ഒരു ദിവസം എത്ര വരുമാനം ലഭിക്കും? പാനിപ്പൂരി വിൽപ്പനക്കാരന്റെ മറുപടി കേട്ട് കണ്ണുതള്ളി സോഷ്യൽമീഡിയ
ഇൻസ്റ്റഗ്രാമിലൊക്കെ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജീവനക്കാർ അനുഭവിക്കുന്ന മാനസിക സംഘർഷവും അവർക്ക് ലഭിക്കുന്ന കുറഞ്ഞ വരുമാനവുമൊക്കെ തമാശ രൂപേണ അവതരിപ്പിക്കുന്ന വീഡിയോകൾ കണ്ടുകാണും.

15 മണിക്കൂറിൽ അധികം പണിയെടുത്തിട്ടും കുറഞ്ഞ ശമ്പളവും സമ്മർദ്ദവും മാത്രമാണ് കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന പല ജീവനക്കാർക്കും. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.പാനിപ്പൂരി വിറ്റ് ജീവിതമാർഗം കണ്ടെത്തുന്ന യുവാവിന് ഒരു ദിവസം ലഭിക്കുന്ന വരുമാനം ആണ്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലാണ് പാനിപൂരി വിൽക്കുന്ന യുവാവ് തനിക്ക് ഒരു ദിവസം ലഭിക്കുന്ന പൈസ എത്രയാണെന്ന് പറയുന്നത്. vijay_vox_andcollege_arena_ എന്ന യൂസറാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാനിപ്പൂരി വിൽക്കുന്ന യുവാവിനോട് ഒരു ദിവസം എത്ര രൂപ കിട്ടും എന്ന് ചോദിക്കുന്നത് വീഡിയോയിൽ കാണാം.
വളരെ നിസ്സാരമായി തനിക്ക് 2500 രൂപ കിട്ടുമെന്നാണ് യുവാവ് പറയുന്നത്. ഉത്തരം കേട്ട ആൾ അമ്പരന്നുപോയി ദിവസം എന്ന് അദ്ദേഹം വീണ്ടും പറയുന്നു, അതേ എന്ന് യുവാവ് പറയുന്നു. അഞ്ച് ദിവസം മുൻപാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 1,537,328 ഇതുവരെ ഈ വീഡിയോ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്ത് കഴിഞ്ഞു.
നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. തങ്ങൾ ദിവസം മുഴുവൻ പണിയെടുത്താലും മാസത്തിന്റെ അവസാനം കിട്ടുന്നത് വളരെ കുറഞ്ഞ വരുമാനമാണെന്നാണ് ചിലർ പറയുന്നത്. രാവിലെ കുളിച്ച് ടിപ്പ് ടോപ്പായി പോയി, അടിമപ്പണിയാണ് എടുക്കുന്നത്.
മനസ്സറിഞ്ഞ് ഭക്ഷണം കഴിക്കാനോ പുറത്തിറങ്ങാനോ പറ്റില്ല, പലപ്പോഴും ഇട്ടെറിഞ്ഞി പോയാലോ എന്ന് വിചാരിക്കാറുണ്ട്, പക്ഷേ പണി വേണമല്ലോ എന്ന് ഓർക്കുമ്പോൾ ക്ഷമിക്കും. ശരിക്കും ഇത് പോലുള്ള പണി മതിയായിരുന്നു. സമ്മർദ്ദം ഇല്ലാതെ മനസ്സമാധാനമായി ജോലി ചെയ്യാമല്ലോ എന്നിങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications