'ഇതാണ് കുടുംബശ്രീ'; പരിക്കേറ്റ വിദ്യാര്‍ഥിക്ക് ചോറ് വാരിക്കൊടുത്ത് സുമതിച്ചേച്ചി; പ്രശംസിച്ച് മന്ത്രി
മലപ്പുറം: കൈക്ക് പരിക്കേറ്റ കോളേജ് വിദ്യാര്‍ത്ഥിക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മലപ്പുറം രാമപുരം മലബാര്‍ മക്കാനി കുടുംബശ്രീ കാന്റീനില്‍ ഉച്ചഭക്ഷണത്തിന് വന്ന കോളേജ് വിദ്യാര്‍ഥികളില്‍ ഒരാള്‍ക്കാണ് കുടുബശ്രീ പ്രവര്‍ത്തക സുമതി ഭക്ഷണം വാരിക്കൊടുത്തത്.
ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥി കൈ ഒടിഞ്ഞതിനെ തുടര്‍ന്ന് സ്പൂണ്‍ ചോദിക്കുകയായിരുന്നു. എന്നാല്‍ ഇടതുകൈകൊണ്ട് സ്പൂണ്‍ ഉപയോഗിച്ച് ഭക്ഷണം കഴിയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ സുമതി ചോറ് വാരിക്കൊടുക്കുകയായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മന്ത്രി എം ബി രാജേഷ് പ്രശംസിച്ച് രംഗത്തെത്തി.

'സ്വന്തത്തിന്റെയും ബന്ധത്തിന്റെയും ജാതിയുടെയും മതത്തിന്റെയും എല്ലാ അതിര്‍വരമ്പും ലംഘിക്കുന്ന ഈ അമ്മസ്‌നേഹത്തിന്റെ പേരാണ് കുടുംബശ്രീ. ഇതാണ് കുടുംബശ്രീ, ഇതാണ് റിയല്‍ കേരളാ സ്റ്റോറി. സുമതിചേച്ചിക്ക് സ്‌നേഹം, അഭിനന്ദനങ്ങള്‍- എം ബി രാജേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
എം ബി രാജേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ്
ഈ അമ്മ സ്‌നേഹത്തിന്റെ പേരാണ് കുടുബശ്രീ. മലപ്പുറം രാമപുരം മലബാര്‍ മക്കാനി കുടുംബശ്രീ കാന്റീനില്‍ ഉച്ചഭക്ഷണത്തിന് വന്ന കോളേജ് വിദ്യാര്‍ഥികളില്‍ ഒരാള്‍, കൈക്ക് പരിക്ക് പറ്റിയതിനാല്‍ ഭക്ഷണം കഴിക്കാന്‍ ഒരു സ്പൂണ്‍ ചോദിച്ചു. സ്പൂണുമായി വന്ന കുടുബശ്രീ പ്രവര്‍ത്തക സുമതിചേച്ചി, കൈ ഒടിഞ്ഞ ബാസിലിന് ഭക്ഷണം മുഴുവന്‍ വാരി കൊടുത്തു.
സ്വന്തത്തിന്റെയും ബന്ധത്തിന്റെയും ജാതിയുടെയും മതത്തിന്റെയും എല്ലാ അതിര്‍വരമ്പും ലംഘിക്കുന്ന ഈ അമ്മസ്‌നേഹത്തിന്റെ പേരാണ് കുടുംബശ്രീ. ഇതാണ് കുടുംബശ്രീ, ഇതാണ് റിയല്‍ കേരളാ സ്റ്റോറി. സുമതിചേച്ചിക്ക് സ്‌നേഹം, അഭിനന്ദനങ്ങള്‍












Click it and Unblock the Notifications