എത്രാന്ന് വെച്ചാ മസ്സിൽപിടിക്കുക; കൺട്രോൾ പോയി ട്രെയിനിൽ യുവതിക്കൊപ്പം പോലീസുകാരന്റെ ഡാൻസ്
കാക്കിക്കുള്ളിൽ കലാഹൃദയം ഉണ്ടാവുന്നത് അത്ര തെറ്റാണോ? സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഡാൻസിംഗ് വീഡിയോയാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. സെൻട്രൽ റെയിൽ വേ ലോക്കൽ ട്രെയിനിലെ സെക്കന്റ് ക്ലാസ് ലേഡീസ് കോച്ചിനുള്ളിൽ ഒരു യുവതിക്കൊപ്പം ഡാൻസ് ചെയ്യുന്ന മുംബൈ പോലീസിലെ ഉദ്യോഗസ്ഥനാണ് വീഡിയോയിൽ.
ഡിസംബർ 6 ന് രാത്രി പത്ത് മണിക്കായിരുന്നു സംഭവം. രാത്രി യാത്ര സമയത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയോഗിപ്പെട്ട പോലീസ് ഉദ്യോഗസ്ഥനായിരുന്നു എസ് എഫ് ഗുപ്ത. എന്നാൽ ട്രെയിനിൽ യുവതി ഡാൻസ് ചെയ്യുന്നത് കണ്ടപ്പോൾ കൂടെ ഡാൻസ് ചെയ്യുകയായിരുന്നു.

ഡാൻസ് സോഷ്യൽ മീഡിയയിൽ വമ്പവൻ ഹിറ്റായി. നിരവധി ആളുകളാണ് ഈ വീഡിയോ കണ്ടത്. റീൽ എടുക്കാൻ യുവതിക്ക് നിർദ്ദേശം നൽകുന്നതൊക്കെ വീഡിയോയയിൽ കാണാം.
യുവതി ഡാൻസ് ചെയ്ത് വീഡിയോ എടുക്കുകയായിരുന്നു. അപ്പോൾ പുറത്തേക്ക് വീഴാതെ സൂക്ഷിക്കാനൊക്കെ അദ്ദേഹം നിർദ്ദേശം നൽകുന്നുണ്ടായിരുന്നു. എന്നാൽ അവസാനം ഗുപതയുടെ നിയന്ത്രണം പോയി ഡാൻസ് കളിക്കാൻ തുടങ്ങി. ഡാൻസ് അടിപൊളി ആയിരുന്നുെവങ്കിലും ഗുപ്തയ്ക്ക് നല്ല പണി കിട്ടി. ഇദ്ദേഹത്തിനെതിരെ അന്വേഷണ നടക്കുകയാണ്.
സംഭവത്തിൽ ഉടനടി ഗവൺമെന്റ് റെയിൽവേ പോലീസ് (ജി ആർ പി) ഡിസംബർ എട്ടിന് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിച്ചു, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത് തടയാൻ വേണ്ടിയാണ് നടപടി.
യൂണിഫോമിലും ഡ്യൂട്ടിയിലും ഇരിക്കുമ്പോൾ വീഡിയോകൾക്കോ ഫോട്ടോകൾക്കോ പോസ് ചെയ്യുകയോ സെൽഫി എടുക്കുകയോ ചെയ്യരുതെന്ന് എല്ലാ ജീവനക്കാർക്കും വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു,.
ഡാൻസിൽ വിശദീകരണം നൽകാൻ ഗുപതയെ വിളിച്ചു. ട്രെയിനിൽ ഇത്തരത്തിൽ ഡാൻസ് വീഡിയോകൾ എടുക്കുന്നത് വ്.യാപകമായ സാഹചര്യത്തിൽ ഡ്യൂട്ടിയിലുള്ള പോലീസുകാരൻ തന്നെ ഇത്തരത്തിൽ ഡാൻസ് വീഡിയോ ചെയ്തത് ആശങ്ക ഉണ്ടാക്കി.
ഇതുപോലെ തന്നെ ഇടുക്കിയിലെ ഒരു ക്ഷേത്രത്തിൽ ഉത്സവത്തിനിടെ മദ്യപിച്ചെത്തി നൃത്തം ചെയ്തതിന് ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിരുന്നു. പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിൽ ഔദ്യോഗിക കൃത്യനിർവഹണത്തിന് ഇടെ നടത്തിയ അപമര്യാദയുടേ പേരിൽ ശാന്തൻ പാറ പോലീസ് സ്റ്റേഷനിലെ അഡീഷണൽ സബ് ഇൻസ്പെക്ടറായ ഷാജിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.












Click it and Unblock the Notifications