ഓംലെറ്റിലേക്ക് പാർലെ ജി ബിസ്ക്കറ്റ്; പുത്തൻ പരീക്ഷണം, നിങ്ങൾക്ക് കാണണോ ആ വീഡിയോ, ഇതാ
ഓംലെറ്റ് ഇഷ്ടമല്ലാത്ത ആളുകൾ കുറവായിരിക്കും. ചോറിനൊപ്പം കഴിക്കാനും അല്ലെങ്കിൽ ചുമ്മാ കഴിക്കാനുമൊക്കെ ഓംലെറ്റ് അടിപൊളിയാണ്. എളുപ്പത്തിൽ തയ്യാറാക്കുകയും ചെയ്യാം. മുട്ട പൊട്ടിച്ചൊഴിച്ച് മാത്രമോ അല്ലെങ്കിൽ ഉള്ളി ചേർത്തോ.. അങ്ങനെ എങ്ങനെ വേണമെങ്കിലും കഴിക്കാം.
എന്നാൽ പാർലെ - ജി ബിസിക്കറ്റ് ചേർത്ത ഓംലെറ്റ് കഴിച്ചിട്ടുണ്ടോ. അതെ, പാർലെ - ജി ബിസ്ക്കറ്റ് ചേർത്ത് ഓംലെറ്റ് തയ്യാറാക്കുന്ന വീഡിയോ ഇപ്പോൾ വൈറലാണ്. ആളുകളെല്ലാം അത്ഭുതത്തിലാണ്, ഇത്തരത്തിലുള്ള വിചിത്രമായ ഒരു ഓംലെറ്റിനെ കുറിച്ച് ആരും കേട്ടിട്ടുപോലുമില്ല. തെരുവിൽ കച്ചവടം ചെയ്യുന്ന ഒരാളാണ് ഈ വിചിത്ര ഓംലെറ്റ് തയ്യാറാക്കിയത്.

ഈ വീഡിയോ, foodb_unk എന്ന ഉപയോക്താവാണ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്. ഒരാൾ പാത്രത്തിൽ മുട്ട പൊട്ടിച്ചൊഴിക്കുന്നതും അതിന് ശേഷം അതിലേക്ക് അരിഞ്ഞ് വെച്ച പച്ചക്കറികൾ ചേർക്കുന്നതും മസാലകൾ ചേർക്കുന്നതുമൊക്കെ കാണാം. നന്നായി കലക്കിയ ശേഷം മിശ്രിതം ഒരു പാനിലേക്ക് ഒഴിച്ച് പാചകം ചെയ്യാൻ തുടങ്ങുന്നു.
ഓംലെറ്റ് ഭാഗികമായി പാകമാകുമ്പോൾ അയാൽ പാർലെ ജി ബിസ്ക്കറ്റ് എടുത്ത് ഓംലെറ്റ് മുകളിൽ വെയ്ക്കുന്നു. അതിന് ശേഷം ഓംലെറ്റ് അലങ്കരിച്ച ശേഷം നൽകുന്നു. ഈ വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഷെയർ ചെയ്തത്, പോസ്‌റ്റ് ചെയ്‌തതിന് ശേഷം ഇതിന് 14 ദശലക്ഷത്തിനടുത്ത് വ്യൂസ് ഉണ്ട്. കൂടാതെ നിരവധി ലൈക്കുകളും കമന്റുകളും പോസ്റ്റിനുണ്ട്.
പലതരം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പാർലെ ജിയും ഓംലെറ്റ് ഇഷ്ടമാണ് എന്നാൽ ഇത് രണ്ടും ഒരുമിച്ച്, അത് ചിന്തിക്കാൻ കൂടി പറ്റുന്നില്ല എന്നാണ് ഒരു കമന്റ്. എന്ത് വൃത്തികേടാണ് ഇയാൾ ചെയ്യുന്നത് എന്നാണ് മറ്റൊരു കമന്റ്. ഇത്തരത്തിലൊരു ഓംലെറ്റ് ഉണ്ടാക്കിയതിന് ഇയാളെ വിമർശിച്ച് കൊണ്ടാണ് അധികം കമന്റുകളും..
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.












Click it and Unblock the Notifications