Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടാപ്പകൽ ആപ്പിളിന്റെ ഷോറൂമിൽ നിന്ന് മോഷ്ടിച്ചത് 40 ഐഫോണുകൾ; വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് ഒരു മോഷണം. നിമിഷനേരം കൊണ്ട് 40 ഐ ഫോണുകൾ മോഷ്ടിച്ച് ഷോപ്പിൽ നിന്നും കൂളായി ഇറങ്ങിപ്പോകുന്ന മോഷ്ടാവിന്റെ വീഡിയോ ആണ് വൈറൽ ആയത്. പട്ടാപ്പകൽ ആയിരുന്നു മോഷണം. കടയിൽ ഡിസ്പ്ലേയ്ക് വെച്ച ഫോണുകൾ ആണ് മോഷ്ടിച്ചത്. മറ്റുള്ളവർക്ക് ഇത് നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. മൂന്ന് ഡിസ്പ്ലേ മേശകളിൽ വെച്ചിരുന്ന ഫോണുകളാണ് യുവാവ് മോഷ്ടിച്ചത്.

വീഡിയോയുടെ തുടക്കത്തിൽ കാലിഫോർണിയ ഓക് ലാൻഡ് എന്ന് എഴുതി കാണിക്കുന്നുണ്ട്. എന്നാൽ ഓക്ക്‌ലാൻഡിൽ അതിൻ്റെ നഗര പരിധിക്കുള്ളിൽ ആപ്പിൾ സ്റ്റോറുകളൊന്നും ഇല്ല. പകരം, സാൻ ജോസ്, സാൻ ഫ്രാൻസിസ്കോ തുടങ്ങിയ അയൽ നഗരങ്ങളിൽ ഒന്നിലധികം ആപ്പിൾ റീട്ടെയിൽ ഔട്ട്ലെറ്റുകൾ ഉണ്ട്.

iphone

ആപ്പിളിന്റെ കടയിലേക്ക് കയറിയ യുവാവ് അവിടെയുള്ള ആളുകൾ നോക്കിനിൽക്കുമ്പോൾ തന്നെ മേശപ്പുറത്ത് ഡിസ്പ്ലേയ്ക്ക് വെച്ചിരുന്ന മൊബൈൽ ഫോണുകൾ വളരെ വേ​ഗത്തിൽ വലിച്ചെടുക്കുകയും തന്റെ ഡ്രസിന് അകത്തേയ്ക്ക് വെയ്ക്കുകയും ചെയ്യുന്നു.

മോഷണം നടക്കുമ്പോൾ സെക്യൂരിറ്റി അലാം പോലൊരു ശ്ഹ്ദം കേൾക്ക്. എല്ലാ ഫോണുകളും എടുത്ത് ഇയാൾ പുറത്ത് കടക്കുമ്പോൾ അവിടെ ഒരു പോലീസ് കാർ പാർക്ക് ചെയ്തിരിക്കുന്നത് കാണാം. ഈ കാർ മറികടന്നാണ് ഇയാൾ രോഡിന് എതിർ വശത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ തുറക്കുന്നത്. വീഡിയോയിൽ ഇത്രയുമാണ് ഉള്ളത്.

ഇത് കൊണ്ടാണ് ഓക്ക്ലാൻഡിലെ സ്റ്റോറുകൾ അടച്ചുപൂട്ടുന്നതും നിങ്ങൾക്ക് നല്ല സാധനങ്ങൾ ലഭിക്കാത്തതും എന്ന് കുറിച്ച് ആണ് Ian Miles Cheong തന്റെ എക്സിൽ ഈ വീഡിയോ പങ്കുവെച്ചത്. എമെറില്ലെ പോലീസ് വാഹനമാണ് ഇവിടെ നിർത്തിയിട്ടിരുന്നത്. എന്നാൽ സംഭവം നടന്നത് ഓക്ക്ലാൻഡിൽ അല്ല. കാരണം ഓക്ക്ലാൻഡിൽ ഐ ഫോൺ ഷോറും ഇല്ല.

അടുത്ത കാലത്തായി ഓക്ക്ലാൻഡിൽ അക്രമ സംഭവങ്ങൾ കൂടിയതിന് പിന്നാലെ 120 കാലിഫോർണിയ ഹൈ വേ പട്രോൾ ഓഫീസർനമാരെ
ഓക്ക്‌ലൻഡിലേക്കും അതിൻ്റെ പരിസര പ്രദേശങ്ങളിലേക്കും വിന്യസിപ്പിച്ചിരുന്നു. വീഡിയോ പുറത്തുവന്നതോടെ ആളുകൾക്ക് ആശങ്കയായി. പോലീസ് അന്വേഷണം ശക്തമാക്കി. പിന്നാലെ 75 ഐ ഫോണുകളുമായി ഒരു സ്ത്രീയും രണ്ട് യുവാക്കളും പോലീസിവന്റെ പിടിയിലായി. മോഷ്ടിക്കപ്പെട്ട ഫോണുകൾ തിരിച്ചെടുത്തെന്നും അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+