Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനുമായി വഴക്കിട്ട പെൺകുട്ടി 80 അടി ഉയരമുള്ള വൈദ്യുതി ടവറിൽ കയറി; പിന്നാലെ കാമുകനും; വീഡിയോ വൈറൽ

കാമുകീകാമുകന്മാരായാല്‍ തമ്മില്‍ പിണക്കവും വഴക്കും ഒക്കെ ഉണ്ടാവും. എന്ന് വെച്ച് ഇതുപോലെ സാഹസം ഒക്കെ ചെയ്യുമോ? കാമുകനോടുള്ള ദേഷ്യത്തിന് ഈ യുവതി ചെയ്ത കാര്യം കേട്ടാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും. സംഭവം നടന്നത് ഛത്തീസ്ഗഢിലെ ഗൗരേലപേന്ദ്ര മര്‍വാഹി ജില്ലയിലാണ്. എന്താണ് നടന്നതെന്ന് വിശദമായി അറിയാം.

കാമുകനുമായി ഫോണ്‍കോളുമായി ബന്ധപ്പെട്ട ഒരു പ്രശനത്തിനാണ് കാമുകി വഴക്കിട്ടത്. ഈ കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല. വഴക്ക് കനത്തതോടെ ഈ കുട്ടി തൊട്ടടുത്ത് ഉണ്ടായിരുന്ന വൈദ്യുതി ടവറിന് മുകളിലേക്ക് കയറാന്‍ തുടങ്ങി. 80 അടി ഉയരത്തില്‍ ഉള്ള ടവറിന് മുകളിലേക്കാണ് പെണ്‍കുട്ടി കയറിയത്.

viral video

പെണ്‍കുട്ടി കയറിപ്പോകുന്നത് കണ്ടപ്പോള്‍ പിന്നാലെ കാമുകനും കയറി. പെണ്‍കുട്ടി മുകളിലേക്ക് കയറുന്തോറും കാമുകനും കയറി. പ്രദേശവാസികള്‍ ഇവരെ കണ്ടതിന് പിന്നാലെ ഒട്ടും വൈകാതെ പോലീസിനെ വിളിച്ച് സംഭവം അറിയിക്കുകയും ചെയ്തു. ഇവരുടെ വീട്ടുകാരേയും സംഭവം അറിയിച്ചു.

സംഭവ സ്ഥലത്തേക്ക് പോലീസ് എത്തുമ്പോഴേയ്ക്കും ആളുകള്‍ അവിടെ തടിച്ച് കൂടിയിരുന്നു. ഇവരെ താഴേയിറക്കാന്‍ പോലീസ് പല വഴി നോക്കിയെങ്കിലും ആദ്യമൊന്നും ഇവര്‍ ഇറങ്ങാന്‍ തയ്യാറായില്ല. എത്രയോ മണിക്കൂറുകള്‍ കഴിഞ്ഞാണ് താഴേ ഇറങ്ങിയത്. എന്തായാലും സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇനി ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്ന് രണ്ട് പേര്‍ക്കും താക്കീത് നല്‍കി അയക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+