഡ്രൂസിന് ആദ്യം ബന്ധമുണ്ടായിരുന്നത്. ഈ ബന്ധം അവസാനിച്ചതോടെയാണ് റോസുമായി ആന്‍ഡ്രൂസ് ഡേറ്റിംഗ് ആരംഭിക്കുന്നത്. അതിനിടെ സ്‌റ്റെഫാനി തിരിച്ചെത്തുകയും ചെയ്തു. എങ്കിലും റോസിനെ അവരുടെ ബന്ധത്തില്‍ നിലനിര്‍ത്താന്‍ അവര്‍ തീരുമാനിച്ചു. മൂവര്‍ക്കുമിടയില്‍ പിന്നീട് ഡെസാരെയും എത്തുകയായിരുന്നു.

Image Credit: Instagram@Lucky4poly
അങ്ങനെയാണ് ഒരേ സമയം ഒന്നിലധികം വ്യക്തികളോടു പരസ്പര സമ്മതത്തോടെ ലൈംഗികബന്ധം പുലര്‍ത്തുന്ന 'പോളിമറസ്' ബന്ധത്തിലേക്ക് മസായ ആന്‍ഡ്രൂസ് എത്തുന്നത്. സ്റ്റെഫാനി ബൈസെക്ഷ്വല്‍ ആയതിനാല്‍ ഇത്തരമൊരു ബന്ധം മുന്നോട്ട് കൊണ്ടുപോകാമെന്ന് തീരുമാനിക്കുകയായിരുന്നു എന്ന് മസായ ആന്‍ഡ്രൂസ് പറയുന്നു. മൂന്ന് സ്ത്രീകളും തങ്ങളെ 'സഹോദരി ഭാര്യമാര്‍' എന്നാണ് വിശേഷിപ്പിക്കുന്നത്.
മസായ ആന്‍ഡ്രൂസിനൊപ്പം ചെലവഴിക്കാന്‍ മൂന്ന് പേരും തുല്യമായി സമയം വിഭജിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവിനെ പ്രീതിപ്പെടുത്താന്‍ അദ്ദേഹത്തിന് അനുയോജ്യമായ പ്ലാസ്റ്റിക് സര്‍ജറിക്ക് ഒരുങ്ങുകയാണ് മൂവരും. മസായ അവര്‍ക്ക് അനുയോജ്യമായ ശരീര ആകൃതി പോലും വരച്ചിട്ടുണ്ട് എന്നാണ് പറയുന്നത്.
സ്റ്റെഫാനി പ്ലാസ്റ്റിക് സര്‍ജറിയും മറ്റും എടുക്കുന്നതിനെ കുറിച്ച് സംസാരിച്ചത് മുതല്‍ മറ്റ് ഭാര്യമാരും പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്, മസായ ആന്‍ഡ്രൂസ് പറഞ്ഞു. മൂന്ന് സ്ത്രീകളും അവരുടെ ശരീരപ്രകൃതിയില്‍ ആത്മവിശ്വാസമുള്ളവരാണ് എന്നും എന്നാല്‍ കോസ്‌മെറ്റിക് സര്‍ജറി തങ്ങളെ വളരെ മികച്ചതാക്കും എന്ന് കരുതുന്നതായും സ്റ്റെഫാനി പറഞ്ഞു.
മൂന്ന് സ്ത്രീകളും കര്‍ശനമായ വ്യായാമ രീതിയാണ് പിന്തുടരുന്നത്. അസാധാരണമായ ജീവിതം കാരണം അഫ്രോ ടിവി, ട്രൂലി ടിവി എന്നിവ പോലുള്ള ടിവി ഷോകളില്‍ നാല് പേരും എത്താറുണ്ട്. ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിനും വലിയ ഫോളോവേഴ്‌സ് ആണുള്ളത്. ഇവരുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്താറുള്ളത്.












Click it and Unblock the Notifications