മുപ്പതിനായിരവുമല്ല, നാൽപ്പതിനായിരവുമല്ല! ഈ തട്ടുകടക്കാരന്റെ വരുമാനമെത്ര.. വീഡിയോ വൈറൽ
അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി തുടങ്ങിയ വീഡിയോ ആണ് തെരുവ് കച്ചവടക്കാർ അവരുടെ വരുമാനം തുറന്നുപറയുന്ന വീഡിയോ. ഇപ്പോൾ ഒരു തട്ടുകടക്കാരൻ ആണ് തന്റെ വരുമാനത്തെക്കുറിച്ച് പറയുന്നത്. കോർപ്പറേറ്റ് ജീവനക്കാരെക്കാൾ കൂടുതൽ താൻ സമ്പാദിക്കുന്നുണ്ടെന്നും വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടാണ് തനിക്ക് ഇത്രയും സാമ്പാദിക്കാൻ സാധിക്കുന്നതെന്നും ഇയാൾ പറയുന്നുണ്ട്.
ഒരു ഉപഭോക്താവാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. പിന്നീട് ഇത് ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയായിരുന്നു. കച്ചവടക്കാരൻ ദോശ ചുടുന്നതിനിടയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. തനിക്ക് വിദ്യാഭ്യാസം ഇല്ലാത്തതിനാലും മാസത്തിൽ 30000 രൂപ മുതൽ 40000 രൂപ വരെ ശമ്പളം നൽകുന്ന ഏതെങ്കിലും കോർപ്പറേറ്റ് ജോലിയിൽ കുടുങ്ങാത്തതിനാലും കൂടുതൽ സമ്പാദിക്കാൻ സാധിക്കുന്നുവെന്നും കച്ചവടക്കാരൻ വീഡിയോയിൽ പറയുന്നു.

P C : Instagram
തുടക്കത്തിൽ അമൂലിന്റെ ബട്ടർ പാക്കറ്റ് ഉയർത്തിപ്പിടിച്ച് ഇത് അമൂലിന്റെ ബട്ടർ പാക്കറ്റ് ആണോ എന്ന് വായിക്കാൻ പറയുന്നു. അദ്ദേഹത്തിന് വായിക്കാൻ അറിയാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നത് വ്യക്തമാണ്. തനിക്ക് വിദ്യാഭ്യാസമില്ലെന്ന് ഇദ്ദേഹം പറയുന്നുണ്ട്.
ഇതിന് പിന്നാലെയാണ് 9 മണി മുതൽ അഞ്ച് മണി വരെ ജോലി ചെയ്യുന്ന ഉയർന്ന വിദ്യാഭ്യാസം ഉള്ള ജോലിക്കാരെ കുറിച്ച് കച്ചവടക്കാരൻ പറയുന്നത്. തനിക്ക് കൂടുതൽ വിദ്യാഭ്യാസം ഇല്ലാത്തതിനാൽ കൂടുതൽ സമ്പാദിക്കാൻ ആകുന്നുവെന്നാണ് ഇയാൾ പറയുന്നത്. അല്ലെങ്കിൽ താനും പ്രതിമാസം 30000 രൂപ മുതൽ 40000 രൂപ വരെയുള്ള ശമ്പളമുള്ള എന്തെങ്കിലും ജോലി ചെയ്യുമായിരുന്നു., അദ്ദേഹം പറയുന്നത്. ഇത് കേട്ട് സോഷ്യൽ മീഡിയ ഞെട്ടിയിരിക്കുകയാണ്.
അപ്പോൾ അദ്ദേഹത്തിന് ഇതിനേക്കാൾ കൂടുതൽ വരുമാനം ഉണ്ടാവുമല്ലേ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. അത് എത്രയാണെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാവർക്കുമുണ്ട്. ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ 16 ദശദക്ഷത്തിൽ അധികം ആളുകളാണ് ഇതിനകം കണ്ടത്.
വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും വരുന്നുണ്ട്. എല്ലാവർക്കും അറിയേണ്ടത് ഇദ്ദേഹത്തിന് എത്ര വരുമാനം കിട്ടുന്നുണ്ടെന്നാണ്. 30 ഉം 4 ഉം അല്ലാ എന്നാണെങ്കിൽ അത് വലിയൊരു തുക തന്നെയായിരിക്കുമല്ലോ എന്നാണ് ചിലർ ചോദിക്കുന്നത്. ഇപ്പോൾ തോന്നുന്നു പഠിക്കേണ്ടിയിരുന്നില്ല എന്ന് ചിലർ പറയുന്നു. പഠിച്ചും പോയി ഇനി എന്ത് ചെയ്യുമെന്ന് ചിലർ അഭിപ്രായപ്പെട്ടു....












Click it and Unblock the Notifications