ഒരു പ്ലേറ്റ് ചിക്കൻ 65 ന്റെ വില ചോദിച്ച് ചെന്നതാ, ശരിക്കും ഞെട്ടി; തട്ടുകടക്കാരൻ പിഎച്ച്ഡിക്കാരൻ
സോഷ്യൽ മീഡിയയിൽ പലപ്പോഴും ജോലിയുമായി ബന്ധപ്പെട്ട ട്രോളുകൾ വരാറുണ്ട്. പുറമെ നിന്ന് കാണാൻ വലിയ ജോലിയാണെങ്കിലും കുറഞ്ഞ ശമ്പളവും മാനസിക സമ്മർദ്ദവും ആണെന്ന തരത്തിലുള്ള ട്രോളുകളാണ് വരാറുള്ളത്. അതേ സമയം സമ്മർദ്ദമൊന്നുമില്ലാതെ പാനിപൂരി വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കുന്ന ആളുകളുണ്ടെന്നും പറയുന്നു.
ഇപ്പോൾ വൈറ്റ് കോളർ ജോലി തന്നെ തേട പോകാതെ സ്വന്തമായി കുഞ്ഞ് ബിസിനസ്സുകൾ ചെയ്യാൻ യുവാക്കൾ മുന്നോട്ടേക്ക് വരാറുണ്ട്. ചായക്കടയോ, പാനിപൂരി കടയോ ഒക്കെ ഇട്ട് വരുമാനം കണ്ടെത്തുന്നവർ ഉണ്ട്. ഇപ്പോൾ അങ്ങനെ സ്വന്തമായി തട്ടുകട നടത്തുന്ന യുവാവാണ് വൈറൽ ആയിരിക്കുന്നത്.

പി എച്ച് ഡി സ്കോളറായ ഒരു യുവവാണ് വഴിയിരികിൽ കച്ചവടം നടത്തുന്നത്. ഒരു വിദേശി ഈ യുവാവിനോട് സംസാരിക്കുന്നത് കാണാം. തമിഴ്നാട്ടിലെ ഒരു തെരുവ് ഭക്ഷണശാലയിൽ നിന്നുള്ളതാണ് വീഡിയോ. ഒരു പ്ലേറ്റ് ചിക്കൻ 65 ന് എത്ര വിലയാണെന്നാണ് വിദേശി ചോദിക്കുന്നത്. 100 ഗ്രാമിന് 50 രൂപ എന്നാണ് യുവാവ് പറയുന്നത്. ഇയാൾ ഒരു പ്ലേറ്റ് ചോദിക്കുന്നു.
യുവാവ് ചിക്കൻ എടുക്കുന്ന സമയത്ത് ഈ കട താൻ ഗൂഗിൽ മാപ്പിൽ കണ്ടതാണെന്നാണ് വിദേശി പറയുന്നത്. ഇവർ പലതും സംസാരിക്കുന്നു അപ്പോഴാണ് ആരും പ്രതീക്ഷിക്കാത്ത കാര്യം കടക്കാരൻ പറയുന്നത്. ഈ കട നടത്തുന്നതിനൊപ്പം താൻ പഠിക്കുക കൂടി ചെയ്യുന്നുണ്ടെന്നും ബയോ ടെക്നോളജിയിൽ പി എച്ച് ഡി ചെയ്യുകയാണെന്നും വിദേശിയോട് കടക്കാരൻ പറയുന്നു. കടക്കാരൻ പറഞ്ഞത് കേട്ട് ഭക്ഷണം വാങ്ങാൻ വന്ന ആൾ ശരിക്കും ഞെട്ടിപ്പോയി.
തന്റെ പേര് ഗൂഗിൾ ചെയ്താൽ നിങ്ങൾക്ക് അത് കാണാം എന്നും യുവാവ് പറയുന്നു. അപ്പോൾ വിദേശി ഗൂഗിൾ ചെയ്യുമ്പോൾ ഈ കടയാ ണോ കാണാനാവുക എന്ന് ചോദിക്കിന്നു. അല്ല തന്റെ ആർട്ടിക്കിളുകൾ എന്നാണ് യുവാവ് പറയുന്നത്. എസ് ആർ എം യൂണിവേഴ്സിറ്റിയിലെ റിസർച്ച് സ്കോളറാണ് താനെന്നും പേര് തരുൾ റയാൻ എന്നാണെന്നും യുവാവ് പറയുന്നു. ഒപ്പം ഫോൺ വാങ്ങി ഗൂഗിളിൽ തന്റെ ആർട്ടിക്കിളുകൾ കാണിച്ചു കൊടുക്കയും ചെയ്യുന്നു. ഈ വീഡിയോ ഇപ്പോൾ വൈറലാണ്. നിരവധി കമന്റുകൾ വരുന്നുണ്ട്.












Click it and Unblock the Notifications