Get Updates
Get notified of breaking news, exclusive insights, and must-see stories!

കയ്യിൽ ക്യാമറ, ആനപ്പുറത്ത് സഫാരി നടത്തി പ്രധാനമന്ത്രി മോദി; വീഡിയോ വൈറൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച ചിത്രങ്ങളും വീഡിയോയും ആണ് ഇപ്പോൾ വൈറൽ ആവുന്നത്. പ്രധാനമന്ത്രി മോദി ഇന്ന് രാവിലെ ആസാമിലെ കാസിരം​ഗ നാഷണൽ പാർക്കിലും ടൈ​ഗർ റിസർവിലും ആന സഫാരിയും ജീപ്പ് സഫാരിയും നടത്തുന്ന ചിത്രങ്ങളാണ് പങ്കുവെച്ചത്. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ പാർക്കിലെ കന്നി സന്ദർശനം ആണ് ഇത്.

'ഇന്ന് രാവിലെ ഞാൻ അസമിലെ കാസിരംഗ നാഷണൽ പാർക്കിലായിരുന്നു. പച്ചപ്പിന് നടുവിൽ സ്ഥിതി ചെയ്യുന്ന യുനെസ്കോയുടെ പൈതൃക സൈറ്റിൽ ​ഗംഭീരമായ കാെമ്പുള്ള കാണ്ടാമൃ​ഗം ഉൾപ്പെടെ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളാൽ അനുഗ്രഹീതമാണ്, എന്നാണ് അദ്ദേഹം കുറിച്ചത്

elephant

P C : PM Modi / Sociualmedia

ഉച്ചകഴിഞ്ഞ് ജോർഹട്ടിൽ ഐതിഹാസികനായ അഹോം ജനറൽ ലച്ചിത് ബർഫുകന്റെ 125 അടി ഉയരമുള്ള പ്രതിമ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ജോർഹോട്ട് ജില്ലയിലെ മെലെങ് മെറ്റെലി പോത്താറിലേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ നിന്ന് 18,000 കോടി രൂപയുടെ കേന്ദ്ര - സംസ്ഥാന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.

നേരത്തേയും പ്രധാനമന്ത്രിയുടെ ഇത്തരത്തിലുള്ള വീഡിയോകൾ വൈറലായിരുന്നു. പ്രധാനമന്ത്രി മയിലിന് ഭക്ഷണം കൊടുക്കുന്നതും അത് പീലികൾ വിടർത്തിയാടുന്നതുമായ വീഡിയോ ആണ് നേരത്തെ വൈറൽ ആയിരുന്നത്. മോദി പ്രഭാത സവാരി ചെയ്യുമ്പോഴും വ്യായാമം ചെയ്യുമ്പോഴുമൊക്കെ മയിൽ അവിടെയുള്ളത് ദൃശ്യത്തിൽ കാണാം.

1. 47 മിനിറ്റ് നേരം ദൈർഘ്യമുള്ള വീഡിയോയിൽ വീടിനുള്ളിലും അദ്ദേഹത്തിന് ഒപ്പം മയിലിനെ കാണാം. വിലയേറിയ നിമിഷങ്ങൾ‌ എന്ന അടിക്കുറിപ്പോടെയാണ് പ്രധാനമന്ത്രി ആ വീഡിയോ പങ്കുവെച്ചത്. ഛത്തീസ്ഗഢ് സന്ദർശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നയാ റായ്പൂരിൽ നന്ദൻ വാൻ മൃഗശാല സന്ദർശിച്ചപ്പോൾ കടുവയുടെ ഫോട്ടോ എടുക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+