ഭക്ഷണവും ആയി എത്തിയ ഡെലിവറി ഏജന്റുമാരെ ഞെട്ടിച്ച് യൂട്യൂബർ; ടിപ്പായി നൽകിയത് വൻ തുക
സോഷ്യൽ മീഡിയയിൽ പല വീഡിയോകളും വൈറൽ ആവാറുണ്ട്. ഇപ്പോൾ അത്തരത്തിൽ വൈറൽ ആയിരിക്കുകയാണ് യൂട്യൂബറായ സ്റ്റീഫൻ ഷാപ്പിറോ പങ്കുവെച്ച വീഡിയോ. തനിക്ക് ഭക്ഷണവുമായി എത്തിയ ഡെലിവറി ഏജന്റുമാർക്ക് ഭീമമായ തുക ടിപ്പ് നൽകി അവരെ അത്ഭുതപ്പെടുത്തുകയാണ് സ്റ്റീവൻ.
ഇദ്ദേഹം 500 യു എസ് ഡോളർ ആണ് ഡെലിവറി ഏജന്റുമാർക്ക് ടിപ്പായി നൽകിയത്. താൻ റെസ്റ്റോറന്റ് അടുത്ത് ഉണ്ടായിട്ടും ഫുഡ് ഡെലവെറി ആപ്പ് വഴിയാണ് ഭക്ഷണം ഓർഡർ ചെയ്യാറുള്ളത് എന്നാണ് സ്റ്റീവൻ പറയുന്നത്. തനിക്ക് സോഷ്യൽ ആങ്സൈറ്റി ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഡെലിവറി ഏജന്റ്മാർക്ക് ടിപ്പ് നൽകാനാണ് താൻ ഇപ്രാവശ്യം ഫുഡ് ഓർഡർ ചെയ്തത് എന്നാണ് സ്റ്റീവൻ പറഞ്ഞത്.

മിക്ക ഡെലിവറി ഏജന്റുമാരും ടിപ്പ് സ്വീകരിക്കുകയും ചെയ്തു. എന്നാൽ ചിലർ വലിയ തുക ആയതിനാൽ ടിപ്പ് സ്വീകരിക്കാൻ മടിച്ചു. ഡോർഡാഷ് ഏജന്റായി ജോലി ചെയ്തിരുന്ന ഒരു റിട്ട. നേഴ്സ് ടിപ്പ് വാങ്ങാൻ വിസമ്മതിച്ചു. തുക വളരെ കൂടുതലാണെന്ന് പറഞ്ഞാണ് അവർ നിരസ്സിച്ചത്. നിരവധി പേരാണ് സ്റ്റീവന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. പണത്തിന്റെ ബുദ്ധിമുട്ടുന്ന ആളുകൾക്കാണ് സ്റ്റീവൻ പണം നൽകി സഹായിച്ചത്.
സ്റ്റീവൻ പണം നൽകിയ ആളുകളെല്ലാം അത് ഉറപ്പായും അർഹിക്കുന്നുണ്ടെന്നാണ് കമന്റുകൾ. ടിപ്പ് നിരസ്സിച്ച ആ സ്ത്രീയെക്കുറിച്ചാണ് എല്ലാവരും പറയുന്നത്. ആ സ്ത്രീ വളരെ നല്ലൊരു സ്ത്രീയാണെന്നും ബുദ്ധിമുട്ടുമ്പോഴും തനിക്ക് അർഹിച്ചതല്ല എന്ന് വിചാരിച്ച് ആ പണം വേണ്ട എന്ന് പറഞ്ഞ അവർക്ക് ഉറപ്പായും ആ പണം നൽകേണ്ടത് എന്നാണ് പറയുന്നത്.












Click it and Unblock the Notifications