35 മില്യൺ അടിച്ച ഗുലാബ് ജാമൂൻ പരീക്ഷണം; എന്നാലും ഇതെന്തൊരു കഥ! വീഡിയോ വൈറൽ
ഭക്ഷണത്തിലാണ് ഇപ്പോൾ കൂടുതലായും പരീക്ഷണങ്ങൾ നടത്തുന്നതെന്ന് പറഞ്ഞാൽ ഒട്ടും അതിശയിക്കാനില്ല. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കൂട്ടുകളും കോമ്പിനേഷനുകളുമൊക്കെയാണ് പരീക്ഷണത്തിന്റെ ഭാഗമായി നടത്താറുള്ളത്. ഇത്തരം പരീക്ഷണങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുമുണ്ട്. എന്തായാലും ഇപ്പോൾ വൈറലാകുന്നത് ഗുലാബ് ജാമൂൻ കൊണ്ടുള്ളൊരു പരീക്ഷണമാണ്. ഫുഡ് വ്ലോഗറായ ഗൗരവ് വാസനാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഗുലാബ് ജാമൂൻ ഭൂരിപക്ഷം ആളുകൾക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാൽ ഗുലാബ് ജാമൂനോട് ഇങ്ങനെയൊരു ചതി ചെയ്യുമെന്ന് ആരും കരുതിക്കാണില്ല. ഒരു വഴിയോര ഭക്ഷണ ശാലയിലാണ് ഗുലാബ് ജാമൂൻ കൊണ്ടുള്ള ഈ പരീക്ഷണം. പരത്തിയെടുത്ത പറാത്തയിലേക്ക് ഗുലാബ് ജാമൂൻ വച്ചുകൊണ്ടാണ് ആരംഭം. അതിനുശേഷം ഗുലാബ് ജാമൂൻ ഉടച്ചെടുക്കും.

pc: youtubeswadofficial/ Instagram
അത് പറാത്തയുടെ ഉള്ളിൽ നിറച്ച് വീണ്ടും പരത്തും. അതിന് ശേഷം നെയ്യ് ഒഴിച്ച് ഗുലാബ് ജാമൂൻ പറാത്ത ചുട്ടെടുക്കുന്നു. ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ഗുലാബ് ജാമൂനിനെ ഇങ്ങനെ ഉപദ്രവിക്കല്ലേ, എന്ത് തെറ്റാണ് ഈ ഗുലാബ് ജാമൂൻ ചെയ്തത്, ചിലർ ഗുലാബ് ജാമൂനിന് ആദരാഞ്ജലി അർപ്പിക്കുന്നുണ്ട്. അതേ സമയം ചിലർക്ക് ഈ പരീക്ഷണം ഇഷ്ടമാവുകയും ചെയ്തു. കാണുമ്പോൾ നല്ല ടേസ്റ്റുള്ളത് പോലെ തോന്നുന്നുവെന്നാണ് ഇവർ പറയുന്നത്.
നേരത്തെ പാർലെ- ജി ബിസ്ക്കറ്റ് കൊണ്ട് തയ്യാറാക്കിയ ഒരു വീഡിയോ ആണ് വൈറൽ ആയിരുന്നത്. അന്ന് ബിരിയാണി പ്രേമികൾ ഇതുപോലെ തങ്ങളുടെ വിഷമം പങ്കുവെച്ചിരുന്നു. ബിരിയാണി കൂട്ടിന് ഒപ്പം പാർലെ ജി ബിസ്ക്കറ്റ് ചേർത്ത് പൊടിച്ച് ബിരിയാണിയോടൊപ്പം ചേർക്കുകയായിരുന്നു. ബിരിയാണിയെ ബിരിയാണി അല്ലാതാക്കി എന്നായിരുന്നു അന്ന് ബിരിയാണി ആരാധകർ പറഞ്ഞത്.
ഇതുപോലെ വിമർശനം ഏറ്റുവാങ്ങിയ ഒരു പരീക്ഷണമായിരുന്നു സോഫ്റ്റ് ഡ്രിങ്കായ ഫാന്റ കൊണ്ടുള്ള ഓംലൈറ്റ്. മുട്ടയ്ക്കൊപ്പം ഫാന്റ കൂടി ചേർത്താണ് ഈ ഓംലറ്റ് തയ്യാറാക്കുന്നത്. വൈറൽ ആയ മറ്റൊരു പരീക്ഷണമായിരുന്നു മാഗി നൂഡിൽ കൊണ്ടുള്ളത്. മാഗിയുടെ കൂടെ പഴുത്ത മാങ്ങ ചേർത്തുള്ള ഈ സ്പെഷ്യൽ ഓംലെറ്റിനും ഒരുപാട് വിമർശനങ്ങൾ ലഭിച്ചിരുന്നു. ഇതുകൊണ്ടൊന്നും പരീക്ഷണങ്ങൾ തീരുന്നില്ല. ഇനി എന്തൊക്കെ പരീക്ഷണങ്ങളാണ് കാണാനിരിക്കുന്നത് എന്ന ആശങ്കയിലാണ് ഭക്ഷണ പ്രേമികൾ.












Click it and Unblock the Notifications