ചുവന്ന ഷർട്ടും തലയിൽ ചുമടും; റെയിൽവേ സ്റ്റേഷനിൽ 'കൂലി'യായി രാഹുൽ ഗാന്ധി; വീഡിയോ വൈറൽ
പലപ്പോഴും രാഹുൽ ഗാന്ധിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. അദ്ദേഹം കർഷകർക്കിടയിലേക്ക് പോകുന്നതും വ്യാപരിമാർക്കിടയിലേക്ക് ഇറങ്ങി അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുന്നതും തൊഴിലാളികൾക്കൊപ്പം ഭക്ഷണം കഴിക്കുന്നതും അങ്ങനെ നിരവിധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
ഇപ്പോൾ രാഹുൽഡൽഹിയിലെ ആനന്ദ് വിഹാർ ഐ എസ്ബി ടിയിൽ റെയിൽവേ പോർട്ടർമാരെ കാണാൻ വ്യത്യസ്തമായ വേഷത്തിൽ എത്തി. അവരുടെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ചർച്ച ചെയ്യുന്നതിനിടെ, രാഹുൽ ഗാന്ധി പോർട്ടർ വസ്ത്രവും ബാഡ്ജും ധരിച്ചു.

ആനന്ദ് വിഹാർ ഐ എസ് ബി ടിയിൽ ആണ് ചുമട്ടുതൊഴിലാളികളെ കാണാൻ രാഹുൽ എത്തിയത്. ചുവന്ന ഷർട്ടും ബാഡ്ജും ധരിക്കുക മാത്രമല്ല, ചുമട് ചുമക്കുകയും ചെയ്തു. ആയിരക്കണക്കിന് ആളുൾ അദ്ദേഹത്തിന്റെ ചുറ്റിലും ഉണ്ടായിരുന്നു. രാഹുൽ ചുമട് എടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ്.
കഴിഞ്ഞ മാസം ആസാദ്പുരിലെ പച്ചക്കറി മാർക്കറ്റിൽ രാഹുൽ അപ്രതീക്ഷിതമായി എത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നയ ആസാദ്പുരിൽ പുലർച്ചെ നാല് മണിയോടെ ആയിരുന്നു രാഹുൽ എത്തിയത്. അന്ന് വിലക്കയറ്റത്തെക്കുറിച്ച് രാഹുൽ വ്യാപാരികളോട് സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു.
നേരത്തെ ഹരിയാനയിലെ സോനിപ്പട്ടിലെ മദിന ഗ്രാമത്തിൽ രാഹുൽ സന്ദർശിച്ചിരുന്നു. അന്ന് രാഹുൽ കർഷകർക്കാപ്പം രാഹുൽ ഒരുപാട് നേരം ചെലവിട്ടിരുന്നു. കർഷകർക്കൊത്ത് നിലം ഉഴുന്നതും ഞാറ് നടന്നതും ഭക്ഷണം കഴിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം ആയിരുന്നു.
കർഷകരാണ് ഇന്ത്യയുടെ ശക്തി എന്നും അവരുടെ കാഴ്ചപ്പാടുകൾ കേൾക്കാനും മനസ്സിലാക്കാനും കഴിഞ്ഞാൽ ഇന്ത്യയുടെ പല പ്രശ്‌നങ്ങൾക്കും പരിഹാരമാകും എന്നും രാഹുൽ ഗാന്ധി അന്ന് പറഞ്ഞിരുന്നു.
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications