Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്ലോ​ഗർമാരേ ഇങ്ങനെ ചെയ്യല്ലേ.. മൂക്കുകുത്തി കനാലിൽ വീണത് മാത്രമേ യുവാവിന് ഓർമ്മയുള്ളൂ!

ഇത് സോഷ്യൽ മീഡിയയുടെ കാലമാണ്, എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവണമെന്ന് ആഗ്രഹം മനസ്സിൽ വെച്ച് നടക്കുന്ന ആളുകളുണ്ട്. ഈ ലക്ഷ്യം സാധിക്കാൻ വേണ്ടി പല തരത്തിലുള്ള കണ്ടന്റുകളും വീഡിയോകളുമൊക്കെ ചെയ്ത് സോഷ്യൽമീഡിയയിൽ വൈറലാക്കുക എന്നതാണ് ഇവരുടെ പണി.

ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് തുടങ്ങി എല്ലാ സോഷ്യൽമീഡിയ പ്ലാറ്റ് ഫോമുകളിലും ഇവർ കണ്ടന്റുകൾ ചെയ്തിടും. ഇങ്ങനെ ജീവിതത്തിൽ രക്ഷപ്പെട്ടവരും ഉണ്ട്, ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്ന വ്‌ളോഗർമാരൊക്കെ ഉണ്ട്. ഇനി പറയാൻ പോകുന്നതും ഒരു വ്‌ളോഗറെ കുറിച്ചാണ്. എന്നാൽ വ്‌ളോഗ് കൊണ്ട് ഇയാൾ ഇത്തിരി കഷ്ടപ്പെട്ടു.

vlog

കണ്ടന്റ് ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ മുമ്പിലുള്ള അപകടത്തെക്കുറിച്ചൊന്നും നമ്മൾ അത്ര ശ്രദ്ധിക്കില്ല. എങ്ങനെയെങ്കിലും കണ്ടന്റ് ഉണ്ടാക്കി, പോസ്റ്റ് ചെയ്യാണം അത് വൈറൽ ആക്കണം എന്ന് മാത്രമേ ഉണ്ടാവൂ, ഈ യുവാവിന്റെ മനസ്സിലും ആ ചിന്ത തന്നെയായിരുന്നു. എന്നാൽ സംഭവം പാളിപ്പോയി.

വാഹനം വെച്ചുള്ള കളി അത്ര സുരക്ഷിതമല്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ, എന്നാൽ ഈ യുവാവിന് അത് അത്ര മനസ്സിലായില്ല. ബൈക്ക് ഓടിച്ചു കൊണ്ടായിരുന്നു യുവാവിന്റെ വ്‌ളോഗ്. ആരോ തന്നെ കാത്ത് നിൽഡക്കുന്നുണ്ടെന്നും അതിനായി താൻ കുതിച്ച് പായുകയാണ് എന്നും യുവാവ് പറയുന്നുണ്ട്. യുവാവ് ബൈക്ക് ഓടിച്ച് ഒരു കനാലിന്റെ വശത്തുള്ള പാതയിലേക്ക് അടുക്കുന്നു.

പെട്ടെന്ന് ഹോൺ മുഴക്കിക്കൊണ്ട് മറ്റൊരു തെരുവിൽ നിന്ന് ഒരു സ്‌കൂട്ടർ വ്‌ളോഗറിന്റെ മുന്നിലേക്ക് വരുന്നു. രണ്ടാമത്തെ ബൈക്ക് വ്‌ളോഗർ അടുത്തേക്ക് വരുമ്പോൾ നിയന്ത്രണം തെറ്റി തെന്നി റോഡിലേക്ക് വീഴുന്നു. ബൈക്ക് ഉരുണ്ട് കനാലിലേക്ക് കയറുന്നു, അവന്റെ ബൈക്ക് മുങ്ങിത്താഴുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. അപകടം ഒന്നും പറ്റാതെ രക്ഷപ്പെടുകയായിരുന്നു.

ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ തമാശയായി തോന്നുമെങ്കിലും വലയി അപകടത്തിൽ നിന്ന് ഭാഗ്യം കൊണ്ടുമാത്രമാണ് ഇയാൾഡ രക്ഷപ്പെടുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. വീഡിയോയ്ക്ക് താഴെ ഒരുപാട് ആളുകളാണ് കമന്റ് ചെയ്ത് കൊണ്ടിരിക്കുന്നത്.

യുവാവിനെ വിമർശിച്ചുകൊണ്ടാണ് കമന്റുകൾ. ലൈക്കിന് വേണ്ടി എന്തൊക്കെയാണ് ചെയ്ത് കൂട്ടുന്നത്, ഇത് നിങ്ങൾക്ക് മാത്രമല്ല അപകടം വരുത്തുന്നത് റോഡിലൂടെ പോകുന്ന മറ്റുള്ള ആളുകളെക്കുറിച്ച് ചിന്തിച്ചൂടെ എന്നാണ് ഒരു കമന്റ്. ഇങ്ങനെയൊക്കെ ചെയ്ത് കൂട്ടുന്നവരെ പിടിച്ച് ജയിലിൽ ഇടണമെന്നാണ് മറ്റൊരു കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+