കോളേജ് വിദ്യാർത്ഥിനിയുടെ സ്കൂട്ടറിന് പിന്നിലിരുന്ന് രാഹുൽ ഗാന്ധിയുടെ യാത്ര; വീഡിയോ വൈറൽ
രാഹുൽ ഗാന്ധി വളരെ ജനപ്രിയനായ നേതാവാണ്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ രീതി പലപ്പോഴും ചർച്ചയാവാറുണ്ട്. അടുത്തിടെ ലോഡിംഗ് തൊഴിലാളികൾക്കൊപ്പം ചുവന്ന ഷർട്ടും ഇട്ട് ചുമടെടുക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ വൈറൽ ആയിരുന്നു.
അത് പോലെ കർഷകർക്കൊപ്പം പാടത്ത് ഇറങ്ങി പണിയെടുത്തതും ഭക്ഷണം കഴിച്ചതുമൊക്കെ വലിയ രീതിയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ രാഹുലിന്റെ മറ്റൊരു വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.

pc: Rahul Gandhi/ Twitter
ജയ്പൂരിൽ ഒരു ദിവസത്തെ സന്ദർശനത്തിന് എത്തിയ രാഹുൽ ഗാന്ധി സ്കൂട്ടറിന് പിന്നിലിരുന്ന് സവാരി ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. കോളേജ് വിദ്യാത്ഥിനിയുടെ സ്കൂട്ടറിന് പിന്നിലിരുന്നാണ് രാഹുൽ സഞ്ചരിക്കുന്നത്. 13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ രാഹുലിനൊപ്പം വിദ്യാർത്ഥികളേയും അധ്യാപകരേയും അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തേയും കാണാം. വിദ്യാർത്ഥികൾക്കൊപ്പം ഉള്ള സ്കൂട്ടർ യാത്രയുടെ ഫോട്ടോസ് രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്
തന്റെ സ്‌കൂട്ടർ യാത്രയ്ക്ക് മുമ്പ് രാഹുൽ ഗാന്ധി മഹാറാണി കോളേജിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയും മികച്ച വിദ്യാർത്ഥികൾക്ക് ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്യുകയും ചെയ്തതായി വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കൊപ്പം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും ഫലകം അനാച്ഛാദനവും നിർവ്വഹിച്ചു. ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ഒരു പൊതു റാലിയിലും ഇരു നേതാക്കളും സംസാരിച്ചു.
ഇന്ന് കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യവെ, ജാതി സെൻസസിന് വേണ്ടി വാദിച്ച രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് ഇതിനെ ഭയപ്പെടുന്നത് എന്നും ചോദിച്ചു ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതാ സംവരണം ഉടൻ നടപ്പാക്കണം എന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
പാർലമെന്റിൽ ജാതി സെൻസസ് വിഷയം ഉന്നയിക്കാൻ തുടങ്ങിയപ്പോൾ തന്നെ ബി ജെ പി എം പിമാർ എന്റെ ശബ്ദം അടിച്ചമർത്താൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയും കോൺഗ്രസും തമ്മിൽ ആശയപരമായ പോരാട്ടമാണ് നടക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വൈറൽ വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications