ചൂരലും ശിക്ഷയുമില്ല; സുജിത്ത് മാഷും കുട്ട്യോളും ഹാപ്പിയാണ്; വീഡിയോ പങ്കുവെച്ച് വിദ്യാഭ്യാസമന്ത്രി
ഇന്നും നമ്മൾ പേടിയോടെ ഓർക്കുന്ന ഒരു അധ്യാപകനോ അധ്യാപികയോ നമ്മുടെ ജീവിതത്തിൽ ഉണ്ടാവില്ലേ. ഒരു ചെറുപുഞ്ചിരി പോലും മുഖത്ത് വരുത്താത്ത, ക്ലാസിലേക്ക് ചൂരലുമായി വരുന്ന, അടിച്ച് പുറംപൊട്ടിക്കുന്ന, ചെറിയ തെറ്റുകൾക്ക് പോലും വിറപ്പിച്ചുനിർത്തുന്ന ഒരാൾ.
അക്കാലമൊക്കെ പഴങ്കഥയാവുകയാണ്. അധ്യാപകരെന്നാൽ കുട്ടികളെ ഭയപ്പെടുത്തി പഠിപ്പിക്കേണ്ട ആളോ തല്ലി നല്ലശീലം പഠിപ്പിക്കേണ്ട ആളോ അല്ലെന്ന സത്യം പതിയെ തിരിച്ചറിയുകയാണ്.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറൽ ആയിരുന്നു. കാസർഗോഡ് ജില്ലയിലെ ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിലെ സുജിത്ത് മാഷിന്ററേയും കുട്ട്യോളുടേയും വീഡിയോ.
ആ വീഡിയോ കണ്ടുതുടങ്ങുമ്പോൾ തന്നെ നമ്മുടെ മനസ്സുനിറഞ്ഞുപോകും. പഠനമൊരു ചൂരലും മാഷുമല്ല, ഒരു ചോക്കു കഷണവും ബോഡുമല്ല, ന്റെ കുഞ്ഞള്, എന്ന ക്യാപ്ഷനോടെയാണ് മാഷ് വീഡിയോ പങ്കുവെച്ചത്.
വിദ്യാർത്ഥികളുടെ ഉത്തര പേപ്പർ നോക്കുന്ന അധ്യാപകനും അദ്ദേഹത്തിന് ചുറ്റിലും നിൽക്കുന്ന കുട്ടികളേയും കാണാം. ഉത്തരം വായിച്ച് ഇത് ശരിയാണോ എന്ന് വിദ്യാർത്ഥികളോട് അദ്ദേഹം ചോദിക്കുകയും കുട്ടികൾ അതിന് മറുപടി പറയുകയും ചെയ്യുന്നുണ്ട്.
അധ്യാപകന്റെ ഷോൾഡറിൽ കൈവെച്ചും താമശപറഞ്ഞും വളരെ സന്തോഷത്തോടെയാണ് കുട്ടികൾ അധ്യാപകൻറെ ചുറ്റിലും നിൽക്കുന്നത്. വിദ്യാഭ്യാസമന്ത്രി ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ചൂരലും ശിക്ഷയുമാണ് അധ്യാപനത്തിന്റെ പ്രധാന ഭാഗമെന്ന സങ്കല്പം കാലഹരണപ്പെട്ടതാണ്. കാസർഗോഡ് ജില്ലയിലെ ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിലെ സുജിത്ത് മാഷും കുട്ട്യോളും...എന്ന കുറിപ്പോടെയാണ് വി ശിവൻ കുട്ടി വീഡിയോ പങ്കുവെച്ചത്.
വൈറൽ വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications