Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: വന്ദേഭാരതിൽ ചാടിക്കയറാൻ ശ്രമം;ഡോറിൽ തട്ടി താഴേക്ക്; ടിക്കറ്റ് ചെക്കർ രക്ഷപ്പെട്ടത് താലനാരിഴയ്ക്ക്

തലനാരിഴയ്ക്ക് രക്ഷപ്പെടുക എന്ന് പറഞ്ഞ് കേട്ടിട്ടില്ലേ അത്തരം ഒരു സംഭവമാണ് ഇന്ന് അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിൽ ഉണ്ടായത്. വന്ദേഭാരത് എക്‌സപ്രസിന്റെ ടിക്കറ്റ് ചെക്കറാണ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. പ്ലാറ്റ്ഫോമിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ‌

മുംബൈയിലേക്ക് പോവുകയായിരുന്ന ട്രെയിനിന് അകത്തേക്ക് ടിക്കറ്റ് ചെക്കർ കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ഇദ്ദേഹം കയറുന്നതിന് മുമ്പ് തന്നെ ഡോർ അടയുകയായിരുന്നു. മരണത്തിൽ നിന്നും ഭാഗ്യം കൊണ്ടാണ് ഇദ്ദേഹം രക്ഷപ്പെട്ടതെന്നാണ് വീഡിയോ കണ്ടവരൊക്കെ പറയുന്നത്. ജൂൺ 26ന് ആണ് സംഭവം നടന്നത്.

Train

ഡോർ അടയും മുമ്പേ കയറാനായിരുന്നു ടിക്കറ്റ് ചെക്കർ ശ്രമിച്ചത്. എന്നാൽ അപ്പോഴേക്കും ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു. വേഗത്തിൽ ഓടുന്ന ട്രെയിനിലേക്കാണ് കയറാൻ ശ്രമിച്ചത്. ട്രെയിനിലേക്ക് കയറാൻ പോകുന്നതിന് മുമ്പ് ഇയാൾ ലോക്കോ പൈലറ്റിന്റെ വിന്റോയിൽ തട്ടി എന്തോ പറയുന്നത് കാണാം.

ഇതിന് പിന്നാലെയാണ് ഓടി ട്രെയിനിൽ കയറാൻ ശ്രമിച്ചത്. എന്നാൽ താഴേക്ക് വീഴുകയായിരുന്നു. ഉടൻ പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ആളുകൾ ഇദ്ദേഹത്തെ എഴുന്നേൽപ്പിക്കുകയായിരുന്നു.

വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+